---
title: "ലാല്‍ സിംഗ് ഛദ്ദയില്‍ സെക്‌സ് സീനുകള്‍ ഉള്‍പ്പെടുത്തിയില്ല; കാരണം പറഞ്ഞ് ആമിര്‍ ഖാന്‍"
english_title: "Lal Singh Chadha did not include sex scenes; Aamir Khan said the reason"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59360/lal-singh-chadha-did-not-include-sex-scenes-aamir-khan-said-the-reason"
published_at: "2022-08-04T10:02:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eb4bf700c8f_ameer_kgan.jpg"
keywords: []
---

# ലാല്‍ സിംഗ് ഛദ്ദയില്‍ സെക്‌സ് സീനുകള്‍ ഉള്‍പ്പെടുത്തിയില്ല; കാരണം പറഞ്ഞ് ആമിര്‍ ഖാന്‍

> **Lead Summary:** ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് ലാല്‍ സിംഗ് ഛദ്ദയ്ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന രീതിയിലാണ് ഈ സിനിമ റീമേക്ക് ചെയ്തിരിക്കുന്നതെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്.

## Article Content

ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് ലാല്‍ സിംഗ് ഛദ്ദയ്ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന രീതിയിലാണ് ഈ സിനിമ റീമേക്ക് ചെയ്തിരിക്കുന്നതെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്.

ഹോളിവുഡ് പതിപ്പിലുള്ള സെക്‌സ് സീനുകള്‍ സിനിമയിലുള്‍പ്പെടുത്തിയിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ കാരണം വ്യക്തമാക്കുകയാണ് ആമിര്‍ ഖാനിപ്പോള്‍.

**

പ്രേക്ഷകര്‍ക്ക് മുഴുവന്‍ കുടുംബത്തോടൊപ്പം വന്ന് കാണാന്‍ പറ്റുന്ന രീതിയിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്നും അതിനാല്‍ തന്നെ ഇത്തരം സീനുകള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കുകയുമായിരുന്നെന്ന് ആമിര്‍ പറഞ്ഞു.

ആമിര്‍ ഖാന് പുറമെ കരീന കപൂര്‍, നാഗ ചൈതന്യ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുത്ത് വരികയാണ് താരങ്ങള്‍.

കോഫി വിത്ത് കരണിന്റെ പുതിയ എപ്പിസോഡിലും കരീനയും ആമിറും എത്തുന്നുണ്ട്. 2018 ലിറങ്ങിയ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനാണ് ആമിര്‍ ഖാന്റെ അവസാനം റിലീസ് ചെയ്ത സിനിമ. വന്‍ ബജറ്റില്‍ ഒരുങ്ങിയ സിനിമ പക്ഷെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു.

തന്റെ ന​ഗ്നമായ കൈകൾ കൊണ്ട് മുതലയ്ക്ക് ഭക്ഷണം നൽകി ഒരാള്‍; വൈറലായി വീഡിയോ**

**
**

വീട്ടിൽ 'പെറ്റി'നെ വളർത്തുന്നുണ്ട് എന്ന് ആരെങ്കിലും പറയുന്നത് കേട്ടാൽ നമ്മൾ കരുതും അതൊരു പട്ടിയോ പൂച്ചയോ ആയിരിക്കും എന്ന്. അല്ലെങ്കിൽ ഒരു മത്സ്യം ആയിരിക്കും എന്ന്.

ചില ആളുകൾ തത്തകളെയും മറ്റും പെറ്റ് ആയി വളർത്താറുണ്ട്. വിദേശങ്ങളിലൊക്കെ ആമകളെ പെറ്റ് ആയി വളർത്തുന്നവരും ഉണ്ട്.**

എന്നാൽ, ഒരു മുതലയെ പെറ്റ് ആയി വളർത്തുമോ? വൈറലായിരിക്കുന്ന ഒരു വീഡിയോയിൽ ഒരാൾ തന്റെ ന​ഗ്നമായ കൈകൾ കൊണ്ട് ഒരു മുതലയ്ക്ക് ഭക്ഷണം നൽകുന്നതാണ് കാണുന്നത്.

വീഡിയോയിൽ ഒരാൾ ഒരു തടാകത്തിൽ ഒരു ബോട്ടിന്റെ അറ്റത്ത് നിൽക്കുന്നതായി കാണാം. അയാൾ ആദ്യം മുതലയെ വിളിക്കുന്നു. അപ്പോൾ മുതല വളരെ 'വിനയ'ത്തോടെ അടുത്തേക്ക് വരികയാണ്. പിന്നെ കാണുന്നത് അവിശ്വസനീയം എന്ന് തോന്നുന്ന കാഴ്ചയാണ്.

ഇയാൾ തന്റെ കാലുകൾ കൊണ്ട് അതിനെ ചേർത്ത് പിടിക്കുന്നു. മുതല അയാളുടെ കയ്യിൽ നിന്നും ഭക്ഷണം കഴിക്കാൻ ശ്രമിക്കുന്നു. അതിന് ശേഷം മുതല എങ്ങു നിന്നാണോ വന്നത് അങ്ങോട്ട് തന്നെ തിരികെ നീന്തി പോവുകയാണ്.

നമ്മൾ എങ്ങനെയാണോ നമ്മുടെ പെറ്റിനോട് ഇടപഴകുന്നത് അത് പോലെ തന്നെയാണ് അയാൾ മുതലയോട് ഇടപഴകുന്നതും. അതിനാലാണ് സാമൂഹിക മാധ്യമത്തിലുള്ളവർ അത് അയാളുടെ പെറ്റ് ആയിരിക്കാം എന്ന് ഊഹിച്ചത്.

'The Figgen' എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നുമാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 'ഇതെന്ത് തരത്തിലുള്ള പെറ്റാണ് ബ്രോ' എന്നാണ് കാപ്ഷൻ നൽകിയിരിക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ മൂന്ന് മില്ല്യണിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. മുതലയോട് എത്ര അടുത്താണ് മനുഷ്യൻ ഇടപഴകുന്നത് എന്നത് കണ്ട എല്ലാവരും അമ്പരന്നു. 'എനിക്ക് അത് കാണാൻ പോലും വയ്യ' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.

ഏതായാലും വീഡിയോ കാണാം:****

[https://twitter.com/i/status/1554442603092926464](https://twitter.com/i/status/1554442603092926464)****

**

### Related Links & Sources
- [Original Story Source](https://moviemax.in/news/59360/lal-singh-chadha-did-not-include-sex-scenes-aamir-khan-said-the-reason)