---
title: "ആരെയും മോശമാക്കാൻ ശ്രമിച്ചിട്ടില്ല, നിയമപരമായി നേരിടും, രഞ്ജിനി  "
english_title: "Not trying to make anyone feel bad, Ranjini"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59296/not-trying-to-make-anyone-feel-bad-ranjini"
published_at: "2022-08-03T22:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eaa393670b4_ranjini.jpg"
keywords: []
---

# ആരെയും മോശമാക്കാൻ ശ്രമിച്ചിട്ടില്ല, നിയമപരമായി നേരിടും, രഞ്ജിനി  

> **Lead Summary:** മലയാളികൾക്ക് സുപിരിചിതരായ ഗായികയാണ് രഞ്ജിനി ജോസ്. രണ്ട് മൂന്ന് ദിവസങ്ങളായി താരം വാർത്തകളിൽ ഇടം പിടിക്കുകയാണ്. തന്നെക്കുറിച്ച് വന്ന വ്യാജവാർത്തകൾക്ക് എതിരെ കഴിഞ്ഞ ദിവസം രഞ്ജിനി ജോസ് രംഗത്ത് വന്നിരുന്നു. സഹോദരിയായി കാണുന്ന സുഹൃത്തിനെ ചേർത്തും ചേട്ടനെ പോലെ കാണുന്ന സുഹൃത്തിനെ ചേർത്തും തന്റെ പേരിൽ വ്യാജ വാർത്ത വന്നതിന് എതിരെയായിരുന്നു രഞ്ജിനി പ്രതികരിച്ചത്. 

## Article Content

മലയാളികൾക്ക് സുപിരിചിതരായ ഗായികയാണ് രഞ്ജിനി ജോസ്. രണ്ട് മൂന്ന് ദിവസങ്ങളായി താരം വാർത്തകളിൽ ഇടം പിടിക്കുകയാണ്. തന്നെക്കുറിച്ച് വന്ന വ്യാജവാർത്തകൾക്ക് എതിരെ കഴിഞ്ഞ ദിവസം രഞ്ജിനി ജോസ് രംഗത്ത് വന്നിരുന്നു. സഹോദരിയായി കാണുന്ന സുഹൃത്തിനെ ചേർത്തും ചേട്ടനെ പോലെ കാണുന്ന സുഹൃത്തിനെ ചേർത്തും തന്റെ പേരിൽ വ്യാജ വാർത്ത വന്നതിന് എതിരെയായിരുന്നു രഞ്ജിനി പ്രതികരിച്ചത്. 

എന്നാൽ താൻ സ്വർഗ്ഗാനുരാഗിയല്ല എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോയിലെ ചില പരാമർശം എൽജിബിടിക്യു കമ്യൂണിറ്റിയിലുള്ളവരെ വേദനിപ്പിച്ചു എന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നി. അതിന് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രഞ്ജിനി ജോസ്. 

**

'കഴിഞ്ഞ ദിവസം ഞാൻ പങ്കുവെച്ച വീഡിയോയ്ക്ക് എനിക്ക് പിന്തുണ അറിയിച്ച എല്ലാവർക്കും അകമഴിഞ്ഞ നന്ദി. ഇത്രയധികം എന്നെ സപ്പോർട്ട് ചെയ്യാൻ ആളുകളുണ്ടെന്ന് എനിക്ക് മനസ്സിലായത് ഇപ്പോഴാണ്. എല്ലാവരും പറഞ്ഞത് ഈ വിഷയത്തെ നിയമപരമായി നേരിടണം എന്നാണ് . അതുകൊണ്ട് തന്നെ കാര്യങ്ങളെ നിയമപരമായി നേരിടാനാണ് തീരുമാനം', രഞ്ജിനി പറഞ്ഞു. 

