---
title: "കവിയൂർ പൊന്നമ്മയെ  വീട്ടിലെത്തി സന്ദർശിച്ച് ഊർമ്മിള ഉണ്ണി, ചിത്രം വൈറലാകുന്നു "
english_title: "Urmila Unni visited Kaviyoor Ponnamma at home, The picture goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59392/urmila-unni-visited-kaviyoor-ponnamma-at-home-the-picture-goes-viral"
published_at: "2022-08-04T11:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eb6408b46ed_kaviyoor_ponnamma.jpg"
keywords: []
---

# കവിയൂർ പൊന്നമ്മയെ  വീട്ടിലെത്തി സന്ദർശിച്ച് ഊർമ്മിള ഉണ്ണി, ചിത്രം വൈറലാകുന്നു 

> **Lead Summary:** മലയാള സിനിമയിലെ പ്രിയപ്പെട്ട നടിയാണ് കവിയൂർ പൊന്നമ്മ. അമ്മ വേഷങ്ങളിലൂടെയാണ് നടി കൂടുതലും ശ്രദ്ധിക്കപ്പെടുന്നത്. മലയാള സിനിമയിലെ നിരവധി സൂപ്പർതാരങ്ങളുടെ അമ്മയായി കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. ഇവർ അവതരിപ്പിച്ച അമ്മ കഥാപാത്രങ്ങൾ എല്ലാം തന്നെ മലയാളികൾക്ക് എല്ലാകാലത്തും പ്രിയപ്പെട്ടത് തന്നെയാണ്.

## Article Content

മലയാള സിനിമയിലെ പ്രിയപ്പെട്ട നടിയാണ് കവിയൂർ പൊന്നമ്മ. അമ്മ വേഷങ്ങളിലൂടെയാണ് നടി കൂടുതലും ശ്രദ്ധിക്കപ്പെടുന്നത്. മലയാള സിനിമയിലെ നിരവധി സൂപ്പർതാരങ്ങളുടെ അമ്മയായി കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. ഇവർ അവതരിപ്പിച്ച അമ്മ കഥാപാത്രങ്ങൾ എല്ലാം തന്നെ മലയാളികൾക്ക് എല്ലാകാലത്തും പ്രിയപ്പെട്ടത് തന്നെയാണ്.

എന്നാൽ സിനിമയിൽ മാത്രമാണ് ഇവർ സന്തോഷവതിയായി കാണപ്പെട്ടിട്ടുള്ളത്. ഇവരുടെ യഥാർത്ഥ ജീവിതം അത്ര സന്തോഷവും സുഖവും നിറഞ്ഞത് ആയിരുന്നില്ല. കഴിഞ്ഞ കുറെ നാളുകളായി സിനിമയിൽ സജീവം അല്ലായിരുന്നു താരം.

**

ഇപ്പോൾ ഇവരെ നേരിട്ട് സന്ദർശിച്ചിരിക്കുകയാണ് ഊർമ്മിള ഉണ്ണി. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഊർമ്മിള ഉണ്ണി.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഊർമിള. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പൊന്നമ്മ ചേച്ചിയെ കാണാൻ പോയ ഏറ്റവും പുതിയ വിശേഷം ആണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് വഴിയാണ് താരം ഈ സന്തോഷം വാർത്ത ആരാധകരെ അറിയിച്ചിരിക്കുന്നത്. വികാരനിർഭരമായ ഒരു കുറിപ്പും ചിത്രത്തിന് ക്യാപ്ഷൻ ആയി ഊർമ്മിള ഉണ്ണി നൽകിയിട്ടുണ്ട്.

> “പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിയെ കാണുവാൻ പോയി. പഴയ ചിരിയും സ്നേഹവും എല്ലാം ഒക്കെ ഇപ്പോഴും ഉണ്ട്” – ഇതാണ് ചിത്രത്തിന് ഊർമ്മിള ഉണ്ണി നൽകിയിരിക്കുന്ന ക്യാപ്ഷൻ.

പതിവുപോലെ വലിയ ഒരു വട്ടപ്പൊട്ട് തൊട്ടാണ് പൊന്നമ്മ ചേച്ചി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നിരവധി ആളുകൾ ആണ് ചിത്രത്തിന് മികച്ച കമന്റുകൾ ആയി രംഗത്തെത്തുന്നത്. ഇരുപതാമത്തെ വയസ്സിൽ കലാജീവിതം ആരംഭിച്ച വ്യക്തികളിൽ ഒരാളാണ് കവിയൂർ പൊന്നമ്മ.

'ബ്രഹ്‍മാസ്‍ത്ര' ചിത്രത്തിലെ പുതിയ വീഡിയോ പുറത്ത്**

**
**

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് 'ബ്രഹ്‍മാസ്‍ത്ര'. 'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇപ്പോഴിതാ 'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രത്തിലെ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് (Brahmastra). ദേവ ദേവ എന്ന ഗാനം ഓഗസ്റ്റ് എട്ടിന് പുറത്തുവിടുമെന്ന് അറിയിച്ചാണ് ടീസര്‍.**

'ഇഷ' എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് ആണ് അഭിനയിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'ബ്രഹ്‍മാസ്‍ത്ര'യുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നല്‍കിയത് ചിരഞ്‍ജീവിയാണ്.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തുക. രണ്‍ബീര്‍ കപൂറിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് 'ബ്രഹ്‍മാസ്‍ത്ര'. അമിതാഭ് ബച്ചനും ബ്രഹ്‍മാസ്‍ത്ര എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.

**

**

ഹുസൈൻ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ 'ബ്രഹ്‍മാസ്‍ത്ര' അവതരിപ്പിക്കുക. നാഗാര്‍ജുനയും 'ബ്രഹ്‍മാസ്‍ത്ര'യില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രം ആദ്യ ഭാഗം എത്തുന്നത് ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ എന്ന പേരിലാണ്. ഷാരൂഖ് ഖാൻ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

**

### Related Links & Sources
- [Original Story Source](https://moviemax.in/news/59392/urmila-unni-visited-kaviyoor-ponnamma-at-home-the-picture-goes-viral)