---
title: "ചിത്രത്തിൽ കാണുന്ന മലയാളികളുടെ സ്വന്തം താരത്തെ മനസ്സിലായോ?"
english_title: "Do you understand Malayali's own star seen in the PHOTO?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59705/do-you-understand-malayalis-own-star-seen-in-the-photo"
published_at: "2022-08-05T16:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ecf38d79854_SURABI_LAKSHMI.jpg"
keywords: []
---

# ചിത്രത്തിൽ കാണുന്ന മലയാളികളുടെ സ്വന്തം താരത്തെ മനസ്സിലായോ?

> **Lead Summary:** താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ്. സിനിമാതാരങ്ങളെ കൂടുതലായും നിരവധി പ്രേക്ഷകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുടരാറുണ്ട്. ഇവരുടെ വിശേഷങ്ങൾ ഒക്കെ അറിയുവാൻ പ്രേക്ഷകർക്ക് ഏറെ താല്പര്യമാണ്.

## Article Content

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ്. സിനിമാതാരങ്ങളെ കൂടുതലായും നിരവധി പ്രേക്ഷകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുടരാറുണ്ട്. ഇവരുടെ വിശേഷങ്ങൾ ഒക്കെ അറിയുവാൻ പ്രേക്ഷകർക്ക് ഏറെ താല്പര്യമാണ്.

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഒരു ചിത്രമാണ്. ഒരു നടിയുടെ ചിത്രമാണ് ഇത്. ചിത്രത്തിൽ കാണുന്ന നടി ആരെന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുമോ?

**

 

മലയാളികളുടെ പ്രിയതാരമായ സുരഭി ലക്ഷ്മിയാണ് ചിത്രത്തിൽ ഉള്ളത്. ഒരു ദേശീയ പുരസ്കാര ജേതാവ് കൂടിയാണ് സുരഭി.

മിന്നാമിനുങ്ങ് എന്ന സിനിമയിലെ പ്രകടനത്തിനാണ് താരത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ഇപ്പോൾ ഇതാ സ്കൂൾ കാലഘട്ടത്തിലെ ഒരു ഓർമ്മ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

പത്താം ക്ലാസിലെ പത്തരമാറ്റുള്ള ഒരു ഓർമ്മ എന്നാണ് ചിത്രത്തിന് താരം നൽകിയ അടിക്കുറിപ്പ്. നരിക്കുനി സ്വദേശിയാണ് സുരഭി. കോഴിക്കോട് ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വടകര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് താരം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് വലിയ ആരാധകരാണ് ഉള്ളത്. വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരം ചിത്രങ്ങൾ വൈറൽ ആവാറുള്ളത്.

ഇപ്പോഴിതാ ഒരു താരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ നിന്നും ആളാരാണെന്ന് നിങ്ങൾക്ക് കണ്ടുപിടിക്കാൻ സാധിക്കുമോ?  ഒരു വാഹനപ്രേമിയായ യുവനടനെയാണ് ചിത്രത്തിൽ നിങ്ങൾ കാണുന്നത്.

വാഹനങ്ങളോട് ഭ്രാന്തമായ അഭിനിവേശം ഉള്ള നടൻ എന്നൊക്കെ വേണമെങ്കിൽ പറയാം. അതെ മലയാളികളുടെ പ്രിയ ദുൽഖർ സൽമാൻ ആണ് ഇത്.

അച്ഛൻ മമ്മൂട്ടിയിൽ നിന്നായിരിക്കും ദുൽഖറിന് വാഹനപ്രേമം ലഭിച്ചിട്ടുള്ളത് എന്ന് പറയാം. വിന്റേജ് കാറുകളോടാണ് ദുൽഖറിന് ഏറെ താൽപര്യം. താരം തന്നെ പല അവസരങ്ങളിലും ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്.

കുറച്ചു മുൻപ് പോഷയുടെ ഒരു കാറുമായി കൊച്ചിയിലൂടെ കറങ്ങുന്ന ദുൽഖറിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. എന്തായാലും കുട്ടി ദുൽഖറിന്റെ ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/59705/do-you-understand-malayalis-own-star-seen-in-the-photo)