ഭാവി വരനൊപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് ഗൗരി, ചിത്രം വൈറൽ

ഭാവി വരനൊപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് ഗൗരി, ചിത്രം വൈറൽ
2022-08-04T22:22:00 | By Susmitha Surendran

പൗര്‍ണമി തിങ്കള്‍ എന്ന ഒറ്റ സീരിയല്‍ മതി നടി ഗൗരി കൃഷ്ണനെ പ്രേക്ഷകര്‍ ഓര്‍ക്കാന്‍. അത്രയ്ക്കും ഹിറ്റായ സീരിയല്‍ ആയിരുന്നു ഇത്. ഇതിലെ ഗൗരിയുടെ അഭിനയത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്.

പരമ്പര അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നുവെങ്കിലും ഇതിലെ കഥാപാത്രങ്ങള്‍ പ്രേക്ഷക മനസ്സില്‍ ഇന്നും തങ്ങിനില്‍പ്പുണ്ട്. ഇതിന് പിന്നാലെ മറ്റുപരമ്പരകളിലും ഗൗരി അഭിനയിച്ചുവെങ്കിലും അതൊന്നും പൗര്‍ണമി തിങ്കളിന് അടുത്ത് എത്തിയില്ല.



സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി ഇപ്പോള്‍ ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ്. ഇപ്പോഴിതാ ഭാവി വരനൊപ്പമുള്ള ചിത്രങ്ങളാണ് താരം ഷെയര്‍ ചെയ്തത്. നേരത്തെ സെറ്റ് സാരി ഉടുത്ത ചിത്രം താരം പങ്കിട്ടു. തനിക്ക് സാരിയോടുള്ള ഇഷ്ടത്തെ കുറിച്ച് ഗൗരി പലപ്പോഴും പറഞ്ഞിട്ടുണ്ട്. പൗര്‍ണമി തിങ്കളില്‍ അഭിനയിക്കുന്ന സമയത്തും സാരി തന്നെയായിരുന്നു നടി ധരിച്ചത്.

സെറ്റ് സാരിയില്‍ അതിസുന്ദരിയായാണ് ഗൗരി ഇത്തവണയും എത്തിയിരിക്കുന്നത്. ദ് കോട്ടണ്‍മില്‍ എന്ന വസ്ത്രസ്ഥാപനമാണ് ഗൗരിയുടെ വസ്ത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വലിയ ജിമിക്കി കമ്മലും വലിയ വട്ടപൊട്ടും എല്ലാം അണിഞ്ഞ് കിടിലന്‍ ലുക്കിലാണ് താരം എത്തിയത്.



പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിന്റെ സംവിധായകന്‍ മനോജിനെയാണ് താരം വിവാഹം കഴിക്കാന്‍ പോവുന്നത്. മനോജ് തന്നെയാണ് ആദ്യം വിവാഹത്തെ കുറിച്ച് ഗൗരിയോട് പറഞ്ഞത്. തന്റെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ നടിയും മനോജിനോട് ഓക്കെ പറയുകയായിരുന്നു. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വൈകാതെ തന്നെ വിവാഹം ഉണ്ടാവും.

ബോള്‍ഡ് ലുക്കില്‍ താരം; ഫോട്ടോ വൈറലാവുന്നു


മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ പരമ്പരയാണ് 'കുടുംബവിളക്ക്'. 'സുമിത്ര' എന്ന വീട്ടമ്മയുടെ ജീവിതകഥ പറയുന്ന പരമ്പര ആകാംക്ഷയുളവാക്കുന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പരമ്പരയിലെ സാധാരണക്കാരിയായ വീട്ടമ്മയായ 'സുമിത്ര'യെ അവതരിപ്പക്കുന്നത് സിനിമാ താരം മീര വാസുദേവാണ്. കരുത്തുറ്റ നെഗറ്റീവ് വേഷം കൈകാര്യം ചെയ്യുന്നതാകട്ടെ നിരവധി സിനിമകളിലൂടെ തന്നെ പരമ്പരകളിലേക്കെത്തിയ ശരണ്യ ആനന്ദുമാണ്.

ശരണ്യ, 'വേദിക'യായെത്തി മലയാളികളുടെ കണ്ണിലെ കരടായി മാറിയെന്നുവേണം പറയാന്‍. 'കുടുംബവിളക്കി'ലെ പ്രധാന കഥാപാത്രമായ 'സുമിത്ര'യുടെ ഭര്‍ത്താവിനെ തട്ടിയെടുത്തതും 'സുമിത്ര'യെ നിരന്തരം ഉപദ്രവിക്കുന്നതുമാണ് 'വേദിക'യുടെ ചെയ്തികള്‍. എന്നാല്‍ റിയല്‍ ലൈഫില്‍ തികച്ചും മറ്റൊരാളാണ് ശരണ്യ. യൂട്യൂബ് വ്ലോഗിങ്ങും അഭിനയവും ഫോട്ടോഷൂട്ടുമെല്ലാമാണ് ശരണ്യയുടെ ഹോബികള്‍.

കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമിലൂടെ ശരണ്യ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രമാണിപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമായിരിക്കുന്നത്. ബോള്‍ഡ് ഔട്‍ഫിറ്റില്‍ സുന്ദരിയായാണ് ചിത്രത്തില്‍ ശരണ്യയുള്ളത്. 'ഞാന്‍ വിശ്വസിക്കുന്ന ഫാഷന്‍ മന്ത്രങ്ങളിലൊന്ന്, പകരം വെക്കാന്‍ ഇല്ലാവരായി, വ്യത്യസ്‍തരായി ഇരിക്കുക എന്നതാണ്' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്‍തിട്ടുള്ളത്.




'ആകാശഗംഗ'യിലെ ആ യക്ഷിയെ ഓര്‍മ്മ വരുന്നല്ലോ, സൂപ്പറായിട്ടുണ്ടല്ലോ, ബോള്‍ഡ് ബ്യൂട്ടി.. തുടങ്ങിയ കമന്റുകള്‍കൊണ്ട് കമന്റ്‌ബോക്‌സ് നിറച്ചിരിക്കുകയാണ് ആരാധകര്‍. ബാക്കി ഫോട്ടോകള്‍ എവിടെയെന്നാണ് മറ്റ് പലരും താരത്തോട് കമന്റായി ചോദിക്കുന്നത്.

ബിഗ് സ്‌ക്രീനിന്റെ പിന്നണിയിലും അഭിനേതാവായും പ്രവര്‍ത്തിച്ചെങ്കിലും ശരണ്യ ആനന്ദിനെ മലയാളിക്ക് സുപരിചിതയാക്കിയത് 'കുടുംബവിളക്കാ'ണ്. തമിഴ് സിനിമകളിലൂടെയാണ് ശരണ്യ അഭിനയലോകത്തേയ്‍ക്ക് എത്തിയതെങ്കിലും ആകാശമിഠായി', '1971', 'അച്ചായന്‍സ്', 'ചങ്ക്സ്', 'ആകാശഗംഗ' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

പത്തനംതിട്ടക്കാരിയായ ശരണ്യ ജനിച്ചതും വളര്‍ന്നതുമെല്ലാം ഗുജറാത്തിലായിരുന്നു. നഴ്‍സായ ശരണ്യ, 'ആമേന്‍' അടക്കമുള്ള നാലോളം ചിത്രങ്ങളില്‍ അസിസ്റ്റന്റ് കൊറിയോഗ്രാഫറായിരുന്നു.



Content Highlight: Gauri shared photos with her future husband and the picture went viral

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup