---
title: "പൊള്ളലേറ്റാണ് അവള്‍ മരിച്ചത്; അനുജത്തിയുടെ മരണത്തെക്കുറിച്ച് ശാലിനി"
english_title: "She died of burns; Shalini on her younger sister's death"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59674/she-died-of-burns-shalini-on-her-younger-sisters-death"
published_at: "2022-08-05T14:43:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ecdf86807e7_SHALINI.jpg"
keywords: []
---

# പൊള്ളലേറ്റാണ് അവള്‍ മരിച്ചത്; അനുജത്തിയുടെ മരണത്തെക്കുറിച്ച് ശാലിനി

> **Lead Summary:** ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ശാലിനി നായര്‍ . എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ശാലിനി ഷോയില്‍ നിന്ന് പുറത്തായി. പിന്നീട് ധാരാളം അഭിമുഖങ്ങളും ശാലിനി കൊടുത്തിരുന്നു. ഇപ്പോള്‍ ഫ്‌ലവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ അനിയത്തിയുടെ മരണത്തെക്കുറിച്ച് ശാലിനി പറഞ്ഞു.

## Article Content

ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ശാലിനി നായര്‍ . എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ശാലിനി ഷോയില്‍ നിന്ന് പുറത്തായി. പിന്നീട് ധാരാളം അഭിമുഖങ്ങളും ശാലിനി കൊടുത്തിരുന്നു. ഇപ്പോള്‍ ഫ്‌ലവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ അനിയത്തിയുടെ മരണത്തെക്കുറിച്ച് ശാലിനി പറഞ്ഞു.

കുഞ്ഞായിരുന്ന സമയത്ത് ആയിരുന്നു അനിയത്തിയുടെ മരണം. ആ സമയത്ത് വീട്ടില്‍ കഷ്ടപ്പാടും ദാരിദ്ര്യവും ഒക്കെ തന്നെ ആയിരുന്നു. മണ്ണെണ്ണ വിളക്കില്‍ നിന്ന് തീ അനിയത്തിയുടെ വസ്ത്രത്തില്‍ പിടിക്കുകയായിരുന്നു. അമ്മ പിന്നാമ്പുറത്തെ വാതില്‍ അടയ്ക്കാനായി പോയപ്പോള്‍ എഴുന്നേറ്റു നിന്ന് തുടങ്ങുകയായിരുന്നു അനിയത്തി.

**

തിണ്ണയില്‍ വെച്ച മണ്ണെണ്ണ വിളക്ക് പിടിച്ചു വിളക്ക് അവളുടെ ശരീരത്തിലേക്ക് വീണു. കതക് അടച്ച് അമ്മ വന്നപ്പോള്‍ അനിയത്തി ആളി കത്തുന്നതാണ് അമ്മ കണ്ടത്. വെപ്രാളത്തില്‍ അമ്മ പാത്രത്തില്‍ ഉണ്ടായിരുന്ന വെള്ളം എടുത്ത് ഒഴിച്ചു. അവള്‍ ആളിക്കത്തി.

അങ്ങനെ സംഭവിക്കുമ്പോള്‍ ചാക്കോ മറ്റോ എടുത്ത് പൊതിയുകയായിരുന്നു വേണ്ടത്, വെള്ളമൊഴിക്കരുതെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. രണ്ടുദിവസം ഐസിയുവില്‍ കിടന്നു പിന്നീട് അവള്‍ പോയി.

കുറേക്കാലം ആ ഷോക്കില്‍ ആയിരുന്നു അമ്മ. അവളുടെ പാതി കത്തിയ പാവാടയും ചെരുപ്പും എല്ലാം എടുത്തിരിക്കും. പിന്നീടാണ് അനിയന്‍ ജനിച്ചത് . അവന്‍ ഇപ്പോള്‍ ഗള്‍ഫിലാണ്. ശാലിനിയെപ്പോലെ അവനും കുടുംബത്തിനുവേണ്ടിയാണ് ജീവിക്കുന്നതെന്ന് അമ്മ പറഞ്ഞു.

ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്‍ത പീസ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ള ചിത്രം വേറിട്ട ദൃശ്യഭാഷയിലുള്ള ഒന്നായിരിക്കുമെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന പ്രതീക്ഷ.

കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ ഈ ചിത്രം. കാര്‍ലോസ് ആയി എത്തുന്നത് ജോജു ജോര്‍ജ് ആണ്. പടയ്ക്കു ശേഷം ജോജു ജോര്‍ജിന്‍റേതായി എത്തുന്ന ചിത്രമാണ് ഇത്.

സിദ്ദിഖ് വേറിട്ട ഗെറ്റപ്പിലും പ്രകടനത്തിലും എത്തുന്ന ചിത്രത്തില്‍ ആശ ശരത്ത്, രമ്യ നമ്പീശന്‍, അദിതി രവി, മാമുക്കോയ, അനില്‍ നെടുമങ്ങാട്, വിജിലേഷ് കരിയാട്, ഷാലു റഹിം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിനു പുറമെ തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലുമായി ഓഗസ്റ്റ് 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് സിനിമ ചിത്രീകരണം പൂർത്തീകരിച്ചത്. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്.

ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം ഷമീർ ജിബ്രാൻ, സ്ക്രിപ്റ്റ് അസിസ്റ്റൻ്റ് അനന്ത കൃഷ്ണൻ, എഡിറ്റിംഗ് നൗഫൽ അബ്ദുള്ള, അസോസിയേറ്റ്‌ ക്യാമറ ഉണ്ണി പാലോട്, കലാസംവിധാനം ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ എം, സൗണ്ട് ഡിസൈൻ അജയൻ അദത്, വസ്ത്രാലങ്കാരം ജിഷാദ്‌ ഷംസുദ്ദീൻ, മേക്കപ്പ് ഷാജി പുൽപ്പള്ളി, ഷമീർ, ജോ, സ്റ്റിൽസ് ജിതിൻ മധു, സ്റ്റോറി ബോർഡ് ഹരിഷ് വല്ലത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയ്ന്‍സ്, ഡിസൈൻസ്‌ അമൽ ജോസ്‌. പിആര്‍ഒ മഞ്ജു ഗോപിനാഥ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/59674/she-died-of-burns-shalini-on-her-younger-sisters-death)