---
title: "സന്തോഷവാര്‍ത്ത പങ്കുവെച്ച്  മഞ്ജു, ആശംസകൾ അറിയിച്ച്  ആരാധകർ "
english_title: "The big dream in life is about to come true; Manju shared the good news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59659/the-big-dream-in-life-is-about-to-come-true-manju-shared-the-good-news"
published_at: "2022-08-05T13:54:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ecd428a1946_MANJU_PATHROS.jpg"
keywords: []
---

# സന്തോഷവാര്‍ത്ത പങ്കുവെച്ച്  മഞ്ജു, ആശംസകൾ അറിയിച്ച്  ആരാധകർ 

> **Lead Summary:** ബിഗ് സ്‌ക്രീനിലുടെയും മിനി സ്‌ക്രീനിലുടെയും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ് . വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. 

## Article Content

ബിഗ് സ്‌ക്രീനിലുടെയും മിനി സ്‌ക്രീനിലുടെയും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ് . വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. 

ഇതിനിടെ ബിഗ് ബോസില്‍ മത്സരിക്കാനും മഞ്ജു എത്തിയിരുന്നു. ഇവിടെ എത്തിയ ശേഷമാണ് മഞ്ജുവിനെ കൂടുതല്‍ പേര്‍ അറിഞ്ഞു തുടങ്ങിയത്. ഷോയില്‍ വെച്ച് തന്റെ കുടുംബത്തെക്കുറിച്ചെല്ലാം താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജു പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാര്‍ ഉണ്ട്.

**

ഇപ്പോള്‍ തന്റെ വലിയൊരു സ്വപ്നമായിരുന്ന വീട് സ്വന്തമാക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം. ഈ വര്‍ഷം തന്നെ പാലുകാച്ചല്‍ ഉണ്ടാവും എന്നും താരം പറഞ്ഞു. തന്റെ കരിയറില്‍ വഴിത്തിരിവായി മാറിയത് വെറുതെ അല്ല ഒരു ഭാര്യയാണ്.

വിവാഹശേഷം പെട്ടെന്ന് താന്‍ ഡിപ്പെന്റഡായി പോവുകയായിരുന്നു. എല്ലാത്തിനും സുനിച്ചന്‍ കൂടെ വേണം , പലപ്പോഴും സുനിച്ചന് പോലും അത് ബുദ്ധിമുട്ടായിരുന്നു , പെട്ടെന്ന് കരയുമായിരുന്നു അപ്പോള്‍ ഞാന്‍.

വലിയൊരു സാമ്പത്തിക ബാധിത വന്നപ്പോള്‍ സുനിച്ചന്‍ കൂടെയില്ലെങ്കില്‍ മോനെ എങ്ങനെ വളര്‍ത്തും എന്നോര്‍ത്ത് ടെന്‍ഷന്‍ അടിച്ചിരുന്നു ഞാന്‍. കുറച്ചുകാലം കോള്‍ സെന്ററില്‍ ജോലി ചെയ്തു.

ഇതിനിടെ സ്‌കൂളില്‍ പഠിപ്പിക്കാനും പോയിരുന്നു. അപ്രതീക്ഷിതമായാണ് അഭിനയത്തിലേക്ക് വന്നത് , കിട്ടുന്ന വേഷങ്ങള്‍ എല്ലാം ഏറ്റെടുത്ത് ചെയ്തു. മകന്‍ ഇപ്പോള്‍ പത്താം ക്ലാസിലാണ് അവനിപ്പോള്‍ വലിയ കുട്ടിയായി മഞ്ജു പറഞ്ഞു.

പശു തന്റെ കിടാങ്ങൾക്ക് പാൽ നൽകാറുണ്ട്. ചിലപ്പോൾ മറ്റ് പൈക്കിടാങ്ങൾക്കും പാൽ‌ നൽകാറുണ്ട്. എന്നാൽ, നായക്കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കുന്നത് കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.**

ഒരു ഫോറസ്റ്റ് ഓഫീസറാണ് ട്വിറ്ററിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്. 'ഇത് ഇന്ത്യയിൽ മാത്രം സംഭവിക്കുന്ന കാര്യമാണ്. പശു ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾക്ക് അമ്മയാവുന്നു' എന്ന് അതിന്റെ കാപ്ഷനിൽ എഴുതിയിട്ടുണ്ട്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. വളരെ എളുപ്പം തന്നെ വീഡിയോ വൈറലായി. നിരവധിപ്പേരാണ് വീഡിയോ കണ്ടതും കമന്റ് ചെയ്തതും ഷെയർ ചെയ്തതും.

https://twitter.com/i/status/1554863735910440960**

വീഡിയോയിൽ തവിട്ട് നിറത്തിലുള്ള നാല് പട്ടിക്കുഞ്ഞുങ്ങളെ കാണാം. അവയെ അമ്മ ഉപേക്ഷിച്ചതാണ് എന്നാണ് കരുതുന്നത്. അവ ഒരു പശുവിൽ നിന്നും പാൽ കുടിക്കുകയാണ്. പശു നിലത്ത് കിടന്ന് ക്ഷമയോടെ അവയെ പാലൂട്ടുകയാണ്.

ഇത് ഇന്ത്യയിൽ മാത്രമേ സംഭവിക്കൂ എന്ന് വേറെയും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. ഇതുപോലെ മൃ​ഗങ്ങളുടെയും പക്ഷികളുടെയും പലതരത്തിലുള്ള വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഒരാൾ ഒരു മുതലയ്ക്ക് വെറും കയ്യോടെ ഭക്ഷണം നൽകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. അതിൽ അയാൾ മുതലയെ അടുത്തേക്ക് വിളിക്കുമ്പോൾ മുതല വരികയാണ്.

ശേഷം അയാൾ തന്റെ രണ്ട് കാലുകൾ‌ കൊണ്ടും അതിനെ ചേർത്ത് പിടിച്ച ശേഷം വെറും കൈകൊണ്ട് അതിന് ഭക്ഷണം നൽകുന്നു. ഭക്ഷണം കഴിച്ച ശേഷം മുതല അവിടെ നിന്നും വന്ന സ്ഥലത്തേക്ക് തന്നെ തിരികെ പോവുകയാണ്. അത് അയാളുടെ പെറ്റ് ആയി വളർത്തുന്ന മുതല ആയിരിക്കാം എന്നാണ് സോഷ്യൽ മീഡിയയുടെ അനുമാനം.

### Related Links & Sources
- [Original Story Source](https://moviemax.in/news/59659/the-big-dream-in-life-is-about-to-come-true-manju-shared-the-good-news)