---
title: "രണ്ടാമത്തെ കുട്ടി വേണമെന്നുണ്ടോ? എന്നാല്‍ നല്ല സിനിമകള്‍ ചെയ്യൂ! ട്വിങ്കിളിന്റെ താക്കീത്  "
english_title: "Want a second child? But make good movies! Twinkle's warning"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59510/want-a-second-child-but-make-good-movies-twinkles-warning"
published_at: "2022-08-04T19:07:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ebcbdae77ae_akshaykumar.jpg"
keywords: []
---

# രണ്ടാമത്തെ കുട്ടി വേണമെന്നുണ്ടോ? എന്നാല്‍ നല്ല സിനിമകള്‍ ചെയ്യൂ! ട്വിങ്കിളിന്റെ താക്കീത്  

> **Lead Summary:** ബോളിവുഡിലെ പവര്‍ കപ്പിളാണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും. ബോളിവുഡിലെ സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. ബോളിവുഡിന്റെ ഐക്കോണിക് താരങ്ങളായ രാജേഷ് ഖന്നയുടേയും ഡിംപിള്‍ കപാഡിയയുടേയും മകളാണ് ട്വിങ്കിള്‍. 

## Article Content

ബോളിവുഡിലെ പവര്‍ കപ്പിളാണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും. ബോളിവുഡിലെ സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. ബോളിവുഡിന്റെ ഐക്കോണിക് താരങ്ങളായ രാജേഷ് ഖന്നയുടേയും ഡിംപിള്‍ കപാഡിയയുടേയും മകളാണ് ട്വിങ്കിള്‍. 

പ്രണയ വിവാഹമായിരുന്നു ട്വിങ്കിളിന്റേയും അക്ഷയ് കുമാറിന്റേയും. ബോളിവുഡിലെ വലിയ വാര്‍ത്തകളില്‍ ഒന്നായിരുന്നു ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ. ട്വിങ്കിളുമായി പ്രണയത്തിലാകുന്നതിന് മുമ്പായി ശില്‍പ ഷെട്ടി, രവീണ ടണ്ടന്‍ തുടങ്ങിയ നടിമാരുമായി പ്രണയത്തിലായിരുന്നു അക്ഷയ് കുമാര്‍. ഇന്ന് അതെല്ലാം പഴങ്കഥകള്‍ മാത്രമാണ്.

ട്വിങ്കിളിന്റേയും അക്ഷയ് കുമാറിന്റേയും ഓഫ് സ്്ക്രീന്‍ കെമിസ്ട്രി ആരാധകര്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്. പരസ്പരം കളിയാക്കാനും തമാശകള്‍ പറയാനുമൊക്കെ മിടുക്കുളളവരാണ് അക്ഷയും ട്വിങ്കിളും. അക്ഷയ് കുമാറിന്റെ സിനിമകളേയും നിലപാടുകളേയും വിമര്‍ശിക്കുന്ന ട്വിങ്കിളിനേയും കണ്ടിട്ടുണ്ട്. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന സ്വഭാവമാണ് ട്വിങ്കിള്‍ ഖന്നയ്ക്ക്.

തുറന്നടിച്ച് പറയുന്നതാണ് ശീലം. ഇത് കാരണം പലപ്പോഴും വിവാദവും താരം ക്ഷണിച്ചു വരുത്താറുണ്ട്. ട്വിങ്കിള്‍ എഴുതുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് എന്തെങ്കിലും പ്രശ്‌നം വരാന്‍ സാധ്യതയുണ്ടോ എന്നറിയാനായി താന്‍ വായിച്ചു നോക്കാറുണ്ടെന്ന് കഴിഞ്ഞ ദിവസം കോഫി വിത്ത് കരണിലെത്തിയപ്പോള്‍ അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. 

ഒരിക്കല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഭാര്യയെക്കുറിച്ച് അക്ഷയ് കുമാര്‍ മനസ് തുറന്നിരുന്നു. ''ടീന എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ഏതൊരു പുരുഷനും ആഗ്രഹിക്കുന്ന തരത്തിലുള്ള വ്യക്തിയാണ് എന്റെ ഭാര്യ. ഞാന്‍ വീഴുമ്പോള്‍ എന്നെ ചേര്‍ത്തു പിടിക്കും. ഞാന്‍ പറക്കുമ്പോള്‍ താഴത്തേക്ക് കൊണ്ടു വരും.

ഞാന്‍ സങ്കടപ്പെട്ടിരിക്കുമ്പോള്‍ എന്നെ ചിരിപ്പിക്കും. ഞാന്‍ വെറുതെയിരിക്കുകയാണെങ്കില്‍ സങ്കടപ്പെടും. എന്റെ എല്ലാമാണ് ടീന. എന്റെ റിയാലിറ്റി ചെക്ക് ആണവള്‍'' എന്നായിരുന്നു അക്ഷയ് കുമാര്‍ പറഞ്ഞത്. ഒരിക്കല്‍ താന്‍ അക്ഷയ് കുമാറിന് നല്‍കിയ മുന്നറിയിപ്പിനെക്കുറിച്ചും ട്വിങ്കിള്‍ ഖന്ന മനസ് തുറന്നിരുന്നു.

കോഫി വിത്ത് കരണിലെത്തിയപ്പോഴായിരുന്നു സംഭവം. ''രണ്ടാമത്തെ കുട്ടി വേണമെന്നുണ്ടെങ്കില്‍ ബോധമുള്ള സിനിമകള്‍ ചെയ്യണമെന്ന് ഞാന്‍ അവനോട് പറഞ്ഞു'' എന്നായിരുന്നു ട്വിങ്കിളിന്റെ തുറന്ന് പറച്ചില്‍. 21 വര്‍ഷം പിന്നിട്ടിരിക്കുകയാണ് അക്ഷയുടേയും ട്വിങ്കിളിന്റേയും ദാമ്പത്യ ജീവിതം. ആരവ്, നിതാര എന്നിങ്ങനെ രണ്ട് മക്കളാണ് താരദമ്പതികള്‍ക്കുള്ളത്. 

**'ആ കാര്‍ ഞാൻ വാങ്ങിച്ചതല്ല', സത്യാവസ്ഥ വെളിപ്പെടുത്തി ഷാജി കൈലാസ്**

**
**

വോള്‍വോ കാര്‍ വാങ്ങിച്ചത് താൻ അല്ലെന്ന് സംവിധായകൻ ഷാജി കൈലാസ്. 'കടുവ'യുടെ വിജയത്തെ തുടര്‍ന്ന് താൻ കാര്‍ വാങ്ങിച്ചിട്ടില്ലെന്ന് ഷാജി കൈലാസ് സാമൂഹ്യമാധ്യമത്തിലൂടെ പറഞ്ഞു. സുഹൃത്തായ ഡോള്‍വിൻ വാങ്ങിച്ച കാറിന്റെ ഫോട്ടോയാണ് പ്രചരിക്കുന്നത് എന്ന് ഷാജി കൈലാസ് പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് ഷാജി കൈലാസിന്റെ പ്രതികരണം. ഞാൻ 'കടുവ' യുടെ വിജയത്തെ തുടർന്ന് വോൾവോ കാർ വാങ്ങിയതായ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് .**

ഈ വാർത്ത ശരിയല്ല . ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പൃഥ്വിരാജ് - ആസിഫ് അലി ചിത്രമായ 'കാപ്പ ' യുടെ നിർമാതാവ് ഡോൾവിൻ കുരിയാക്കോസ് എടുത്ത വണ്ടി ആണ് അത്.

ഞാനതിന്റെ താക്കോൽ ഏറ്റുവാങ്ങി അനുഗ്രഹിക്കണമെന്ന് എൻ്റെ സുഹൃത്ത് കൂടിയായ ഡോൾവിന്റെ ആഗ്രഹപ്രകാരമാണ് ഞാൻ താക്കോൽ ഡോൾവിന് കൈമാറിയത് . ഡോൾവിനും വണ്ടിക്കും സിനിമക്കും നല്ലത് വരട്ടെ എന്നുമാണ് ഷാജി കൈലാസ് എഴുതിയത്.

**

### Related Links & Sources
- [Original Story Source](https://moviemax.in/news/59510/want-a-second-child-but-make-good-movies-twinkles-warning)