---
title: "ഉപേക്ഷിക്കപ്പെട്ട നായക്കുഞ്ഞുങ്ങൾക്ക് പാലൂട്ടി പശു, വൈറലായി വീഡിയോ"
english_title: "Video of cow giving milk to abandoned puppies goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59653/video-of-cow-giving-milk-to-abandoned-puppies-goes-viral"
published_at: "2022-08-05T13:31:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ecced4322b5_VIRAL.jpg"
keywords: []
---

# ഉപേക്ഷിക്കപ്പെട്ട നായക്കുഞ്ഞുങ്ങൾക്ക് പാലൂട്ടി പശു, വൈറലായി വീഡിയോ

> **Lead Summary:** പശു തന്റെ കിടാങ്ങൾക്ക് പാൽ നൽകാറുണ്ട്. ചിലപ്പോൾ മറ്റ് പൈക്കിടാങ്ങൾക്കും പാൽ‌ നൽകാറുണ്ട്. എന്നാൽ, നായക്കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കുന്നത് കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.

## Article Content

പശു തന്റെ കിടാങ്ങൾക്ക് പാൽ നൽകാറുണ്ട്. ചിലപ്പോൾ മറ്റ് പൈക്കിടാങ്ങൾക്കും പാൽ‌ നൽകാറുണ്ട്. എന്നാൽ, നായക്കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കുന്നത് കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.

ഒരു ഫോറസ്റ്റ് ഓഫീസറാണ് ട്വിറ്ററിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്. 'ഇത് ഇന്ത്യയിൽ മാത്രം സംഭവിക്കുന്ന കാര്യമാണ്. പശു ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾക്ക് അമ്മയാവുന്നു' എന്ന് അതിന്റെ കാപ്ഷനിൽ എഴുതിയിട്ടുണ്ട്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. വളരെ എളുപ്പം തന്നെ വീഡിയോ വൈറലായി. നിരവധിപ്പേരാണ് വീഡിയോ കണ്ടതും കമന്റ് ചെയ്തതും ഷെയർ ചെയ്തതും.

**https://twitter.com/i/status/1554863735910440960****

വീഡിയോയിൽ തവിട്ട് നിറത്തിലുള്ള നാല് പട്ടിക്കുഞ്ഞുങ്ങളെ കാണാം. അവയെ അമ്മ ഉപേക്ഷിച്ചതാണ് എന്നാണ് കരുതുന്നത്. അവ ഒരു പശുവിൽ നിന്നും പാൽ കുടിക്കുകയാണ്. പശു നിലത്ത് കിടന്ന് ക്ഷമയോടെ അവയെ പാലൂട്ടുകയാണ്.

ഇത് ഇന്ത്യയിൽ മാത്രമേ സംഭവിക്കൂ എന്ന് വേറെയും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. ഇതുപോലെ മൃ​ഗങ്ങളുടെയും പക്ഷികളുടെയും പലതരത്തിലുള്ള വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഒരാൾ ഒരു മുതലയ്ക്ക് വെറും കയ്യോടെ ഭക്ഷണം നൽകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. അതിൽ അയാൾ മുതലയെ അടുത്തേക്ക് വിളിക്കുമ്പോൾ മുതല വരികയാണ്.

ശേഷം അയാൾ തന്റെ രണ്ട് കാലുകൾ‌ കൊണ്ടും അതിനെ ചേർത്ത് പിടിച്ച ശേഷം വെറും കൈകൊണ്ട് അതിന് ഭക്ഷണം നൽകുന്നു. ഭക്ഷണം കഴിച്ച ശേഷം മുതല അവിടെ നിന്നും വന്ന സ്ഥലത്തേക്ക് തന്നെ തിരികെ പോവുകയാണ്. അത് അയാളുടെ പെറ്റ് ആയി വളർത്തുന്ന മുതല ആയിരിക്കാം എന്നാണ് സോഷ്യൽ മീഡിയയുടെ അനുമാനം.

മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയരായി മാറിയ താരങ്ങളാണ് സ്‌നേഹയും ശ്രീകുമാറും. 2019 ലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. പിന്നീട് കുടുംബത്തിലെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. 

കളിയല്ല കല്യാണം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ വിവാഹത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചൊക്കെയാണ് ചോദിക്കാറുള്ളത്. തങ്ങളുടെ വിവാഹം പെട്ടെന്ന് പ്ലാന്‍ ചെയ്ത് നടത്തിയതാണെന്നാണ് സ്‌നേഹയും ശ്രീകുമാറും പറയുന്നത്. മാത്രമല്ല കൂട്ടുകാരനില്‍ നിന്നും പറ്റിക്കപ്പെട്ടതിനെ കുറിച്ചും താരങ്ങള്‍ പറയുന്നു. 

