കേക്കിനൊപ്പമായൊരു ചുംബനവും! അമൃത സുരേഷിന്റെ പിറന്നാളാഘോഷത്തിന്റെ വീഡിയോ വൈറൽ

കേക്കിനൊപ്പമായൊരു ചുംബനവും! അമൃത സുരേഷിന്റെ പിറന്നാളാഘോഷത്തിന്റെ  വീഡിയോ വൈറൽ
2022-08-04T12:11:00 | By Susmitha Surendran

അമൃത സുരേഷിന്റെയും ഗോപി സുന്ദറിന്റെയും വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ചർച്ചയാകുന്നത് . താരങ്ങൾ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വളരെ വേഗത്തിലാണ് ശ്രദ്ധനേടാറുള്ളത് .  ഗോപി സുന്ദര്‍ ജീവിതത്തിലേക്ക് വന്നതിന് ശേഷമുള്ള അമൃതയുടെ ആദ്യ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം ആഘോഷിച്ചത്. 

കറുപ്പ് ടീഷര്‍ട്ടണിഞ്ഞ് ഗോപി സുന്ദറിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന അമൃതയുടെ ഫോട്ടോ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന ക്യാപ്ഷനോടെയാണ് അമൃതയും ഗോപി സുന്ദറും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്.



ഒന്നിച്ചുള്ള പാട്ടും യാത്രകളിലെ വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് ഇരുവരും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അമൃതയുടേയും ഗോപി സുന്ദറിന്റെയും മുന്‍പത്തെ ജീവിതത്തെക്കുറിച്ച് പറഞ്ഞുള്ള വിമര്‍ശനങ്ങളും, ഗോപി സുന്ദറിന്റെ ലിവിങ് റ്റുഗദര്‍ ജീവിതവുമെല്ലാം വീണ്ടും ചര്‍ച്ചയായിരുന്നു.

സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങളോടൊന്നും പ്രതികരിക്കാറില്ലെന്നും, വീടിന്റെ ഗേറ്റിന് വെളിയില്‍ എന്ത് നടന്നാലും അതൊന്നും ബാധിക്കാറില്ലെന്നുമായിരുന്നു ഗോപി സുന്ദര്‍ മുന്‍പ് പറഞ്ഞത്.

ജീവിതത്തിലെ സന്തോഷം നിലനിര്‍ത്തി മുന്നേറുകയാണ് ഞങ്ങളെന്നും ഇവര്‍ പറഞ്ഞിരുന്നു. കുട്ടിക്കാലം മുതലേ പാട്ട് കൂടെയുണ്ട്, സംഗീത കുടുംബത്തിലേക്ക് തിരിച്ച് കയറിയത് പോലെയായാണ് തോന്നുന്നത്. ഇപ്പോഴത്തെ ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ട്. മകളോടും ഈ ബന്ധത്തെക്കുറിച്ച് തുടക്കം മുതലേ പറഞ്ഞിരുന്നു.



അമ്മ സന്തോഷമായിരിക്കാനാണ് അവളും ആഗ്രഹിച്ചതെന്നും അമൃത പറഞ്ഞിരുന്നു. തനിക്കൊപ്പമെത്തിയതിന് ശേഷമുള്ള അമൃതയുടെ ആദ്യ പിറന്നാള്‍ ഗോപി സുന്ദര്‍ ആഘോഷമാക്കിയിരുന്നു. പിറന്നാളാഘോഷത്തിന്റെ വീഡിയോ അമൃത ഇന്‍സ്റ്റഗ്രാമിലൂടെയായി പങ്കുവെച്ചിരുന്നു.

വലിയൊരു സര്‍പ്രൈസിന്റെ സമാധാനപരമായ തുടക്കംമെന്ന ക്യാപ്ഷനോടെയായാണ് അമൃത വീഡിയോ പങ്കുവെച്ചത്. ഐലവ് യൂ എന്ന് പറഞ്ഞ് ഗോപി സുന്ദറിനേയും അഭിരാമിയേയും സുഹൃത്തായ ഇര്‍ഷയേയും അമൃത ടാഗ് ചെയ്തിരുന്നു. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി ബര്‍ത്ത് ഡേ വിഷസും സ്‌നേഹവും അറിയിച്ചെത്തിയത്. താരങ്ങളുള്‍പ്പടെയുള്ളവര്‍ വീഡിയോ ലൊക്ക് ചെയ്തിരുന്നു.



മെഴുകുതിരികള്‍ വെച്ച് അലങ്കരിച്ച ടേബിളായിരുന്നു കേക്ക്. സാരിയായിരുന്നു അമൃതയുടെ വേഷം. അമൃത കേക്ക് മുറിച്ചപ്പോള്‍ ഗോപി സുന്ദറായിരുന്നു ആദ്യം വായില്‍ വെച്ച് കൊടുത്തത്. അഭിരാമിയും കൂട്ടുകാരിയും പിന്നീട് കേക്ക് കൊടുത്തിരുന്നു. ഒടുവിലായി അമൃതയെ ചേര്‍ത്തുനിര്‍ത്തി ചുണ്ടിലൊരു ചുംബനം കൊടുക്കുന്ന ഗോപി സുന്ദറിനേയും വീഡിയോയില്‍ കാണാം. 

കവിയൂർ പൊന്നമ്മയെ വീട്ടിലെത്തി സന്ദർശിച്ച് ഊർമ്മിള ഉണ്ണി, ചിത്രം വൈറലാകുന്നു


മലയാള സിനിമയിലെ പ്രിയപ്പെട്ട നടിയാണ് കവിയൂർ പൊന്നമ്മ. അമ്മ വേഷങ്ങളിലൂടെയാണ് നടി കൂടുതലും ശ്രദ്ധിക്കപ്പെടുന്നത്. മലയാള സിനിമയിലെ നിരവധി സൂപ്പർതാരങ്ങളുടെ അമ്മയായി കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. ഇവർ അവതരിപ്പിച്ച അമ്മ കഥാപാത്രങ്ങൾ എല്ലാം തന്നെ മലയാളികൾക്ക് എല്ലാകാലത്തും പ്രിയപ്പെട്ടത് തന്നെയാണ്.

എന്നാൽ സിനിമയിൽ മാത്രമാണ് ഇവർ സന്തോഷവതിയായി കാണപ്പെട്ടിട്ടുള്ളത്. ഇവരുടെ യഥാർത്ഥ ജീവിതം അത്ര സന്തോഷവും സുഖവും നിറഞ്ഞത് ആയിരുന്നില്ല. കഴിഞ്ഞ കുറെ നാളുകളായി സിനിമയിൽ സജീവം അല്ലായിരുന്നു താരം.


ഇപ്പോൾ ഇവരെ നേരിട്ട് സന്ദർശിച്ചിരിക്കുകയാണ് ഊർമ്മിള ഉണ്ണി. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഊർമ്മിള ഉണ്ണി.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഊർമിള. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പൊന്നമ്മ ചേച്ചിയെ കാണാൻ പോയ ഏറ്റവും പുതിയ വിശേഷം ആണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.


ഫെയ്സ്ബുക്ക് വഴിയാണ് താരം ഈ സന്തോഷം വാർത്ത ആരാധകരെ അറിയിച്ചിരിക്കുന്നത്. വികാരനിർഭരമായ ഒരു കുറിപ്പും ചിത്രത്തിന് ക്യാപ്ഷൻ ആയി ഊർമ്മിള ഉണ്ണി നൽകിയിട്ടുണ്ട്.



“പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിയെ കാണുവാൻ പോയി. പഴയ ചിരിയും സ്നേഹവും എല്ലാം ഒക്കെ ഇപ്പോഴും ഉണ്ട്” – ഇതാണ് ചിത്രത്തിന് ഊർമ്മിള ഉണ്ണി നൽകിയിരിക്കുന്ന ക്യാപ്ഷൻ.

പതിവുപോലെ വലിയ ഒരു വട്ടപ്പൊട്ട് തൊട്ടാണ് പൊന്നമ്മ ചേച്ചി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നിരവധി ആളുകൾ ആണ് ചിത്രത്തിന് മികച്ച കമന്റുകൾ ആയി രംഗത്തെത്തുന്നത്. ഇരുപതാമത്തെ വയസ്സിൽ കലാജീവിതം ആരംഭിച്ച വ്യക്തികളിൽ ഒരാളാണ് കവിയൂർ പൊന്നമ്മ.



Content Highlight: Video of Amrita Suresh's birthday celebration goes viral

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup