മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ പരമ്പരയാണ് 'കുടുംബവിളക്ക്'. 'സുമിത്ര' എന്ന വീട്ടമ്മയുടെ ജീവിതകഥ പറയുന്ന പരമ്പര ആകാംക്ഷയുളവാക്കുന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പരമ്പരയിലെ സാധാരണക്കാരിയായ വീട്ടമ്മയായ 'സുമിത്ര'യെ അവതരിപ്പക്കുന്നത് സിനിമാ താരം മീര വാസുദേവാണ്. കരുത്തുറ്റ നെഗറ്റീവ് വേഷം കൈകാര്യം ചെയ്യുന്നതാകട്ടെ നിരവധി സിനിമകളിലൂടെ തന്നെ പരമ്പരകളിലേക്കെത്തിയ ശരണ്യ ആനന്ദുമാണ്.
ശരണ്യ, 'വേദിക'യായെത്തി മലയാളികളുടെ കണ്ണിലെ കരടായി മാറിയെന്നുവേണം പറയാന്‍. 'കുടുംബവിളക്കി'ലെ പ്രധാന കഥാപാത്രമായ 'സുമിത്ര'യുടെ ഭര്‍ത്താവിനെ തട്ടിയെടുത്തതും 'സുമിത്ര'യെ നിരന്തരം ഉപദ്രവിക്കുന്നതുമാണ് 'വേദിക'യുടെ ചെയ്തികള്‍. എന്നാല്‍ റിയല്‍ ലൈഫില്‍ തികച്ചും മറ്റൊരാളാണ് ശരണ്യ. യൂട്യൂബ് വ്ലോഗിങ്ങും അഭിനയവും ഫോട്ടോഷൂട്ടുമെല്ലാമാണ് ശരണ്യയുടെ ഹോബികള്‍.
കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമിലൂടെ ശരണ്യ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രമാണിപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമായിരിക്കുന്നത്. ബോള്‍ഡ് ഔട്‍ഫിറ്റില്‍ സുന്ദരിയായാണ് ചിത്രത്തില്‍ ശരണ്യയുള്ളത്. 'ഞാന്‍ വിശ്വസിക്കുന്ന ഫാഷന്‍ മന്ത്രങ്ങളിലൊന്ന്, പകരം വെക്കാന്‍ ഇല്ലാവരായി, വ്യത്യസ്‍തരായി ഇരിക്കുക എന്നതാണ്' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്‍തിട്ടുള്ളത്.
'ആകാശഗംഗ'യിലെ ആ യക്ഷിയെ ഓര്‍മ്മ വരുന്നല്ലോ, സൂപ്പറായിട്ടുണ്ടല്ലോ, ബോള്‍ഡ് ബ്യൂട്ടി.. തുടങ്ങിയ കമന്റുകള്‍കൊണ്ട് കമന്റ്‌ബോക്‌സ് നിറച്ചിരിക്കുകയാണ് ആരാധകര്‍. ബാക്കി ഫോട്ടോകള്‍ എവിടെയെന്നാണ് മറ്റ് പലരും താരത്തോട് കമന്റായി ചോദിക്കുന്നത്.
ബിഗ് സ്‌ക്രീനിന്റെ പിന്നണിയിലും അഭിനേതാവായും പ്രവര്‍ത്തിച്ചെങ്കിലും ശരണ്യ ആനന്ദിനെ മലയാളിക്ക് സുപരിചിതയാക്കിയത് 'കുടുംബവിളക്കാ'ണ്. തമിഴ് സിനിമകളിലൂടെയാണ് ശരണ്യ അഭിനയലോകത്തേയ്‍ക്ക് എത്തിയതെങ്കിലും ആകാശമിഠായി', '1971', 'അച്ചായന്‍സ്', 'ചങ്ക്സ്', 'ആകാശഗംഗ' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
പത്തനംതിട്ടക്കാരിയായ ശരണ്യ ജനിച്ചതും വളര്‍ന്നതുമെല്ലാം ഗുജറാത്തിലായിരുന്നു. നഴ്‍സായ ശരണ്യ, 'ആമേന്‍' അടക്കമുള്ള നാലോളം ചിത്രങ്ങളില്‍ അസിസ്റ്റന്റ് കൊറിയോഗ്രാഫറായിരുന്നു.
വമ്പൻ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കാല്‍നടയാത്രക്കാരൻ; വീഡിയോ
ഓരോ ദിവസവും സോഷ്യല്‍ മീഡിയിയലൂടെ എത്രയോ വീഡിയോകളാണ് നാം കാണാറ്. ഇവയില്‍ അപകടങ്ങളുടെ ദൃശ്യങ്ങളടങ്ങുന്ന പല വീഡിയോകളും ( Accident Video ) നമ്മെ ഒരുപാട് ചിന്തിപ്പിക്കുകയും പലതും ഓര്‍മ്മപ്പെടുത്തുകയും ചെയ്യാറുണ്ട്.
