---
title: "'ആ കാര്‍ ഞാൻ വാങ്ങിച്ചതല്ല', സത്യാവസ്ഥ വെളിപ്പെടുത്തി ഷാജി കൈലാസ്"
english_title: "'I did not buy that car', Shaji Kailas revealed the truth"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59508/i-did-not-buy-that-car-shaji-kailas-revealed-the-truth"
published_at: "2022-08-04T18:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ebc7326f750_shaji_kayilas.jpg"
keywords: []
---

# 'ആ കാര്‍ ഞാൻ വാങ്ങിച്ചതല്ല', സത്യാവസ്ഥ വെളിപ്പെടുത്തി ഷാജി കൈലാസ്

> **Lead Summary:** വോള്‍വോ കാര്‍ വാങ്ങിച്ചത് താൻ അല്ലെന്ന് സംവിധായകൻ ഷാജി കൈലാസ്. 'കടുവ'യുടെ വിജയത്തെ തുടര്‍ന്ന് താൻ കാര്‍ വാങ്ങിച്ചിട്ടില്ലെന്ന് ഷാജി കൈലാസ് സാമൂഹ്യമാധ്യമത്തിലൂടെ പറഞ്ഞു. സുഹൃത്തായ ഡോള്‍വിൻ വാങ്ങിച്ച കാറിന്റെ ഫോട്ടോയാണ് പ്രചരിക്കുന്നത് എന്ന് ഷാജി കൈലാസ് പറഞ്ഞു.

## Article Content

വോള്‍വോ കാര്‍ വാങ്ങിച്ചത് താൻ അല്ലെന്ന് സംവിധായകൻ ഷാജി കൈലാസ്. 'കടുവ'യുടെ വിജയത്തെ തുടര്‍ന്ന് താൻ കാര്‍ വാങ്ങിച്ചിട്ടില്ലെന്ന് ഷാജി കൈലാസ് സാമൂഹ്യമാധ്യമത്തിലൂടെ പറഞ്ഞു. സുഹൃത്തായ ഡോള്‍വിൻ വാങ്ങിച്ച കാറിന്റെ ഫോട്ടോയാണ് പ്രചരിക്കുന്നത് എന്ന് ഷാജി കൈലാസ് പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് ഷാജി കൈലാസിന്റെ പ്രതികരണം. ഞാൻ 'കടുവ' യുടെ വിജയത്തെ തുടർന്ന് വോൾവോ കാർ വാങ്ങിയതായ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് .

**

ഈ വാർത്ത ശരിയല്ല . ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പൃഥ്വിരാജ് - ആസിഫ് അലി ചിത്രമായ 'കാപ്പ ' യുടെ നിർമാതാവ് ഡോൾവിൻ കുരിയാക്കോസ് എടുത്ത വണ്ടി ആണ് അത്.

ഞാനതിന്റെ താക്കോൽ ഏറ്റുവാങ്ങി അനുഗ്രഹിക്കണമെന്ന് എൻ്റെ സുഹൃത്ത് കൂടിയായ ഡോൾവിന്റെ ആഗ്രഹപ്രകാരമാണ് ഞാൻ താക്കോൽ ഡോൾവിന് കൈമാറിയത് . ഡോൾവിനും വണ്ടിക്കും സിനിമക്കും നല്ലത് വരട്ടെ എന്നുമാണ് ഷാജി കൈലാസ് എഴുതിയത്.

ബോളിവുഡ് നടൻ മിഥിലേഷ് ചതുർവേദി അന്തരിച്ചു**

**
**

ബോളിവുഡ് നടൻ മിഥിലേഷ് ചതുർവേദി അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യമെന്ന് കുടുംബം അറിയിച്ചു. സംസ്‌കാരം വെര്‍സോവയിലെ ശ്മശാനത്തില്‍ വെച്ച് വൈകുന്നേരമായിരിക്കും നടക്കുക.

പത്ത് ദിവസം മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മിഥിലേഷിനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വസന സംബന്ധമായ അസുഖങ്ങള്‍ ഉള്ള അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് മകളുടെ ഭര്‍ത്താവ് ആഷിഷ് ചതുര്‍വേദി പിടിഐയോട് പറഞ്ഞു .**

ഒട്ടേറെ വലുതും ചെറുതുമായ ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ച മിഥിലേഷ് ചതുർവേദിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. സണ്ണി ഡിയോളിന്റെ ‘ഗദർ: ഏക് പ്രേം കഥ’, മനോജ് ബാജ്‌പേയിയുടെ ‘സത്യ’, ഷാരൂഖ് ഖാന്റെ ‘അശോക’ ഉൾപ്പെടെ ‘താൽ’, ‘ബണ്ടി ഔർ ബബ്ലി’, ‘ക്രിഷ്’, ‘റെഡി’ എന്നീ ചിത്രങ്ങളിലോ അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു.

‘കോയി… മിൽ ഗയ’ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹം നിരവധി പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഈ ചിത്രത്തിൽ ഹൃത്വിക് റോഷന്റെ കമ്പ്യൂട്ടർ ടീച്ചറുടെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്.

**

**
**

**
**

### Related Links & Sources
- [Original Story Source](https://moviemax.in/news/59508/i-did-not-buy-that-car-shaji-kailas-revealed-the-truth)