ലെന ഇനി സിനിമ നടി മാത്രമല്ല, ഒരു കർഷക കൂടി, വീഡിയോ വൈറൽ

ലെന  ഇനി സിനിമ നടി മാത്രമല്ല, ഒരു കർഷക കൂടി, വീഡിയോ വൈറൽ
2022-08-04T10:53:00 | By Susmitha Surendran

നിരവധി മലയാളം സിനിമകളിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള താരമാണ് ലെന . മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ കൂടിയാണ് . ഇപ്പോൾ മലയാള സിനിമയിൽ വളരെ സജീവമാണ് താരം .

ധാരാളം ആരാധകരാണ് താരത്തിനുള്ളത് . ഒരു നടി എന്ന നിലയിൽ മികച്ച പേര് എടുത്ത താരങ്ങളിൽ ഒരാളാണ് ലെന. എന്നാൽ താരം ഇനി ഒരു നടി മാത്രമായിരിക്കില്ല. ഒരു കർഷക കൂടി ആയിരിക്കും.



താരം മൈക്രോഗ്രീൻ പച്ചക്കറി കൃഷി പരീക്ഷിക്കുകയാണ് . ഇപ്പോൾ ട്രെൻഡ് ആയി മാറിക്കൊണ്ടിരിക്കുന്ന ഒരു പച്ചക്കറി കൃഷി രീതിയാണ് ഇത്. എന്താണ് മൈക്രോ ഗ്രീൻ പച്ചക്കറി എന്നറിയുമോ?

പച്ചക്കറികളുടെ ചെറിയ വിത്തു തൈകളെ ആണ് മൈക്രോഗ്രീൻ പച്ചക്കറി എന്നു പറയുന്നത്. സാധാരണ നമ്മൾ കഴിക്കാറുള്ള ഇലക്കറികളെ അപേക്ഷിച്ച് പത്തിരട്ടി ഗുണമാണ് ഇതിന് ഉണ്ടാവുക. വിത്ത് മുളപ്പിച്ച് 15 ദിവസത്തിനുള്ളിൽ തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന പരുവത്തിലേക്ക് ഇവ വളരും.



കൃഷി ചെയ്യുവാൻ പ്രത്യേകിച്ച് കൃഷിയിടം ഒന്നും ആവശ്യമില്ല. അതേസമയം വളവും ആവശ്യമില്ല എന്നത് മറ്റൊരു പ്രത്യേകതയാണ് ഈ കൃഷി രീതിയുടെ.



വളരെയേറെ ജനപ്രിയമായി കൊണ്ടിരിക്കുന്ന ഒരു കൃഷി രീതിയാണ് ഇത്. അടുക്കളയുടെ അകത്ത് തന്നെ നിങ്ങൾക്ക് ഇത്തരത്തിലുള്ള മൈക്രോഗ്രീൻ കൃഷി നടത്താവുന്നതാണ്. ഇതിനുവേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത പ്ലാസ്റ്റിക് പാത്രങ്ങൾ ഇപ്പോൾ മാർക്കറ്റിൽ നിലവിൽ ലഭ്യമാണ്.

ഇതിനെക്കുറിച്ച് അറിയാത്തവർക്ക് എന്താണ് മൈക്രോഗ്രീൻ എന്ന് വ്യക്തമായി വിശദീകരിക്കുകയാണ് ഒരു വീഡിയോയിലൂടെ താരം. ചെറുപയർ മുളപ്പിച്ച ശേഷം അതിൻറെ ഇലകൾ വന്ന് അവ വിളവെടുത്ത് അത് ഡയറ്റിന്റെ ഭാഗമായി വേവിച്ചെടുക്കുകയാണ് താരം ചെയ്യുന്നത്. ഇതെല്ലാം തന്നെ താരം കൃത്യമായി വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.

എനിക്ക് ഉണ്ടായിരുന്ന ആ സീനിൽ കുറച്ച് മറകൾ ഒക്കെ ഉണ്ടായിരുന്നു; മീരാ വാസുദേവ്


മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീരാ വാസുദേവ്. തന്മാത്ര എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറുന്നത്. ഇപ്പോൾ ടെലിവിഷൻ മേഖലയിലാണ് താരം കൂടുതൽ സജീവമായി പ്രവർത്തിക്കുന്നത്. 

മോഹൻലാൽ ആയിരുന്നു തന്മാത്ര എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയും ഇതിലെ നടീനടന്മാരുടെ പ്രകടനവും എല്ലാം മലയാളികൾക്കിടയിൽ വലിയ പ്രശംസ പിടിച്ചു പറ്റിയത് ആയിരുന്നു.


അടുത്തിടെ അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ താരം അതിഥിയായി എത്തിയിരുന്നു. ഈ പരിപാടിയിലാണ് തൻറെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും എല്ലാം തന്നെ താരം തുറന്നുപറയുന്നത്.  മലയാളം കൂടാതെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും, അതുപോലെ തന്നെ ഹിന്ദി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് താരം മിനിസ്ക്രീം മേഖലയിൽ സജീവമായി മാറിക്കൊണ്ടിരിക്കുന്നത്.

തന്മാത്ര എന്ന സിനിമയിൽ എത്തിയ കഥയും താരം പറയുന്നുണ്ട് – “ഈ സിനിമയുടെ കഥ പറയുവാൻ സംവിധായകൻ ബ്ലസ്സി സാർ വന്നിരുന്നു. കഥ മുഴുവൻ എന്നെ പറഞ്ഞു കേൾപ്പിച്ചു. എല്ലാ സീനുകളും വിശദീകരിച്ച ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു – ഇതിന് മുൻപ് പല നടിമാരെയും ഈ കഥാപാത്രത്തിന് പരിഗണിച്ചിരുന്നു, പക്ഷേ മോഹൻലാലിനൊപ്പം ആ സീൻ ഉള്ളതുകൊണ്ട് മാത്രം ആരും തയ്യാറായിരുന്നില്ല.

അദ്ദേഹം എന്നോട് ഇങ്ങനെ ചോദിച്ചത്, നിങ്ങൾക്ക് ഈ വേഷം ചെയ്യുവാൻ എന്തെങ്കിലും തടസ്സം ഉണ്ടോ എന്നായിരുന്നു”. അതിന് മറുപടിയായി താരം പറഞ്ഞത് എന്താണ് എന്നറിയുമോ?

ഈ സീൻ സിനിമയിൽ ആവശ്യമുള്ളതാണോ? ഇതില്ലാതെ സിനിമ ഷൂട്ട് ചെയ്യാൻ പറ്റുമോ? – ഇതായിരുന്നു മീരാ വാസുദേവ് ചോദിച്ചത്. ഇത് സിനിമയുടെ പ്രധാനപ്പെട്ട ഭാഗമാണ് എന്ന് ബ്ലെസ്സി പറയുകയും ചെയ്തു. “ആ സീൻ എടുക്കുന്ന സമയത്ത് ലാലേട്ടൻ പെറ്റിക്കോട്ട് മാത്രമായിരുന്നു ധരിച്ചിരുന്നത്. സീൻ എടുക്കാറായപ്പോൾ അത് ഊരി മാറ്റുകയും ചെയ്തു. രമേശനും ഭാര്യയും തമ്മിൽ വളരെ അടുപ്പം ഉള്ള കഥാപാത്രങ്ങളാണ്.

അതുകൊണ്ടുതന്നെ ഈ സീൻ വളരെ പ്രധാനപ്പെട്ടതാണ് എന്ന് ബ്ലസി സാർ പറഞ്ഞിരുന്നു. എനിക്ക് ഉണ്ടായിരുന്ന ആ സീനിൽ കുറച്ച് മറകൾ ഒക്കെ ഉണ്ടായിരുന്നു. പക്ഷേ ലാലേട്ടൻ ഫുൾ ന്യൂഡ് ആയിരുന്നു. ആ സീനിനു മുൻപ് അദ്ദേഹം എന്റെ അടുത്ത് വന്ന് ക്ഷമ പറഞ്ഞു. വളരെ കുറച്ച് ആളുകൾ മാത്രമായിരുന്നു സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് അവിടെ ഉണ്ടായിരുന്നത്” – മീരാ വാസുദേവൻ പറയുന്നു.



Content Highlight: Lena is no longer just a movie actress, but also a farmer, the video went viral

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup