കാവ്യ മാധവന്റെ ഫോട്ടോകോപ്പി; മഹാലക്ഷ്മിക്ക് പിറന്നാളാശംസകളുമായി ആരാധകര്‍

കാവ്യ മാധവന്റെ ഫോട്ടോകോപ്പി; മഹാലക്ഷ്മിക്ക് പിറന്നാളാശംസകളുമായി ആരാധകര്‍
2021-10-19T10:40:00 | By Susmitha Surendran

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രികളിലൊരാളാണ് മഹാലക്ഷ്മി ദിലീപ്. സിനിമാജീവിതത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു വിവാഹ ശേഷം ദിലീപിന്റേയും കാവ്യ മാധവന്റേയും ജീവിതത്തില്‍ അരങ്ങേറിയത്. പ്രതിസന്ധികള്‍ക്കിടയിലായിരുന്നു കുഞ്ഞതിഥിയുടെ വരവ്.

3 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മൂന്നാം പിറന്നാളാഘോഷിക്കുന്ന മഹാലക്ഷ്മിക്ക് സര്‍പ്രൈസുമായെത്തിയിരിക്കുകയാണ് ആരാധകര്‍. 

പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം സ്നേഹത്തോടെ, കാവ്യ, ദിലീപ്‌ മകൾ ജനിച്ച സന്തോഷം ദിലീപ് പങ്കുവച്ചത് ഇങ്ങനെയായിരുന്നു. പിന്നീടങ്ങോട്ടുള്ള പ്രധാന വിശേഷങ്ങളെല്ലാം ദിലീപ് ആരാധകരുമായി പങ്കുവെച്ചിരുന്നു. 2018 ഒക്ടോബർ 19നായിരുന്നു മഹാലക്ഷ്മി ജനിച്ചത്.

മഹാലക്ഷ്മിയുടെ നൂലുകെട്ട് ചിത്രങ്ങൾ വൈറലായി മാറിയിരുന്നുവെങ്കിലും കുഞ്ഞിന്റെ ഫോട്ടോ പുറത്തുവിട്ടിരുന്നില്ല. ഒന്നാം പിറന്നാളാഘോഷത്തിനിടയിലെ ചിത്രം ദിലീപ് ഫേസ്ബുക്കിൽ‍ പോസ്റ്റ് ചെയ്തിരുന്നു. സിനിമാലോകത്തുള്ളവരും കുടുംബാംഗങ്ങളുമൊക്കെയായി ഗംഭീരമായ ആഘോഷമായിരുന്നു നടത്തിയത്. കുടുംബസമേതമുള്ള ചിത്രമായിരുന്നു ദിലീപ് പോസ്റ്റ് ചെയ്തത്. ഒന്നാം പിറന്നാൾ ദിനത്തിൽ മഹാലക്ഷ്മി അച്ഛനും അമ്മയ്ക്കും മുത്തശ്ശിക്കും ചേച്ചിക്കുമൊപ്പം എന്ന ക്യാപ്ഷനോടെയായിരുന്നു ദിലീപ് ഫോട്ടോ പോസ്റ്റ് ചെയ്തത്.


വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മിയുടെ ജനനം. അതിനാലാണ് ഈ പേര് തിരഞ്ഞെടുത്തതെന്നായിരുന്നു താരകുടുംബം പറഞ്ഞത്. അഭിനയിക്കാതെ തന്നെ സെലിബ്രിറ്റിയായി മാറുകയായിരുന്നു മഹാലക്ഷ്മി. മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. എയർപോർട്ടിൽ നിന്നുള്ള വീഡിയോയായിരുന്നു ഒടുവിലായി വൈറലായത്.

ഇന്ന് മൂന്നാം പിറന്നാൾ ആഘോഷിക്കുന്ന, മലയാളത്തിന്റെ പ്രിയ താരദമ്പതികളായ ദിലീപ് കാവ്യ ജോഡിയുടെ പൊന്നോമന - മഹാലക്ഷ്മി - മോൾക്ക് ദിലീപ് കാവ്യഗേൾസ് ഫാൻസിന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ മംഗളങ്ങൾ നേരുന്നു. അച്ഛന്റെ ഹൃദ്യമായ ചിരിയും, അമ്മയുടെ സൗന്ദര്യവും മുതൽക്കൂട്ടാക്കിയ,, ചേച്ചികുട്ടിയായ മീനാക്ഷിയുടെ സ്വന്തം കുഞ്ഞനുജത്തി- മാമാട്ടിക്ക് - എല്ലാവിധ ഐശ്വര്യവും, സന്തോഷവും, ആയുരാരോഗ്യ സൗഖ്യങ്ങളും നൽകി സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്നും ആശംസിക്കുന്നുവെന്നായിരുന്നു ഫാൻസ് ഗ്രൂപ്പിലെ കുറിപ്പ്.

മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ച സന്തോഷവും ദിലീപ് ഫേസ്ബുക്കിലൂടെ പങ്കിട്ടിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു മകളെ എഴുത്തിനിരുത്തിയത്. മീനാക്ഷിക്കും കാവ്യയ്ക്കുമൊപ്പമായാണ് ദിലീപ് എത്തിയത്.

ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണമെന്നായിരുന്നു ദിലീപിന്റെ വാക്കുകൾ.

മഹാലക്ഷ്മി ദിലീപിന്റെ പിറന്നാളിന് മുന്നോടിയായി കോമൺ ഡിപിയും ക്യൂട്ട് ചിത്രങ്ങൾ ചേർത്തുവെച്ചുള്ള വീഡിയോയുമായും ആരാധകരെത്തിയിരുന്നു. ഫാൻസ് ഗ്രൂപ്പുകളിലൂടെയായി ക്ഷണനേരം കൊണ്ടാണ് ചിത്രങ്ങൾ വൈറലായി മാറിയത്. കാവ്യ മാധവനെപ്പോലെയാണ് മകളെന്നായിരുന്നു ആരാധകർ പറഞ്ഞത്. മീനാക്ഷിയുടേയും ദിലീപിന്റേയും ഛായയാണെന്നായിരുന്നു മറ്റ് ചിലർ പറഞ്ഞത്.

Content Highlight: Fans wish Mahalakshmi a happy birthday

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup