---
title: "ജോജു ജോര്‍ജ്  ചിത്രം  'പീസ്' ട്രെയ്‍ലര്‍ പുറത്ത്  "
english_title: "Joju George movie 'Peace' trailer is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59666/joju-george-movie-peace-trailer-is-out"
published_at: "2022-08-05T14:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ecd7b6e1eed_PEACE_FILM.jpg"
keywords: []
---

# ജോജു ജോര്‍ജ്  ചിത്രം  'പീസ്' ട്രെയ്‍ലര്‍ പുറത്ത്  

> **Lead Summary:** ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്‍ത പീസ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ള ചിത്രം വേറിട്ട ദൃശ്യഭാഷയിലുള്ള ഒന്നായിരിക്കുമെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന പ്രതീക്ഷ.

## Article Content

ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്‍ത പീസ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ള ചിത്രം വേറിട്ട ദൃശ്യഭാഷയിലുള്ള ഒന്നായിരിക്കുമെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന പ്രതീക്ഷ.

കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ ഈ ചിത്രം. കാര്‍ലോസ് ആയി എത്തുന്നത് ജോജു ജോര്‍ജ് ആണ്. പടയ്ക്കു ശേഷം ജോജു ജോര്‍ജിന്‍റേതായി എത്തുന്ന ചിത്രമാണ് ഇത്.

സിദ്ദിഖ് വേറിട്ട ഗെറ്റപ്പിലും പ്രകടനത്തിലും എത്തുന്ന ചിത്രത്തില്‍ ആശ ശരത്ത്, രമ്യ നമ്പീശന്‍, അദിതി രവി, മാമുക്കോയ, അനില്‍ നെടുമങ്ങാട്, വിജിലേഷ് കരിയാട്, ഷാലു റഹിം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിനു പുറമെ തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലുമായി ഓഗസ്റ്റ് 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

**

തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് സിനിമ ചിത്രീകരണം പൂർത്തീകരിച്ചത്. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്.

ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം ഷമീർ ജിബ്രാൻ, സ്ക്രിപ്റ്റ് അസിസ്റ്റൻ്റ് അനന്ത കൃഷ്ണൻ, എഡിറ്റിംഗ് നൗഫൽ അബ്ദുള്ള, അസോസിയേറ്റ്‌ ക്യാമറ ഉണ്ണി പാലോട്, കലാസംവിധാനം ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ എം, സൗണ്ട് ഡിസൈൻ അജയൻ അദത്, വസ്ത്രാലങ്കാരം ജിഷാദ്‌ ഷംസുദ്ദീൻ, മേക്കപ്പ് ഷാജി പുൽപ്പള്ളി, ഷമീർ, ജോ, സ്റ്റിൽസ് ജിതിൻ മധു, സ്റ്റോറി ബോർഡ് ഹരിഷ് വല്ലത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയ്ന്‍സ്, ഡിസൈൻസ്‌ അമൽ ജോസ്‌. പിആര്‍ഒ മഞ്ജു ഗോപിനാഥ്.

ബിഗ് സ്‌ക്രീനിലുടെയും മിനി സ്‌ക്രീനിലുടെയും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ് . വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. 

ഇതിനിടെ ബിഗ് ബോസില്‍ മത്സരിക്കാനും മഞ്ജു എത്തിയിരുന്നു. ഇവിടെ എത്തിയ ശേഷമാണ് മഞ്ജുവിനെ കൂടുതല്‍ പേര്‍ അറിഞ്ഞു തുടങ്ങിയത്. ഷോയില്‍ വെച്ച് തന്റെ കുടുംബത്തെക്കുറിച്ചെല്ലാം താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജു പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാര്‍ ഉണ്ട്.

ഇപ്പോള്‍ തന്റെ വലിയൊരു സ്വപ്നമായിരുന്ന വീട് സ്വന്തമാക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം. ഈ വര്‍ഷം തന്നെ പാലുകാച്ചല്‍ ഉണ്ടാവും എന്നും താരം പറഞ്ഞു. തന്റെ കരിയറില്‍ വഴിത്തിരിവായി മാറിയത് വെറുതെ അല്ല ഒരു ഭാര്യയാണ്.

വിവാഹശേഷം പെട്ടെന്ന് താന്‍ ഡിപ്പെന്റഡായി പോവുകയായിരുന്നു. എല്ലാത്തിനും സുനിച്ചന്‍ കൂടെ വേണം , പലപ്പോഴും സുനിച്ചന് പോലും അത് ബുദ്ധിമുട്ടായിരുന്നു , പെട്ടെന്ന് കരയുമായിരുന്നു അപ്പോള്‍ ഞാന്‍.

വലിയൊരു സാമ്പത്തിക ബാധിത വന്നപ്പോള്‍ സുനിച്ചന്‍ കൂടെയില്ലെങ്കില്‍ മോനെ എങ്ങനെ വളര്‍ത്തും എന്നോര്‍ത്ത് ടെന്‍ഷന്‍ അടിച്ചിരുന്നു ഞാന്‍. കുറച്ചുകാലം കോള്‍ സെന്ററില്‍ ജോലി ചെയ്തു.

ഇതിനിടെ സ്‌കൂളില്‍ പഠിപ്പിക്കാനും പോയിരുന്നു. അപ്രതീക്ഷിതമായാണ് അഭിനയത്തിലേക്ക് വന്നത് , കിട്ടുന്ന വേഷങ്ങള്‍ എല്ലാം ഏറ്റെടുത്ത് ചെയ്തു. മകന്‍ ഇപ്പോള്‍ പത്താം ക്ലാസിലാണ് അവനിപ്പോള്‍ വലിയ കുട്ടിയായി മഞ്ജു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/59666/joju-george-movie-peace-trailer-is-out)