---
title: "ചിത്രത്തിൽ കാണുന്ന കുട്ടിയെ മനസ്സിലായോ?  ചിത്രം ഏറ്റെടുത്ത് ആരാധകർ "
english_title: "Now a star's childhood picture is getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/59697/now-a-stars-childhood-picture-is-getting-attention"
published_at: "2022-08-05T15:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ecee18c62ff_DULQAR.jpg"
keywords: []
---

# ചിത്രത്തിൽ കാണുന്ന കുട്ടിയെ മനസ്സിലായോ?  ചിത്രം ഏറ്റെടുത്ത് ആരാധകർ 

> **Lead Summary:** താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് വലിയ ആരാധകരാണ് ഉള്ളത്. വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരം ചിത്രങ്ങൾ വൈറൽ ആവാറുള്ളത്.

## Article Content

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് വലിയ ആരാധകരാണ് ഉള്ളത്. വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരം ചിത്രങ്ങൾ വൈറൽ ആവാറുള്ളത്.

ഇപ്പോഴിതാ ഒരു താരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ നിന്നും ആളാരാണെന്ന് നിങ്ങൾക്ക് കണ്ടുപിടിക്കാൻ സാധിക്കുമോ?  ഒരു വാഹനപ്രേമിയായ യുവനടനെയാണ് ചിത്രത്തിൽ നിങ്ങൾ കാണുന്നത്.

**

വാഹനങ്ങളോട് ഭ്രാന്തമായ അഭിനിവേശം ഉള്ള നടൻ എന്നൊക്കെ വേണമെങ്കിൽ പറയാം. അതെ മലയാളികളുടെ പ്രിയ ദുൽഖർ സൽമാൻ ആണ് ഇത്.

അച്ഛൻ മമ്മൂട്ടിയിൽ നിന്നായിരിക്കും ദുൽഖറിന് വാഹനപ്രേമം ലഭിച്ചിട്ടുള്ളത് എന്ന് പറയാം. വിന്റേജ് കാറുകളോടാണ് ദുൽഖറിന് ഏറെ താൽപര്യം. താരം തന്നെ പല അവസരങ്ങളിലും ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്.

കുറച്ചു മുൻപ് പോഷയുടെ ഒരു കാറുമായി കൊച്ചിയിലൂടെ കറങ്ങുന്ന ദുൽഖറിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. എന്തായാലും കുട്ടി ദുൽഖറിന്റെ ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. 

ബോളിവുഡിലെ മുൻ നിര നായികമാരിലൊരാളാണ് നടി സോനം കപൂർ. അനിൽ കപൂറിന്റെ മകളായ സോനം നടിയെന്നതിനൊപ്പം തന്നെ ബോളിവുഡിലെ ഫാഷനിസ്ത എന്ന പേരിൽ കൂടിയാണ് അറിയപ്പെടുന്നത്.  2018 ൽ ബിസിനസ്കാരനായ ആനന്ദ് അഹുജയുമായി വിവാഹിതയായ സോനം ഇപ്പോൾ ​ഗർഭിണിയുമാണ്. 

സോഷ്യൽ മീഡിയയിൽ സജീവമായ സോനം ഇടയ്ക്കിടെ ​ഗർഭകാലത്തെ അനുഭവങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ​ഗർഭിണിയായിരിക്കെ തനിക്ക് വന്ന ശാരീരിക ബുദ്ധിമുട്ടുകളെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് സോനം. നീര് വന്ന തടിച്ച കാലുകളുടെ ഫോട്ടോയാണ് സോനം തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ​ഗർഭകാലം അത്ര മനോഹരമല്ലെന്നാണ് സോനം ഫോട്ടോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.

നേരത്തെയും സോനം ​ഗർഭകാലത്തെ ശാരീരിക പ്രശ്നങ്ങളെ പറ്റി തുറന്നു പറഞ്ഞിരുന്നു. ​ഗർഭിണിയായി ആദ്യ മൂന്ന് മാസം വളരെ ബുദ്ധിമുട്ടായിരുന്നെന്നാണ് നടി പറഞ്ഞത്. ​ഗർഭകാലം എത്ര ബുദ്ധിമുട്ടേറിയതാണെന്ന് ആരും പറഞ്ഞ് തരില്ല. അത് എത്ര മനോഹരമാണെന്നേ പറയൂയെന്നും സോനം ചൂണ്ടിക്കാട്ടി.

എല്ലാ ദിവസവും ശരീരത്തിൽ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. ഉറക്കത്തിന്റെ സമയക്രമം തെറ്റി. അർധരാത്രിക്ക് ചിലപ്പോൾ ബാത്ത്റൂമിൽ പോവേണ്ടി വരും. പക്ഷെ ഈ മാറ്റങ്ങൾ നിലനിൽക്കുമ്പോൾ തന്നെ തന്റെ ശരീരത്തെ ഇതിന് മുമ്പ് താനിത്രയും സ്നേഹിച്ചിട്ടില്ലെന്നും സോനം തുറന്നു പറഞ്ഞു. 

​ഗർഭിണിയായ ശേഷം താൻ കഴിക്കുന്ന ഭക്ഷണത്തിലും മേക്കപ്പുകളിലും വളരെ ശ്രദ്ധയുണ്ട്. ഇത് രണ്ടും ജനിക്കാൻ പോവുന്ന കുഞ്ഞിനെ നേരിട്ട് ബാധിക്കുന്നതാണ്. അതിനാൽ പ്രകൃതിദത്തമായ വസ്തുക്കൾ മാത്രമാണ് താൻ ശരീരത്തിൽ ഉപയോ​ഗിക്കുന്നതന്നും സോനം പറഞ്ഞു. ഒപ്പം വ്യായാമം ചെയ്യുന്നതും തന്നെ സഹായിക്കുന്നുണ്ടെന്നും നടി കൂട്ടിച്ചേർ‌ത്തു. 

പ്രസവശേഷം മാതിപിതാക്കളുടെയൊപ്പം ആറ് മാസം മുംബൈയിൽ നിൽക്കാനാണ് സോനത്തിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്. നടി ഭർത്താവിനൊപ്പം ലണ്ടനിലാണ് മിക്കപ്പോഴും ഉണ്ടാവാറ്. ഈ വർഷം മാർച്ചിലാണ് താൻ ​ഗർഭിണിയാണെന്ന കാര്യം സോനം ആരാധകരെ അറിയിച്ചത്. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയായിരുന്നു നടി ഇക്കാര്യം വ്യക്തമാക്കിയത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/59697/now-a-stars-childhood-picture-is-getting-attention)