---
title: "പ്രശസ്ത സംവിധായകൻ ജി എസ് പണിക്കർ അന്തരിച്ചു"
english_title: "Famous director GS Panicker passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59484/famous-director-gs-panicker-passed-away"
published_at: "2022-08-04T16:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eba1443be4c_gs_panikkar.jpg"
keywords: []
---

# പ്രശസ്ത സംവിധായകൻ ജി എസ് പണിക്കർ അന്തരിച്ചു

> **Lead Summary:** പ്രശസ്ത സംവിധായകൻ ജി എസ് പണിക്കർ അന്തരിച്ചു. ഇന്ന് രാവിലെ ആയിരുന്നു മദ്രാസിൽ ഉള്ള സുന്ദരം മെഡിക്കൽ കോളേജിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. അർബുദ ബാധിതനായി കുറച്ചുകാലമായി ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം.

## Article Content

പ്രശസ്ത സംവിധായകൻ ജി എസ് പണിക്കർ അന്തരിച്ചു. ഇന്ന് രാവിലെ ആയിരുന്നു മദ്രാസിൽ ഉള്ള സുന്ദരം മെഡിക്കൽ കോളേജിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. അർബുദ ബാധിതനായി കുറച്ചുകാലമായി ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം.

ഏതാണ്ട് ഏഴോളം ചിത്രങ്ങൾ ഇദ്ദേഹം സ്വന്തമായി നിർമ്മിച്ച സംവിധാനം ചെയ്തിട്ടുണ്ട്. 1976ൽ പുറത്തിറങ്ങിയ ഏകാകിനിയായിരുന്നു ഇദ്ദേഹത്തിൻറെ ആദ്യചിത്രം. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് രവി മേനോനും, ശോഭയും ആയിരുന്നു. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പെടെ ലഭിച്ച ചിത്രമായിരുന്നു ഇത്.

പാണ്ഡവ പുരം എന്ന പ്രശസ്ത നോവൽ ഇദ്ദേഹം സിനിമയാക്കിയിരുന്നു. സേതു എന്ന എഴുത്തുകാരന്റെ പ്രശസ്ത നോവലാണ് ഇത്. ഒരു ഡോക്യൂ ഫിക്ഷൻ ചിത്രമായ വാസരശയ്യയും ഇദ്ദേഹം ചെയ്തിട്ടുണ്ട്.

രോമാഞ്ചന എന്ന കന്നട ചിത്രവും ഇദ്ദേഹം ചെയ്തു. കല്ലറ പാങ്ങോട് സമരമായി ബന്ധപ്പെട്ട പ്രകൃതിമനോഹരി എന്ന ചിത്രവും ഇദ്ദേഹം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് ജിഎസ് പണിക്കർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/59484/famous-director-gs-panicker-passed-away)