---
title: "അമ്പരപ്പിക്കുന്ന മെയ് വഴക്കവുമായി മലയാളത്തിലെ യുവനടി, വീഡിയോ വൈറൽ "
english_title: "Now a surprising video of an actress has come out."
publisher: "moviemax.in"
canonical_url: "https://moviemax.in/news/59309/now-a-surprising-video-of-an-actress-has-come-out"
published_at: "2022-08-03T23:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eab10a9c375_saniya_iyyappan.jpg"
keywords: []
---

# അമ്പരപ്പിക്കുന്ന മെയ് വഴക്കവുമായി മലയാളത്തിലെ യുവനടി, വീഡിയോ വൈറൽ 

> **Lead Summary:** മലയാളത്തിൽ നിരവധി യുവ നടിമാർ ആണ് ഇന്ന് ഉള്ളത്. ഫിറ്റ്നസ് ശ്രദ്ധിക്കുന്ന കാര്യത്തിൽ എല്ലാവരും അതീവ ശ്രദ്ധാലുക്കൾ ആണ്. സ്ഥിരമായി ജിമ്മിൽ പോവുകയും എക്സസൈസ് ചെയ്യുകയും ചെയ്യുന്നവരാണ് ഇന്നത്തെ നടിമാർ.

## Article Content

മലയാളത്തിൽ നിരവധി യുവ നടിമാർ ആണ് ഇന്ന് ഉള്ളത്. ഫിറ്റ്നസ് ശ്രദ്ധിക്കുന്ന കാര്യത്തിൽ എല്ലാവരും അതീവ ശ്രദ്ധാലുക്കൾ ആണ്. സ്ഥിരമായി ജിമ്മിൽ പോവുകയും എക്സസൈസ് ചെയ്യുകയും ചെയ്യുന്നവരാണ് ഇന്നത്തെ നടിമാർ.

അതിന്റെ ഗുണം അവരുടെ ശരീരത്തിൽ കാണുകയും ചെയ്യുന്നുണ്ട്. ഒരുവിധം എല്ലാവരും വളരെ ഫ്ലെക്സിബിൾ ആണ്. അനാവശ്യമായ ബോഡി ഫാറ്റ് ഉള്ള മലയാളി യുവ നടിമാർ ഒന്നും തന്നെ ഇപ്പോൾ ഇല്ല എന്ന് ഉറപ്പിച്ചു പറയാം.

***

ഇപ്പോൾ ഒരു നടിയുടെ അമ്പരപ്പിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. അടുത്തിടെ വൈറലായ വൈ ചലഞ്ച് ആണ് ഇവർ ചെയ്യുന്നത്. എന്നാൽ ചുമരിൽ ചാരി നിന്നുകൊണ്ട് അല്ല ഇവർ തുടങ്ങുന്നത്. മറ്റൊരു വ്യക്തിയുടെ ശരീരവുമായി കോർഡിനേറ്റ് ചെയ്താണ് ഇവർ ഈ അഭ്യാസം കാണിക്കുന്നത്. ആരാണ് മലയാളത്തിലെ ഈ യുവനടി എന്ന് മനസ്സിലായോ?

സാനിയ ഈയ്യപ്പൻ എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. മുൻപും ഇതുപോലെയുള്ള ഫിറ്റ്നസ് വീഡിയോകൾ വഴി മലയാളികളെ അമ്പരപ്പിച്ച നടിമാരിൽ ഒരാളാണ് സാനിയ. താരം നടത്തുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ സമൂഹം മാധ്യമങ്ങളിൽ വൈറലായി മാറുക പതിവാണ്.

പതിവുപോലെ ഈ വീഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുകയാണ്. നിരവധി ആളുകൾ ആണ് വീഡിയോയുടെ താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നത്.

'എന്റെ 25 വര്‍ഷത്തെ കരിയറില്‍ ഇതാദ്യമായാണ്' - സന്തോഷം പങ്കുവെച്ച് ചാക്കോച്ചൻ**

**ക**രിയറിലെ വലിയൊരു സന്തോഷം പങ്കുവയ്ക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. 75-ാമത് ലൊകാര്‍ണോ ചലച്ചിത്രമേളയില്‍ പ്രധാന മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍ നായകനായ അറിയിപ്പ്.**

75 വര്‍ഷം പിന്നിട്ട ലൊകാര്‍ണോ ചലച്ചിത്രമേളയുടെ പ്രധാന മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമെന്ന വിശേഷണവും അറിയിപ്പിന് സ്വന്തം.

> "നിങ്ങള്‍ ദേവദൂതരോടുള്ള സ്നേഹം ചൊരിയുമ്പോള്‍, ഞാനിവിടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ 75-ാമത് ലൊകാര്‍ണോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ആണുള്ളത്, എന്റെ അറിയിപ്പ് എന്ന സിനിമ നാളെ ഇവിടെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും."*

> *" 25 വര്‍ഷത്തെ സിനിമാജീവിതത്തിനിടെ എവിടെയെങ്കിലും ഒരു ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഞാന്‍ പങ്കെടുക്കുന്നത് ഇതാദ്യമായാണ്. ലൊകാര്‍ണോയില്‍ നിന്ന് ആരംഭിക്കാം, അതൊരു വലിയ അനുഗ്രഹവും ബഹുമതിയുമാണ്. നമ്മുടെ മലയാളഭാഷ ഇവിടെ അല്‍പ്പം ശബ്ദമുണ്ടാക്കട്ടെ. എനിക്ക് ആശംസകള്‍ നേരൂ സുഹൃത്തുക്കളേ, നമുക്കിത് കൂടുതല്‍ മികച്ചതാക്കാം," *ചാക്കോച്ചന്‍ കുറിച്ചു.

**

### Related Links & Sources
- [Original Story Source](https://moviemax.in/news/59309/now-a-surprising-video-of-an-actress-has-come-out)