മറ്റൊരു കാര്യം പറയാനുള്ളത്, കഴിഞ്ഞ ദിവസം ഞാൻ പങ്കുവെച്ച വീഡിയോയിലെ കാര്യങ്ങൾ പലരും തെറ്റിദ്ധരിച്ചു. ആ സമയം ദേഷ്യത്തോടെ പങ്കുവെച്ച വീഡിയോ ആയിരുന്നു അത്. 'എന്തുകൊണ്ട് ഞങ്ങളെ ലെസ്ബിയൻസ് എന്ന് വിളിക്കുന്നു' എന്ന് ഞാൻ ചോദിച്ചിരുന്നു. എന്നാൽ അത് എൽജിബിടിക്യു കമ്യൂണിറ്റിയിലുള്ളവർക്ക് ബുദ്ധിമുട്ട് ആയി എന്ന് പലരും പറഞ്ഞ് അറിഞ്ഞു. പക്ഷെ ഞാൻ പറഞ്ഞ കാര്യത്തിൽ ഒന്നും തന്നെ കമ്യൂണിറ്റിക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല.

'എന്റെ സുഹൃത്ത് ബന്ധങ്ങളിലുള്ളവർക്ക് അവരുടേതായ താത്പര്യങ്ങളുണ്ട്, അവരെ അങ്ങനെ തന്നെയാണ് സ്വീകരിക്കുന്നതും. എൽജിബിടിക്യു എന്ന കമ്യൂണിറ്റിയെക്കുറിച്ച് ഇന്നലെ കേട്ട ആളല്ല ഞാൻ. വർഷങ്ങളായി ആ കമ്യൂണിറ്റിയിലുള്ളവരുമായി എനിക്ക് സൗഹൃദമുണ്ട്. എന്റെ ജീവിതത്തിലേക്ക് വരുന്നവരെ, അവർ എങ്ങനെയാണോ അതുപോലെ തന്നെ അംഗീകരിക്കുന്ന ബഹുമാനിക്കുന്ന ആൾ കൂടിയാണ് ഞാൻ.

അവരെ അങ്ങേയറ്റം ഞാൻ പിന്തുണയ്ക്കാറുമുണ്ട്'. 'എൽജിബിടിക്യു കമ്യൂണിറ്റിയെ ഒരു തരത്തിലും മോശമാക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. അച്ഛനെ പോലെയും ചേട്ടനെ പോലെയും സഹോദരിയെ പോലെയും ഒക്കെ കാണുന്നവരെ കുറിച്ച് തങ്ങളുടെ പേര് ചേർത്ത് പറഞ്ഞാൽ ഈ കമ്യൂണിറ്റിയിലുള്ളവർക്ക് പോലും വിഷമം വരില്ലേ, പ്രതികരിക്കില്ലേ. അത്രയേ ഞാനും ചെയ്തിട്ടുള്ളൂ. അതുകൊണ്ട് ആരും വേദനിക്കരുത്, തെറ്റിദ്ധരിയ്ക്കരുത്', രഞ്ജിനി ജോസ് വീഡിയോയിലൂടെ അഭിപ്രായപ്പെട്ടു. 

ദേഷ്യം മനുഷ്യ സഹജമാണ്. എഴുതി തയ്യാറാക്കിയ സ്‌ക്രിപ്റ്റിന്റെ അടിസ്ഥാനത്തിൽ എടുത്ത വീഡിയോ ആയിരുന്നില്ല ഞാൻ കഴിഞ്ഞ ദിവസം പങ്കുവെച്ചത്. എനിക്ക് ദേഷ്യം വന്നപ്പോൾ, ദേഷ്യത്തോടെ പറഞ്ഞതാണ്. അതിന്റെ പേരിൽ ആ വീഡിയോയിൽ ഞാൻ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിക്കരുത്', രഞ്ജിനി ജോസ് പറഞ്ഞു.

'ഞങ്ങളെപ്പോലുള്ളവരെ വിമർശിക്കുന്നവർ മനസിലാക്കേണ്ട ഒരുകാര്യം ഉണ്ട്. എല്ലാവരും മനുഷ്യർ ആണ്. നിങ്ങളെ പോലെ തന്നെ ഭക്ഷണം കഴിച്ച് അവനവന്റെ ജോലി നോക്കുന്നവരാണ്. എന്റെ ജീവിതത്തിൽ ഇന്നുവരെ എൻ്റെ വ്യക്തിജീവിതത്തെ പൊതു ഇടത്തിൽ കൊണ്ടു വന്നിട്ടില്ല, ഒരു പരിപാടിയ്ക്ക് പോയി പ്രശ്‌നമുണ്ടാക്കുകയോ വൈകി ചെല്ലുകയോ പോലും ചെയ്തിട്ടില്ല. യാതൊരുവിധ പരാതിയും എനിക്കെതിരെയില്ല. പിന്നെ എന്തിനാണ് കുറച്ച് നാളുകളായി ഇങ്ങനെ ടാർജറ്റ് ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. അതിനാലാണ് ഈ വീഡിയോ ഇടുന്നത്', രഞ്ജിനി വ്യക്തമാക്കി.

'ഹയ'യിലൂടെ നായികയാകാൻ സോഷ്യൽ മീഡിയ താരം**

ഇൻസ്റ്റാഗ്രാം വീഡിയോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരാമാണ് ചൈതന്യ പ്രകാശ് . ഇൻസ്റ്റാഗ്രാമിൽ ഒരു മില്യൺ ഫോള്ളോവേഴ്സ് നേടിയ താരം 'ഹയ' എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് എത്തുകയാണ്.

മുൻപ് പുറത്തുവിട്ട ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന 'ഹയ ' ഒരു ക്യാമ്പസ് ത്രില്ലർ ചിത്രമാണ്. പ്രിയം, ഗോഡ്സ് ഓൺ കൺട്രി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു ശ്രദ്ധേയനായ വാസുദേവ് സനൽ തന്റെ പുതിയ ചിത്രമായ 'ഹയ'യിലൂടെ ഒരു കൂട്ടം പുതുമുഖങ്ങൾക്ക് സിനിമയിലേക്ക് അവസരം നൽകുകയാണ്.

ഭരത്കെയുടെ നായികയായി ആണ് ചൈതന്യ പ്രകാശ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മാധ്യമ പ്രവർത്തകനായ മനോജ്‌ ഭാരതിയാണ് ചിത്രത്തിന്റെ തിരകഥ രചിക്കുന്നത്. ജിജു സണ്ണി ചായാഗ്രാഹണവും അരുൺ തോമസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. മസാല കോഫി എന്ന ബാന്റിന്റെ അമരക്കാരൻ വരുൺ സുനിലാണ് സംഗീത സംവിധായകൻ . 

തിരുവനന്തപുരം മാർ ഇവനിയോസ് കോളേജിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയായ ചൈതന്യ പ്രകാശ് ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകളിലൂടെ ആണ് ശ്രദ്ധേയ ആകുന്നത്. അടുത്തിടെ ബോളിവുഡ് സൂപ്പർ താരം രൺബിർ കപൂറിന്റെ ചിത്രമായ 'ഷംഷേര'യുടെ പ്രമോഷൻ പ്രോഗ്രാമുകളുടെ ഭാഗമായിരുന്നു ചൈതന്യ.

ഇൻസ്റ്റഗ്രാമിൽ 1 ലക്ഷത്തിലധികം ആരാധകരാണ് ചൈതന്യയ്ക്കുള്ളത്. ട്രെൻഡിങ് റീൽസുമായി നിരന്തരം എത്തുന്ന താരം ഇപ്പോൾ എത്താറുള്ളത് റിക്രിയേറ്റിങ് വീഡിയോകളുമായാണ്. ഇൻസ്റ്റാഗ്രാം ലോകത്തെ മിന്നും താരമായ ചൈതന്യ സിനിമ ലോകത്തും മികവ് തെളിയിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/59296/not-trying-to-make-anyone-feel-bad-ranjini)