തീര്‍ത്തും അപ്രതീക്ഷിതമായി എങ്ങനെ നമ്മളൊരു അപകടത്തെ അഭിമുഖീകരിച്ചേക്കാമെന്നും എന്തെല്ലാമാണ് ഇതിനുള്ള സാധ്യതകളെന്നുമെല്ലാം ഒരുപക്ഷേ ഇത്തരം വീഡിയോകള്‍ സൂചനകള്‍ നല്‍കാറുണ്ട്. സമാനമായൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഇത് എവിടെയാണ് നടന്നതെന്നോ വീഡിയോയില്‍ കാണുന്ന വ്യക്തി ആരാണെന്നോ അറിവില്ല. എന്നാല്‍ വീഡിയോ വലിയ രീതിയിലാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായി ഒരു കാല്‍നടയാത്രക്കാരൻ നേരിട്ട അപകടമാണ് വീഡിയോയിലുള്ളത്. അപകടത്തില്‍ നിന്ന് അത്ഭുതകരമായി ഇദ്ദേഹം രക്ഷപ്പെട്ടുവെന്നതാണ് ( Man Escapes ) ആശ്വാസം. റോഡരികിലുള്ള ഒരു കടയിലേക്ക് കാല്‍നടയാത്രക്കാരൻ കയറിപ്പോവുകയാണ്.
കടയ്ക്കും റോഡിനും ഇടയ്ക്കുള്ള നടപ്പാതയിലൂടെയാണ് ഇദ്ദേഹം നടക്കുന്നത്. കടയിലേക്ക് കാലെടുത്ത് വെച്ച ആ നിമിഷം തന്നെ അത്രയും നേരം ഇദ്ദേഹം േനടന്ന കോണ്‍ക്രീറ്റ് നടപ്പാത പെടുന്നനെ തകര്‍ന്ന് താഴേക്ക് വീഴുകയാണ്. നടപ്പാതയ്ക്ക് താഴെ ഓടയാണ്. ഇതിലൂടെ മലിനജലം ഒഴുകുന്നതായി വീഡിയോയില്‍ വ്യക്തമാണ്.
https://www.instagram.com/p/CgzdkRLBhrV/?utm_source=ig_embed&utm_campaign=embed_video_watch_again
ഒരുപക്ഷേ പാത പൊളിഞ്ഞ വിള്ളലിലൂടെ താഴേക്ക് വീണിരുന്നെങ്കില്‍ ഇദ്ദേഹത്തിന് ജീവൻ തന്നെ നഷ്ടമാവുമായിരുന്നു. എന്നാല്‍ അതിശയകരമായി ഈ വമ്പൻ അപകടത്തില്‍ നിന്ന് ( Accident Video ) തലനാരിഴയ്ക്ക് രക്ഷപ്പെട്ടു ( Man Escapes ) എന്ന് വേണം പറയാൻ. അപകടം നടന്ന് തൊട്ടടുത്ത നിമിഷം ഇദ്ദേഹം തരിച്ചുനിന്നുപോകുന്നതും വീഡിയോയില്‍ കാണാം. അപകടത്തിന്‍റെ വ്യാപ്തി അറിയിക്കുന്നതാണ് ഈ പ്രതികരണം.
വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലായി ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടിരിക്കുന്നത്. പ്രാദേശികമായി ഈ സ്ഥലം ആരുടെ കീഴിലാണോ വരുന്നത് അവരുടെ ഗുരുതരമായ അനാസ്ഥ തന്നെയാണ് ഈ അപകടത്തിന് ആധാരമായിട്ടുള്ളത്.
നടപ്പാതകളില്‍ പതിയിരിക്കുന്ന ഇത്തരം അപകടങ്ങള്‍ തീര്‍ച്ചയായും കാല്‍നടയാത്രക്കാരുടെ ജീവന് ഭീഷണി തന്നെയണ്. സമാനമായ രീതിയില്‍ അപകടത്തില്‍ പെട്ട് എത്രയോ പേര്‍ പ്രതിവര്‍ഷം നമ്മുടെ നാട്ടില്‍ മരിക്കുന്നുണ്ട്. എന്തായാലും ഇക്കാര്യങ്ങളിലേക്കെല്ലാം വെളിച്ചം വീശുന്നതാണ് ഈ വീഡിയോ.
Content Highlight: The star in a bold look; The photo goes viral



































