---
title: " ദുൽഖറും മൃണാളും സന്തോഷത്തോടെ സംവിധായകനെ കെട്ടിപ്പിടിക്കുന്ന വീഡിയോ വൈറലാകുന്നു "
english_title: "A video of Dulquer and Mrinal happily hugging the director is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59678/a-video-of-dulquer-and-mrinal-happily-hugging-the-director-is-going-viral"
published_at: "2022-08-05T15:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ece3b4f1e32_SEETHARAM.jpg"
keywords: []
---

#  ദുൽഖറും മൃണാളും സന്തോഷത്തോടെ സംവിധായകനെ കെട്ടിപ്പിടിക്കുന്ന വീഡിയോ വൈറലാകുന്നു 

> **Lead Summary:** മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന യുവനടനാണ് ദുൽഖർ സൽമാൻ. തമിഴിലും, തെലുങ്കിലും, ഹിന്ദിയിലും ഒക്കെ ദുൽഖർ ഇപ്പോൾ സജീവമാണ്. താരം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സീതാരാമം. ചിത്രം ഇന്നാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുന്നത്.

## Article Content

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന യുവനടനാണ് ദുൽഖർ സൽമാൻ. തമിഴിലും, തെലുങ്കിലും, ഹിന്ദിയിലും ഒക്കെ ദുൽഖർ ഇപ്പോൾ സജീവമാണ്. താരം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സീതാരാമം. ചിത്രം ഇന്നാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുന്നത്.

ദുൽഖർ നായകനായ എത്തുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ഇത്. ഹനു രാഘവപ്പുടി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖറിന്റെ നായികയായി ചിത്രത്തിൽ എത്തുന്നത് മൃണാൾ താക്കൂർ ആണ്. ഒരു പ്രധാന കഥാപാത്രമായി തെന്നിന്ത്യയുടെ പ്രിയ നായിക രശ്മിക മന്ദാനയും ചിത്രത്തിൽ എത്തുന്നുണ്ട്.

**

മികച്ച റിപ്പോർട്ടുകളാണ് ചിത്രത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് സൂചന. നല്ല ഒരു കെട്ടുറപ്പുള്ള തിരക്കഥ സിനിമയ്ക്ക് ഏറെ ബലം നൽകുന്നു എന്ന് പ്രേക്ഷകർ പറയുന്നുണ്ട്.

ദുൽഖർ അടക്കം എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങൾ വളരെ നന്നായി ചെയ്തിരിക്കുന്നു എന്നും പ്രേക്ഷകർ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് ഒരു വീഡിയോ ആണ്.

ചിത്രം കണ്ടിറങ്ങിയ ദുൽഖറും മൃണാളും സന്തോഷത്തോടെ സംവിധായകനെ കെട്ടിപ്പിടിക്കുന്ന വീഡിയോ ആണ് ഇത്. വികാരനിർഭരം ആയിട്ടുള്ള ഇരുവരെയും വീഡിയോയിൽ കാണാം. റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ചിത്രം 20 കോടി രൂപയോളം സ്വന്തമാക്കിയിരുന്നു. ലോകമെമ്പാടും ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്തിട്ടുണ്ട്.

ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ശാലിനി നായര്‍ . എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ശാലിനി ഷോയില്‍ നിന്ന് പുറത്തായി. പിന്നീട് ധാരാളം അഭിമുഖങ്ങളും ശാലിനി കൊടുത്തിരുന്നു. ഇപ്പോള്‍ ഫ്‌ലവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ അനിയത്തിയുടെ മരണത്തെക്കുറിച്ച് ശാലിനി പറഞ്ഞു.

കുഞ്ഞായിരുന്ന സമയത്ത് ആയിരുന്നു അനിയത്തിയുടെ മരണം. ആ സമയത്ത് വീട്ടില്‍ കഷ്ടപ്പാടും ദാരിദ്ര്യവും ഒക്കെ തന്നെ ആയിരുന്നു. മണ്ണെണ്ണ വിളക്കില്‍ നിന്ന് തീ അനിയത്തിയുടെ വസ്ത്രത്തില്‍ പിടിക്കുകയായിരുന്നു. അമ്മ പിന്നാമ്പുറത്തെ വാതില്‍ അടയ്ക്കാനായി പോയപ്പോള്‍ എഴുന്നേറ്റു നിന്ന് തുടങ്ങുകയായിരുന്നു അനിയത്തി.

തിണ്ണയില്‍ വെച്ച മണ്ണെണ്ണ വിളക്ക് പിടിച്ചു വിളക്ക് അവളുടെ ശരീരത്തിലേക്ക് വീണു. കതക് അടച്ച് അമ്മ വന്നപ്പോള്‍ അനിയത്തി ആളി കത്തുന്നതാണ് അമ്മ കണ്ടത്. വെപ്രാളത്തില്‍ അമ്മ പാത്രത്തില്‍ ഉണ്ടായിരുന്ന വെള്ളം എടുത്ത് ഒഴിച്ചു. അവള്‍ ആളിക്കത്തി.

അങ്ങനെ സംഭവിക്കുമ്പോള്‍ ചാക്കോ മറ്റോ എടുത്ത് പൊതിയുകയായിരുന്നു വേണ്ടത്, വെള്ളമൊഴിക്കരുതെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. രണ്ടുദിവസം ഐസിയുവില്‍ കിടന്നു പിന്നീട് അവള്‍ പോയി.

കുറേക്കാലം ആ ഷോക്കില്‍ ആയിരുന്നു അമ്മ. അവളുടെ പാതി കത്തിയ പാവാടയും ചെരുപ്പും എല്ലാം എടുത്തിരിക്കും. പിന്നീടാണ് അനിയന്‍ ജനിച്ചത് . അവന്‍ ഇപ്പോള്‍ ഗള്‍ഫിലാണ്. ശാലിനിയെപ്പോലെ അവനും കുടുംബത്തിനുവേണ്ടിയാണ് ജീവിക്കുന്നതെന്ന് അമ്മ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/59678/a-video-of-dulquer-and-mrinal-happily-hugging-the-director-is-going-viral)