ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ നഖവുമായി സ്ത്രീ ഗിന്നസ് ബുക്കിൽ. അവരുടെ രണ്ട് കൈകളിലെയും ആകെ വിരലുകളുടെ നീളം ചേർത്ത് കൂട്ടി നോക്കിയാൽ 42 അടി വരും. ഡയാന എന്ന അറുപത്തിമൂന്നുകാരി കഴിഞ്ഞ 25 വർഷങ്ങളായി നഖം വളർത്തുന്നുണ്ട്.
അവളുടെ എല്ലാ നഖവും ചേർത്ത് വെച്ചാൽ അത് ഒരു സാധാരണ സ്കൂൾ ബസിന്റെ നീളം വരും എന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് പറയുന്നു. വലതു തള്ളവിരലിന്റെ നഖമാണ് അവളുടെ എല്ലാ നഖങ്ങളിലും വെച്ച് ഏറ്റവും നീളം കൂടിയത്. 138.94 സെന്റി മീറ്റർ വരുമിത്.
അവരുടെ ഏറ്റവും ചെറിയ നഖം 109.2 സെ.മീ ആണ് നീളം. 1997 -ലാണ് അവസാനമായി അവർ ഒരു നെയിൽ ക്ലിപ്പർ ഉപയോഗിച്ചത്. അവളുടെ 16 വയസുള്ള മകൾ ലാതിഷ ആസ്ത്മ അറ്റാക്കിനെ തുടർന്ന് ഉറക്കത്തിൽ മരിച്ചതോടെയാണ് അവർ നഖം മുറിക്കുന്നത് അവസാനിപ്പിച്ചത്.
“നഖം വെട്ടിമാറ്റുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോഴെല്ലാം, ആ സങ്കടത്തിലൂടെ ഞാൻ വീണ്ടും കടന്നുപോകുന്നത് പോലെ എനിക്ക് കുളിരും. എനിക്ക് വീണ്ടും ആ അനുഭവത്തിലൂടെ പോകാൻ ആഗ്രഹമില്ല, അതിനാൽ ഞാൻ നഖം വെട്ടാതെ സൂക്ഷിച്ചു. അവളെ എന്നോടു ചേർത്തു നിർത്തുന്നത് പോലെയാണ് ഇത്" ഡയാന ഫോക്സ് 9 -നോട് പറഞ്ഞു.
കൈകളിൽ ഏറ്റവും നീളം കൂടിയ നഖങ്ങളുള്ള സ്ത്രീക്കുള്ള മുൻ റെക്കോർഡ് അയന്ന വില്യംസിന്റെ (യുഎസ്എ) ആയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം അവർ അത് മുറിച്ച് കളയാൻ തീരുമാനിക്കുകയായിരുന്നു എന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് കൂട്ടിച്ചേർത്തു.
എന്നാൽ, ഡയാനയുടെ റെക്കോർഡ് അയന്നയുടെ റെക്കോർഡ് തകർക്കുന്നത് തന്നെ ആയിരുന്നു. എന്നാൽ, ഈ നഖങ്ങൾ കാണുമ്പോൾ തന്നെ ഇതുവച്ചെങ്ങനെ ഇവർ ഓരോ കാര്യങ്ങൾ ചെയ്യും എന്ന തോന്നലുണ്ടാവുന്നത് സ്വാഭാവികമാണല്ലേ? ശരിയാണ് ഈ നഖങ്ങളുള്ളത് കാരണം അവർക്ക് അതിന്റേതായ ബുദ്ധിമുട്ടുകളും കാണും. അതിനാൽ തന്നെ നിലത്തു നിന്ന് തുണിയെടുക്കുക, റെഫ്രിജറേറ്റർ തുറക്കുക തുടങ്ങി ജോലികള്‍ പലതും അവർ ചെയ്യുന്നത് കാലുകൾ കൊണ്ടാണത്രെ.
അങ്ങനെ ഒരു ദിവസം ഞങ്ങൾ ഒരുമിച്ച് തീരുമാനം എടുത്തു; പ്രണയത്തെക്കുറിച്ച് താരങ്ങൾ
സിനിമ-സീരിയൽ രംഗത്ത് പ്രേക്ഷക ശ്രദ്ധ നേടിയ താരദമ്പതികളാണ് നടി ബീന ആന്റണിയും ഭർത്താവ് മനോജ് നായരും. ഇരുവരും സോഷ്യൽ മീഡിയയിലും അഭിനയത്തിലും സജീവമാണ്. 19 വർഷമായി മുറിയാതെ മുന്നോട്ടുപോകുന്ന ദാമ്പത്യ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും താരദമ്പതികൾ അടുത്തിടെ മനസുതുറക്കുകയുണ്ടായി.
ഫ്ലവേഴ്സ് ചാനലിലെ 'താരദമ്പതിമാരുടെ സംസ്ഥാനസമ്മേളനം' എന്ന പരിപാടിയിൽ അതിഥികളായി ബീനയും മനോജും എത്തിയപ്പോൾ പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇരുവരും തമ്മിൽ ആദ്യമായി കണ്ട നിമിഷത്തെ പാരടിയിലൂടെ അവതരിപ്പിക്കുകയായിരുന്നു മനോജ്.

'ഒരു പ്രോഗ്രാമിന് വേണ്ടി മുംബൈയിൽ എത്തിയപ്പോഴാണ് ആദ്യമായി തമ്മിൽ കാണുന്നത്. അന്ന് ഷോയിൽ വെച്ച് ഞാൻ പാട്ട് പാടിയപ്പോൾ മനോജ് നന്നായിട്ട് പാട്ട് പാടിയല്ലോ എന്ന് ബീന പറഞ്ഞു. ആ സമയം ഞാനും തിരിച്ച് പറഞ്ഞു ബീനയും നന്നായിട്ട് ഡാൻസ് കളിച്ച് കേട്ടോ', മനോജ് ഓർത്തെടുക്കുന്നു. 'അന്ന് ഷോയിൽ ഇവരുടെ ടീം അവതരിപ്പിച്ച പരിപാടിയൊക്കെ ഒരുപാട് ചിരിപ്പിട്ടുള്ളതാണ്.
അന്ന് ആങ്കറിങ്ങും മനു ചെയ്തിട്ടുണ്ട്. പരിപാടിക്കിടെ 'നീ മധു പകരു' എന്ന ഗാനം മനു പാടിയപ്പോൾ ഞാൻ പറഞ്ഞു, നല്ല കലാകാരനാണല്ലോ. നല്ല ശബ്ദവും. ആ പാട്ടിലാണ് ബീന വീണത് എന്ന് മനോജ് പറയുമ്പോൾ പുള്ളിയെ ചതിച്ചതും ആ പാട്ട് തന്നെയാണ്', ബീന തമാശരൂപേണ പറയുന്നു.

'ആദ്യ നാളുകളിൽ പ്രണയമൊന്നും ഉണ്ടായിരുന്നില്ല. അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ഞങ്ങൾ. പിന്നീട് ആ സൗഹൃദം വളർന്നാണ് പ്രണയത്തിലേക്ക് എത്തിയത്. നിറത്തിലെ കുഞ്ചാക്കോ ബോബൻ-ശാലിനി പ്രണയം പോലെയായിരുന്നു ഞങ്ങളുടെ ബന്ധമെന്ന് പറയാം. സൗഹൃദം മാത്രമായിരുന്ന നാളുകളിൽ മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം ഞങ്ങൾ ഒരുമിച്ച് തീരുമാനം എടുത്തു'.
'ഇനി മുതൽ രാത്രി പത്ത് മണിക്ക് ശേഷം പരസ്പരം ഫോൺ വിളിക്കില്ലെന്ന്. തീരുമാനമെടുത്ത് ഉറങ്ങാൻ കിടന്നു. പക്ഷെ രണ്ടുപേർക്കും ഉറങ്ങാൻ കഴിഞ്ഞില്ല. അങ്ങനെ ഒരു അവസ്ഥ വന്നപ്പോഴാണ് തിരിച്ചറിഞ്ഞത് ഞങ്ങളുടെ ഉള്ളിൻ്റെ ഉള്ളിൽ പ്രണയമുണ്ടെന്ന്. ഞങ്ങളുടെ വീട്ടുകാർക്ക് ജാതിയും മതവുമൊന്നും വിഷയമായിരുന്നില്ല,' ബീന ആന്റണിയും മനോജ് നായരും വെളിപ്പെടുത്തി.

'വിവാഹത്തിന് മുമ്പ് ബീനക്ക് ഒരുപാട് അപവാദപ്രചാരണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ അത് കേട്ട് ഒരുപാട് വേദനിച്ചിട്ടുണ്ട്. വിവാഹശേഷം പലതവണ ആരൊക്കെയോ ഞങ്ങളെ വിവാഹമോചിതരാക്കി വാർത്തകൾ നൽകി കൊണ്ടേയിരുന്നു. ഇത്തരം വാർത്തകൾ വളരെ വേഗത്തിലാണ് പ്രചരിച്ചത്. ഇതൊക്കെ സത്യമാണോ എന്നറിയാൻ ഒരുപാട് ആളുകൾ വിളിക്കുക്കുകയും ചെയ്തു. ആദ്യമൊക്കെ വേദന തോന്നിയെങ്കിലും പിന്നീട് അതൊരു ശീലമായി മാറി', താരങ്ങൾ പങ്കുവെയ്ക്കുന്നു.
Content Highlight: The woman with the longest nails in the world! The video went viral




































