കഴുത്തിറക്കമുള്ള ബ്ലൗസ് ഇടാൻ തനിക്ക് തോന്നിയാൽ താനത് ചെയ്യും; അഭയ ഹിരൺമയി

കഴുത്തിറക്കമുള്ള ബ്ലൗസ് ഇടാൻ തനിക്ക് തോന്നിയാൽ താനത് ചെയ്യും; അഭയ ഹിരൺമയി
2022-08-04T19:21:00 | By Susmitha Surendran

പല ഗാനങ്ങളിലൂടെയും മലയാളത്തിൽ ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരൺമയി. ഇപ്പോഴത്തെ സംഗീത മേഖലയിലേക്ക് വരുന്നതിന് കുടുംബത്തിലുള്ളവർക്ക് തുടക്കത്തിൽ വലിയ താല്പര്യമുണ്ടായിരുന്നില്ല എന്ന് അഭയ പറയുന്നു. ഇത് കൂടാതെ സാമൂഹ്യ മാധ്യമങ്ങളിൽ നേരിടേണ്ടി വന്ന സൈബർ ആക്രമങ്ങളെ കുറിച്ചും താരം മനസ്സു തുറക്കുന്നുണ്ട്. തന്റെ ജീവിതമാണ് താൻ ജീവിക്കുന്നത് എന്ന് അഭയ പറയുന്നു.

തനിക്ക് ഒരു ഇമേജ് ആരുടെ മുന്നിലും ബിൽഡ് ചെയ്യേണ്ട കാര്യമില്ല. ചിലപ്പോഴൊക്കെ പ്രതികരിക്കാൻ തോന്നുമ്പോൾ പ്രതികരിക്കും. അതല്ലെങ്കിൽ അതിന്റെ വഴിക്ക് വിടും. എന്തുചെയ്തുവാലും ആളുകൾ ജഡ്ജ് ചെയ്യുന്നത് ഏതെങ്കിലും ഒരുതരത്തിൽ ആയിരിക്കും എന്ന് മനസ്സിലായി.



തനിക്ക് എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. സൈബർ ബുള്ളിയിങ്ങിന് ഇപ്പോഴും കുറവൊന്നുമില്ല. അത് എന്തെങ്കിലും ആവട്ടെ. ഇതൊക്കെ ആലോചിച്ചല്ല ഓരോ പോസ്റ്റ് ഇടുന്നത്. തൻറെ താൽപര്യത്തിന് അനുസരിച്ചാണ് കാര്യങ്ങൾ ചെയ്യുന്നത്. കഴുത്തിറക്കമുള്ള ബ്ലൗസ് ഇടാൻ തോന്നിയാൽ താൻ അത് ചെയ്യും.

കാല് കാണിക്കണം എന്ന് തോന്നിയാൽ അത് ചെയ്യും. അത് തൻറെ തീരുമാനമാണ്. തന്നെ വിമർശിക്കാൻ അവർ സമയം കണ്ടെത്തുന്നു എങ്കിൽ അത് അവരുടെ വിഷയം.


തന്റെ പ്രൊഫൈലിൽ എന്തിന് നെഗറ്റീവ് കമന്റിട്ടു എന്ന് താൻ ആരെയും ചോദ്യം ചെയ്യാറില്ല. അത് അവരുടെ സ്വാതന്ത്ര്യം ആണ് എന്ന് മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ അതേ സ്വാതന്ത്ര്യം തനിക്കുണ്ട് എന്ന് അവർ മനസ്സിലാക്കിയിട്ടില്ല എന്നും അഭയ പറയുന്നു.

രണ്ടാമത്തെ കുട്ടി വേണമെന്നുണ്ടോ? എന്നാല്‍ നല്ല സിനിമകള്‍ ചെയ്യൂ! ട്വിങ്കിളിന്റെ താക്കീത്

ബോളിവുഡിലെ പവര്‍ കപ്പിളാണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും. ബോളിവുഡിലെ സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. ബോളിവുഡിന്റെ ഐക്കോണിക് താരങ്ങളായ രാജേഷ് ഖന്നയുടേയും ഡിംപിള്‍ കപാഡിയയുടേയും മകളാണ് ട്വിങ്കിള്‍. 

പ്രണയ വിവാഹമായിരുന്നു ട്വിങ്കിളിന്റേയും അക്ഷയ് കുമാറിന്റേയും. ബോളിവുഡിലെ വലിയ വാര്‍ത്തകളില്‍ ഒന്നായിരുന്നു ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ. ട്വിങ്കിളുമായി പ്രണയത്തിലാകുന്നതിന് മുമ്പായി ശില്‍പ ഷെട്ടി, രവീണ ടണ്ടന്‍ തുടങ്ങിയ നടിമാരുമായി പ്രണയത്തിലായിരുന്നു അക്ഷയ് കുമാര്‍. ഇന്ന് അതെല്ലാം പഴങ്കഥകള്‍ മാത്രമാണ്.

ട്വിങ്കിളിന്റേയും അക്ഷയ് കുമാറിന്റേയും ഓഫ് സ്്ക്രീന്‍ കെമിസ്ട്രി ആരാധകര്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്. പരസ്പരം കളിയാക്കാനും തമാശകള്‍ പറയാനുമൊക്കെ മിടുക്കുളളവരാണ് അക്ഷയും ട്വിങ്കിളും. അക്ഷയ് കുമാറിന്റെ സിനിമകളേയും നിലപാടുകളേയും വിമര്‍ശിക്കുന്ന ട്വിങ്കിളിനേയും കണ്ടിട്ടുണ്ട്. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന സ്വഭാവമാണ് ട്വിങ്കിള്‍ ഖന്നയ്ക്ക്.

തുറന്നടിച്ച് പറയുന്നതാണ് ശീലം. ഇത് കാരണം പലപ്പോഴും വിവാദവും താരം ക്ഷണിച്ചു വരുത്താറുണ്ട്. ട്വിങ്കിള്‍ എഴുതുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് എന്തെങ്കിലും പ്രശ്‌നം വരാന്‍ സാധ്യതയുണ്ടോ എന്നറിയാനായി താന്‍ വായിച്ചു നോക്കാറുണ്ടെന്ന് കഴിഞ്ഞ ദിവസം കോഫി വിത്ത് കരണിലെത്തിയപ്പോള്‍ അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. 

ഒരിക്കല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഭാര്യയെക്കുറിച്ച് അക്ഷയ് കുമാര്‍ മനസ് തുറന്നിരുന്നു. ''ടീന എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ഏതൊരു പുരുഷനും ആഗ്രഹിക്കുന്ന തരത്തിലുള്ള വ്യക്തിയാണ് എന്റെ ഭാര്യ. ഞാന്‍ വീഴുമ്പോള്‍ എന്നെ ചേര്‍ത്തു പിടിക്കും. ഞാന്‍ പറക്കുമ്പോള്‍ താഴത്തേക്ക് കൊണ്ടു വരും.

ഞാന്‍ സങ്കടപ്പെട്ടിരിക്കുമ്പോള്‍ എന്നെ ചിരിപ്പിക്കും. ഞാന്‍ വെറുതെയിരിക്കുകയാണെങ്കില്‍ സങ്കടപ്പെടും. എന്റെ എല്ലാമാണ് ടീന. എന്റെ റിയാലിറ്റി ചെക്ക് ആണവള്‍'' എന്നായിരുന്നു അക്ഷയ് കുമാര്‍ പറഞ്ഞത്. ഒരിക്കല്‍ താന്‍ അക്ഷയ് കുമാറിന് നല്‍കിയ മുന്നറിയിപ്പിനെക്കുറിച്ചും ട്വിങ്കിള്‍ ഖന്ന മനസ് തുറന്നിരുന്നു.

കോഫി വിത്ത് കരണിലെത്തിയപ്പോഴായിരുന്നു സംഭവം. ''രണ്ടാമത്തെ കുട്ടി വേണമെന്നുണ്ടെങ്കില്‍ ബോധമുള്ള സിനിമകള്‍ ചെയ്യണമെന്ന് ഞാന്‍ അവനോട് പറഞ്ഞു'' എന്നായിരുന്നു ട്വിങ്കിളിന്റെ തുറന്ന് പറച്ചില്‍. 21 വര്‍ഷം പിന്നിട്ടിരിക്കുകയാണ് അക്ഷയുടേയും ട്വിങ്കിളിന്റേയും ദാമ്പത്യ ജീവിതം. ആരവ്, നിതാര എന്നിങ്ങനെ രണ്ട് മക്കളാണ് താരദമ്പതികള്‍ക്കുള്ളത്. 



Content Highlight: If she feels like wearing a low-necked blouse, iam will; Abhay Hiranmayi

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup