---
title: "'മൈക്ക് കയ്യിലുണ്ടല്ലോ അപ്പോൾ മൈക്കിൾ ജാക്‌സൺ ആയിരിക്കും' - വൈറലായി കുഞ്ഞു മിടുക്കിയുടെ മറുപടി  "
english_title: "'If the mic is in hand then it will be Michael Jackson' - Kunju Mitukuki's reply went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59297/if-the-mic-is-in-hand-then-it-will-be-michael-jackson-kunju-mitukukis-reply-went-viral"
published_at: "2022-08-03T22:03:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eaa44bb63cf_Untitled-1.jpg"
keywords: []
---

# 'മൈക്ക് കയ്യിലുണ്ടല്ലോ അപ്പോൾ മൈക്കിൾ ജാക്‌സൺ ആയിരിക്കും' - വൈറലായി കുഞ്ഞു മിടുക്കിയുടെ മറുപടി  

> **Lead Summary:** **സോ**ഷ്യൽ മീഡിയ കാഴ്ചകളുടെ ഒരു കലവറയാണ്. രസകരവും കൗതുകവും നിറഞ്ഞ നിരവധി ദൃശ്യങ്ങളും ചിത്രങ്ങളും ദിവസവും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്.

## Article Content

**സോ**ഷ്യൽ മീഡിയ കാഴ്ചകളുടെ ഒരു കലവറയാണ്. രസകരവും കൗതുകവും നിറഞ്ഞ നിരവധി ദൃശ്യങ്ങളും ചിത്രങ്ങളും ദിവസവും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്.

പക്ഷികളുടെയും മൃഗങ്ങളുടെയും കുഞ്ഞുങ്ങളുടെയും മാത്രമല്ല ലോകത്തിന്റെ പലഭാഗങ്ങളിൽ നടക്കുന്ന കാര്യങ്ങൾ ഞൊടിയിടയിൽ നമുക്കിടയിലേക്ക് എത്താറുണ്ട്.

അങ്ങനെയൊരു കുട്ടികുറുമ്പിയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ദൃശ്യങ്ങളിൽ കാണുന്ന പെൺക്കുട്ടിയുടെ മറുപടിയാണ് ആളുകളെ രസിപ്പിച്ചിരിക്കുന്നത്.

**[വീഡീയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക](https://www.instagram.com/p/CgKVCx_gAaJ/?utm_source=ig_embed&utm_campaign=embed_video_watch_again)
**

മൈക്കും കയ്യിലേന്തി പാട്ടുപാടുന്നതുപോലെ നിൽക്കുന്ന ഒരു ഡോളിനെ കാണിച്ചിട്ട് ഇത് ആരാണെന്നാണറിയാമോ എന്ന് ഒരാൾ ഒരു പെൺകുട്ടിയോട് ചോദിക്കുകയാണ്. ഉടനെ തന്നെ മറുപടിയും എത്തി.

മൈക്കിൾ ജാക്സൺ എന്ന്. അതെന്താ മൈക്കിൾ ജാക്സൺ എന്നുറപ്പ് എന്ന് ചോദിച്ചപ്പോൾ മൈക്ക് കയ്യിലുണ്ടല്ലോ അപ്പോൾ മൈക്കിൾ ജാക്‌സൺ ആയിരിക്കും എന്നാണ് കുട്ടിയുടെ മറുപടി.

അതിന് ഈ ഡോൾ പെണ്ണല്ലേ എന്ന് വീണ്ടും ചോദിക്കുമ്പോൾ എങ്കിൽ മൈക്കിൾ ചേച്ചി എന്ന് വിളിക്കാം എന്ന കുട്ടി രസകരമായ മറുപടി സോഷ്യൽ മീഡിയയിൽ ആളുകളെ ചിരിപ്പിച്ചിരിക്കുകയാണ്. ചിലപ്പോൾ ചിരി പടർത്തുന്ന കൗതുകകരമായ ചില സംശയങ്ങൾ ചോദിച്ചും മാതാപിതാക്കളെ കുട്ടികൾ കുഴക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/59297/if-the-mic-is-in-hand-then-it-will-be-michael-jackson-kunju-mitukukis-reply-went-viral)