---
title: "ഗർഭിണിയായിരിക്കെ തനിക്ക് വന്ന ശാരീരിക ബുദ്ധിമുട്ടുകളെ പറ്റി തുറന്നു പറഞ്ഞ് സോനം കപൂർ"
english_title: "Sonam Kapoor opens up about the physical difficulties she faced while pregnant"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59688/sonam-kapoor-opens-up-about-the-physical-difficulties-she-faced-while-pregnant"
published_at: "2022-08-05T15:26:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ece9830ce62_SONAM_KAPOOR.jpg"
keywords: []
---

# ഗർഭിണിയായിരിക്കെ തനിക്ക് വന്ന ശാരീരിക ബുദ്ധിമുട്ടുകളെ പറ്റി തുറന്നു പറഞ്ഞ് സോനം കപൂർ

> **Lead Summary:** ബോളിവുഡിലെ മുൻ നിര നായികമാരിലൊരാളാണ് നടി സോനം കപൂർ. അനിൽ കപൂറിന്റെ മകളായ സോനം നടിയെന്നതിനൊപ്പം തന്നെ ബോളിവുഡിലെ ഫാഷനിസ്ത എന്ന പേരിൽ കൂടിയാണ് അറിയപ്പെടുന്നത്. 2018 ൽ ബിസിനസ്കാരനായ ആനന്ദ് അഹുജയുമായി വിവാഹിതയായ സോനം ഇപ്പോൾ ​ഗർഭിണിയുമാണ്. 

## Article Content

ബോളിവുഡിലെ മുൻ നിര നായികമാരിലൊരാളാണ് നടി സോനം കപൂർ. അനിൽ കപൂറിന്റെ മകളായ സോനം നടിയെന്നതിനൊപ്പം തന്നെ ബോളിവുഡിലെ ഫാഷനിസ്ത എന്ന പേരിൽ കൂടിയാണ് അറിയപ്പെടുന്നത്. 2018 ൽ ബിസിനസ്കാരനായ ആനന്ദ് അഹുജയുമായി വിവാഹിതയായ സോനം ഇപ്പോൾ ​ഗർഭിണിയുമാണ്. 

സോഷ്യൽ മീഡിയയിൽ സജീവമായ സോനം ഇടയ്ക്കിടെ ​ഗർഭകാലത്തെ അനുഭവങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ​ഗർഭിണിയായിരിക്കെ തനിക്ക് വന്ന ശാരീരിക ബുദ്ധിമുട്ടുകളെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് സോനം. നീര് വന്ന തടിച്ച കാലുകളുടെ ഫോട്ടോയാണ് സോനം തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ​ഗർഭകാലം അത്ര മനോഹരമല്ലെന്നാണ് സോനം ഫോട്ടോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.

**

നേരത്തെയും സോനം ​ഗർഭകാലത്തെ ശാരീരിക പ്രശ്നങ്ങളെ പറ്റി തുറന്നു പറഞ്ഞിരുന്നു. ​ഗർഭിണിയായി ആദ്യ മൂന്ന് മാസം വളരെ ബുദ്ധിമുട്ടായിരുന്നെന്നാണ് നടി പറഞ്ഞത്. ​ഗർഭകാലം എത്ര ബുദ്ധിമുട്ടേറിയതാണെന്ന് ആരും പറഞ്ഞ് തരില്ല. അത് എത്ര മനോഹരമാണെന്നേ പറയൂയെന്നും സോനം ചൂണ്ടിക്കാട്ടി.

എല്ലാ ദിവസവും ശരീരത്തിൽ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. ഉറക്കത്തിന്റെ സമയക്രമം തെറ്റി. അർധരാത്രിക്ക് ചിലപ്പോൾ ബാത്ത്റൂമിൽ പോവേണ്ടി വരും. പക്ഷെ ഈ മാറ്റങ്ങൾ നിലനിൽക്കുമ്പോൾ തന്നെ തന്റെ ശരീരത്തെ ഇതിന് മുമ്പ് താനിത്രയും സ്നേഹിച്ചിട്ടില്ലെന്നും സോനം തുറന്നു പറഞ്ഞു. 

