---
title: "'അറിയിപ്പി'ന്‍റെ ഹൗസ്‍ഫുള്‍ ഷോ കണ്ടത് 2500 പേര്‍; അനുഭവം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍"
english_title: "2500 people watched the houseful show of Ariyippi; Kunchako Boban shares his experience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59579/2500-people-watched-the-houseful-show-of-ariyippi-kunchako-boban-shares-his-experience"
published_at: "2022-08-05T06:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ec708276c3b_ARIYIPP.jpg"
keywords: []
---

# 'അറിയിപ്പി'ന്‍റെ ഹൗസ്‍ഫുള്‍ ഷോ കണ്ടത് 2500 പേര്‍; അനുഭവം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

> **Lead Summary:** ലോകത്തിലെ പ്രധാന ചലച്ചിത്ര മേളകളില്‍ ഒന്നായ സ്വിറ്റ്സര്‍ലന്‍ഡിലെ ലൊക്കാര്‍ണോ ചലച്ചിത്രമേളയിലേക്ക് താന്‍ നിര്‍മ്മിച്ച്, നായകനായ അറിയിപ്പ് എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടതിലെ സന്തോഷം കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞ മാസം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മത്സര വിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതിന്‍റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ചാക്കോച്ചന്‍.

## Article Content

ലോകത്തിലെ പ്രധാന ചലച്ചിത്ര മേളകളില്‍ ഒന്നായ സ്വിറ്റ്സര്‍ലന്‍ഡിലെ ലൊക്കാര്‍ണോ ചലച്ചിത്രമേളയിലേക്ക് താന്‍ നിര്‍മ്മിച്ച്, നായകനായ അറിയിപ്പ് എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടതിലെ സന്തോഷം കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞ മാസം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മത്സര വിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതിന്‍റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ചാക്കോച്ചന്‍.

ചിത്രത്തിന്‍റെ ലൊക്കാര്‍ണോ പ്രീമിയര്‍ ഇന്നായിരുന്നു. മത്സര വിഭാഗത്തിലെ ഓപണിംഗ് ചിത്രമായാണ് പ്രദര്‍ശിപ്പിച്ചത് എന്നതും കൗതുകം. ലോകത്തിന്‍റെ പല ഭാഗത്തുനിന്നുമുള്ള 2500 ഓളം സിനിമാപ്രേമികള്‍ തിങ്ങിനിറഞ്ഞിരുന്ന തിയറ്ററിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചതും ചിത്രം അവസാനിച്ചപ്പോള്‍ നിലയ്ക്കാത്ത കരഘോഷമാണ് ഉയര്‍ത്തനെന്നും ചിത്രങ്ങള്‍ക്കൊപ്പം ചാക്കോച്ചന്‍ കുറിച്ചു. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും മഹേഷ് നാരായണന്‍ ആണ്.

ലൊക്കാര്‍ണോ ചലച്ചിത്ര മേളയുടെ 75-ാം എഡിഷന്‍ ആണിത്. ഉദയ പിക്ചേഴ്സിന്‍റെ 75-ാം വാര്‍ഷികത്തില്‍ അതേ ബാനര്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു ചിത്രം ഈ നേട്ടം സ്വന്തമാക്കി എന്നതും കൗതുകം. ഇത് വ്യക്തിപരമായി ഒരു അംഗീകാരമായി കരുതുന്നുവെന്നും തന്‍റെ മുത്തച്ഛനും അച്ഛനുമുള്ള ആദരവാണെന്നും ചാക്കോച്ചന്‍ നേരത്തെ പറഞ്ഞിരുന്നു.

ആദ്യമായാണ് ഒരു മലയാള ചിത്രം ലൊക്കാര്‍ണോയിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്‍ത നിഴല്‍ക്കുത്ത് ലൊക്കാര്‍ണോ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മത്സര വിഭാഗത്തില്‍ ആയിരുന്നില്ല. മറിച്ച് സ്പെഷല്‍ ഷോകേസ് വിഭാഗത്തിലായിരുന്നു. ഋതുപര്‍ണ്ണ ഘോഷ് സംവിധാനം ചെയ്‍ത ബംഗാളി ചിത്രം അന്തര്‍മഹല്‍ ലൊക്കാര്‍ണോ ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

**ഭാവി വരനൊപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് ഗൗരി, ചിത്രം വൈറൽ
**

പൗര്‍ണമി തിങ്കള്‍ എന്ന ഒറ്റ സീരിയല്‍ മതി നടി ഗൗരി കൃഷ്ണനെ പ്രേക്ഷകര്‍ ഓര്‍ക്കാന്‍. അത്രയ്ക്കും ഹിറ്റായ സീരിയല്‍ ആയിരുന്നു ഇത്. ഇതിലെ ഗൗരിയുടെ അഭിനയത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്. പരമ്പര അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നുവെങ്കിലും ഇതിലെ കഥാപാത്രങ്ങള്‍ പ്രേക്ഷക മനസ്സില്‍ ഇന്നും തങ്ങിനില്‍പ്പുണ്ട്. ഇതിന് പിന്നാലെ മറ്റുപരമ്പരകളിലും ഗൗരി അഭിനയിച്ചുവെങ്കിലും അതൊന്നും പൗര്‍ണമി തിങ്കളിന് അടുത്ത് എത്തിയില്ല.

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി ഇപ്പോള്‍ ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ്. ഇപ്പോഴിതാ ഭാവി വരനൊപ്പമുള്ള ചിത്രങ്ങളാണ് താരം ഷെയര്‍ ചെയ്തത്. നേരത്തെ സെറ്റ് സാരി ഉടുത്ത ചിത്രം താരം പങ്കിട്ടു. തനിക്ക് സാരിയോടുള്ള ഇഷ്ടത്തെ കുറിച്ച് ഗൗരി പലപ്പോഴും പറഞ്ഞിട്ടുണ്ട്. പൗര്‍ണമി തിങ്കളില്‍ അഭിനയിക്കുന്ന സമയത്തും സാരി തന്നെയായിരുന്നു നടി ധരിച്ചത്.

സെറ്റ് സാരിയില്‍ അതിസുന്ദരിയായാണ് ഗൗരി ഇത്തവണയും എത്തിയിരിക്കുന്നത്. ദ് കോട്ടണ്‍മില്‍ എന്ന വസ്ത്രസ്ഥാപനമാണ് ഗൗരിയുടെ വസ്ത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വലിയ ജിമിക്കി കമ്മലും വലിയ വട്ടപൊട്ടും എല്ലാം അണിഞ്ഞ് കിടിലന്‍ ലുക്കിലാണ് താരം എത്തിയത്.

പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിന്റെ സംവിധായകന്‍ മനോജിനെയാണ് താരം വിവാഹം കഴിക്കാന്‍ പോവുന്നത്. മനോജ് തന്നെയാണ് ആദ്യം വിവാഹത്തെ കുറിച്ച് ഗൗരിയോട് പറഞ്ഞത്. തന്റെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ നടിയും മനോജിനോട് ഓക്കെ പറയുകയായിരുന്നു. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വൈകാതെ തന്നെ വിവാഹം ഉണ്ടാവും.

### Related Links & Sources
- [Original Story Source](https://moviemax.in/news/59579/2500-people-watched-the-houseful-show-of-ariyippi-kunchako-boban-shares-his-experience)