കല്യാണം രജിസ്റ്റര്‍ മ്യാരേജായി നടത്താനായിരുന്നു ഞങ്ങളുടെ പ്ലാന്‍. പക്ഷേ പെട്ടെന്നാണ് വീട്ടുകാരുടെ ആഗ്രഹം പറഞ്ഞത്. അമ്പലത്തില്‍ വെച്ച് താലിക്കെട്ട് നടത്തി, ചെറിയൊരു സദ്യയൊക്കെ നടത്താമെന്ന് പറഞ്ഞു. തലേദിവസം വരെ മറിമായത്തിന്റെ ഷൂട്ടിങ്ങ് നടത്തിയതിന് ശേഷമാണ് താന്‍ വിവാഹത്തിന് വേണ്ടി വന്നതെന്നാണ് സ്‌നേഹ പറയുന്നത്. വിവാഹത്തിന്റെ തലേന്ന് രാത്രി പോയി സാരി വാങ്ങി, അന്ന് രാത്രി തന്നെ ബ്ലൗസ് തയിച്ചിട്ടാണ് പിറ്റേന്ന് കല്യാണത്തിന് വന്നത്. 

200 പേര്‍ പങ്കെടുക്കുന്ന വിവാഹമാണ് തീരുമാനിച്ചത്. ഞങ്ങള്‍ വിളിച്ചിരുന്നില്ലെങ്കിലും മാധ്യമപ്രവര്‍ത്തകരും വിവാഹത്തിനെത്തി. പലരും ഞങ്ങളുടെ സുഹൃത്തുക്കള്‍ തന്നെയായിരുന്നു. പക്ഷേ കല്യാണം ലളിതമാക്കാനായി ആരെയും കാര്യമായി വിളിച്ചില്ല. എങ്കിലും അവര്‍ അറിഞ്ഞെത്തി. വന്നവര്‍ക്കെല്ലാം സദ്യ കൊടുത്ത് തന്നെയാണ് വിട്ടത്. രണ്ടാമതും ചോറൊക്കെ കൊണ്ട് വരുന്ന അവസ്ഥയും ഉണ്ടായി. ഉള്ളത് കൊണ്ട് ഓണം പോലെയാക്കിയതായി സ്‌നേഹ പറയുന്നു. 

താരങ്ങളെ കുറിച്ചുള്ള രസകരമായ കാര്യങ്ങളും അശ്വതി ചോദിച്ചിരുന്നു. സങ്കടം ഒട്ടും അടക്കിപ്പിടിക്കാന്‍ പറ്റാത്തതും പെട്ടെന്ന് പിണങ്ങുന്നതും സ്‌നേഹയാണ്. അതേ സമയം ഒരു കാറ് വാങ്ങി പറ്റിക്കപ്പെട്ടതിനെ പറ്റിയും താരങ്ങള്‍ പറഞ്ഞു. വലിയൊരു കാറ് വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ സെക്കന്‍ഡ് ഹാന്‍ഡ് മതിയെന്ന് കരുതി. അധികം ഓടിക്കാത്ത കാറാവും നല്ലതെന്ന് വിചാരിച്ചത് കൊണ്ട് സുഹൃത്തുക്കളുടെ അടുത്ത് നിന്ന് തന്നെ വാങ്ങിക്കാമെന്ന് തീരുമാനിച്ചു. 

അങ്ങനെ ഒരു സുഹൃത്തിന്റെ അടുത്ത് നിന്നും ബിഎംഡബ്ല്യൂ കാര്‍ വാങ്ങി. അതില്‍ കുറേ പണിയൊക്കെ എടുപ്പിച്ചു. ആ വഴി തന്നെ ഒന്നരലക്ഷം രൂപ ചെലവായി. അതിന്റെ ബുക്കും പേപ്പറും ശ്രീയുടെ പേരിലേക്ക് മാറ്റാന്‍ വേണ്ടി നോക്കുമ്പോഴാണ് ഡല്‍ഹിയില്‍ ബ്ലാക്ക് മാര്‍ക്കില്‍ കിടക്കുന്ന വണ്ടിയാണിത്.

ഒടുവില്‍ അയാള്‍ വന്ന് വണ്ട് കൊണ്ട് പോയി. ചുരുക്കം പറഞ്ഞാല്‍ വണ്ടിയും പോയി കാശും പോയി. ബ്ലാക്ക് മാര്‍ക്കില്‍പെട്ട് അറസ്റ്റ് ചെയ്യാത്തത് മാത്രം ഭാഗ്യം. അടുത്ത സുഹൃത്തുക്കളില്‍ നിന്നും ഇങ്ങനൊരു ചതി പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശ്രീകുമാറും പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/59653/video-of-cow-giving-milk-to-abandoned-puppies-goes-viral)