​ഗർഭിണിയായ ശേഷം താൻ കഴിക്കുന്ന ഭക്ഷണത്തിലും മേക്കപ്പുകളിലും വളരെ ശ്രദ്ധയുണ്ട്. ഇത് രണ്ടും ജനിക്കാൻ പോവുന്ന കുഞ്ഞിനെ നേരിട്ട് ബാധിക്കുന്നതാണ്. അതിനാൽ പ്രകൃതിദത്തമായ വസ്തുക്കൾ മാത്രമാണ് താൻ ശരീരത്തിൽ ഉപയോ​ഗിക്കുന്നതന്നും സോനം പറഞ്ഞു. ഒപ്പം വ്യായാമം ചെയ്യുന്നതും തന്നെ സഹായിക്കുന്നുണ്ടെന്നും നടി കൂട്ടിച്ചേർ‌ത്തു. 

പ്രസവശേഷം മാതിപിതാക്കളുടെയൊപ്പം ആറ് മാസം മുംബൈയിൽ നിൽക്കാനാണ് സോനത്തിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്. നടി ഭർത്താവിനൊപ്പം ലണ്ടനിലാണ് മിക്കപ്പോഴും ഉണ്ടാവാറ്. ഈ വർഷം മാർച്ചിലാണ് താൻ ​ഗർഭിണിയാണെന്ന കാര്യം സോനം ആരാധകരെ അറിയിച്ചത്. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയായിരുന്നു നടി ഇക്കാര്യം വ്യക്തമാക്കിയത്. 

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന യുവനടനാണ് ദുൽഖർ സൽമാൻ. തമിഴിലും, തെലുങ്കിലും, ഹിന്ദിയിലും ഒക്കെ ദുൽഖർ ഇപ്പോൾ സജീവമാണ്. താരം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സീതാരാമം. ചിത്രം ഇന്നാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുന്നത്.

ദുൽഖർ നായകനായ എത്തുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ഇത്. ഹനു രാഘവപ്പുടി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖറിന്റെ നായികയായി ചിത്രത്തിൽ എത്തുന്നത് മൃണാൾ താക്കൂർ ആണ്. ഒരു പ്രധാന കഥാപാത്രമായി തെന്നിന്ത്യയുടെ പ്രിയ നായിക രശ്മിക മന്ദാനയും ചിത്രത്തിൽ എത്തുന്നുണ്ട്.

മികച്ച റിപ്പോർട്ടുകളാണ് ചിത്രത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് സൂചന. നല്ല ഒരു കെട്ടുറപ്പുള്ള തിരക്കഥ സിനിമയ്ക്ക് ഏറെ ബലം നൽകുന്നു എന്ന് പ്രേക്ഷകർ പറയുന്നുണ്ട്.

ദുൽഖർ അടക്കം എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങൾ വളരെ നന്നായി ചെയ്തിരിക്കുന്നു എന്നും പ്രേക്ഷകർ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് ഒരു വീഡിയോ ആണ്.

ചിത്രം കണ്ടിറങ്ങിയ ദുൽഖറും മൃണാളും സന്തോഷത്തോടെ സംവിധായകനെ കെട്ടിപ്പിടിക്കുന്ന വീഡിയോ ആണ് ഇത്. വികാരനിർഭരം ആയിട്ടുള്ള ഇരുവരെയും വീഡിയോയിൽ കാണാം. റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ചിത്രം 20 കോടി രൂപയോളം സ്വന്തമാക്കിയിരുന്നു. ലോകമെമ്പാടും ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/59688/sonam-kapoor-opens-up-about-the-physical-difficulties-she-faced-while-pregnant)