---
title: "'ലിപ് ലോക്ക് ചെയ്യാൻ എനിക്കറിയില്ലെങ്കിൽ ഞാനും പഠിച്ച് ചെയ്യും'; ഷെെൻ ടോം ചാക്കോ പറയുന്നു "
english_title: "'If I don't know how to lip lock, I'll learn too'; Shen Tom Chacko says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59735/if-i-dont-know-how-to-lip-lock-ill-learn-too-shen-tom-chacko-says"
published_at: "2022-08-05T18:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ed1420462a1_CHAKO.jpg"
keywords: []
---

# 'ലിപ് ലോക്ക് ചെയ്യാൻ എനിക്കറിയില്ലെങ്കിൽ ഞാനും പഠിച്ച് ചെയ്യും'; ഷെെൻ ടോം ചാക്കോ പറയുന്നു 

> **Lead Summary:** ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാ​ഗമായി ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെ ഷെെൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്.

## Article Content

ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാ​ഗമായി ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെ ഷെെൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്.

ലിപ് ലോക്ക് എനിക്കറിയില്ലെങ്കിൽ ഞാനും പഠിച്ച് ചെയ്യും എന്നാണ് ഷെെൻ പറഞ്ഞത്. ഡാൻസ് അറിയില്ല എന്ന് പറഞ്ഞിട്ട് ടൊവിനോ നന്നായിട്ട് ഡാൻസ് ചെയ്തല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായി ആവശ്യം വന്നാൽ താൻ ഡാൻസ് പഠിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും ടൊവിനോ പറഞ്ഞു.

**

താനിത് പറഞ്ഞപ്പോൾ നിങ്ങൾ വിശ്വസിച്ചില്ല അതുകൊണ്ടാണ് കാണിച്ചു തന്നതെന്ന് ടൊവിനോ പറഞ്ഞപ്പോൾ, ലിപ് ലോക്ക് എനിക്കറിയില്ലെങ്കിൽ ഞാനും പഠിച്ച് ചെയ്യുമെന്നാണ് ഷെെൻ പറഞ്ഞത്. താൻ തന്റെ അച്ഛനോട് ലിപ് ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് താൻ ഒരിക്കൽ ചേദിച്ചപ്പോൾ അവർക്ക് അത് എന്താണെന്ന് പോലും അറിയില്ലെന്ന് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

അന്ന് ഇതൊന്നുമില്ല ഇന്നത്തെക്കാലത്താണ് ഇതെല്ലാം വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ് തല്ലുമാലയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. വിതരണം സെൻട്രൽ പിക്ചേർസ്‌. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ‌

വിഷ്ണു വിജയ് ഈണമിട്ട രണ്ട് ​ഗാനങ്ങൾ നേരത്തേതന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. ഷോബി പോൾരാജ് കൊറിയോഫിയും സുപ്രീം സുന്ദർ സംഘട്ടന സംവിധാനവും നിർവഹിക്കുന്നു.

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ്. സിനിമാതാരങ്ങളെ കൂടുതലായും നിരവധി പ്രേക്ഷകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുടരാറുണ്ട്. ഇവരുടെ വിശേഷങ്ങൾ ഒക്കെ അറിയുവാൻ പ്രേക്ഷകർക്ക് ഏറെ താല്പര്യമാണ്.

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഒരു ചിത്രമാണ്. ഒരു നടിയുടെ ചിത്രമാണ് ഇത്. ചിത്രത്തിൽ കാണുന്ന നടി ആരെന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുമോ?

 മലയാളികളുടെ പ്രിയതാരമായ സുരഭി ലക്ഷ്മിയാണ് ചിത്രത്തിൽ ഉള്ളത്. ഒരു ദേശീയ പുരസ്കാര ജേതാവ് കൂടിയാണ് സുരഭി.

മിന്നാമിനുങ്ങ് എന്ന സിനിമയിലെ പ്രകടനത്തിനാണ് താരത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ഇപ്പോൾ ഇതാ സ്കൂൾ കാലഘട്ടത്തിലെ ഒരു ഓർമ്മ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

പത്താം ക്ലാസിലെ പത്തരമാറ്റുള്ള ഒരു ഓർമ്മ എന്നാണ് ചിത്രത്തിന് താരം നൽകിയ അടിക്കുറിപ്പ്. നരിക്കുനി സ്വദേശിയാണ് സുരഭി. കോഴിക്കോട് ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വടകര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് താരം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/59735/if-i-dont-know-how-to-lip-lock-ill-learn-too-shen-tom-chacko-says)