ഇൻസ്റ്റാഗ്രാം വീഡിയോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരാമാണ് ചൈതന്യ പ്രകാശ് . ഇൻസ്റ്റാഗ്രാമിൽ ഒരു മില്യൺ ഫോള്ളോവേഴ്സ് നേടിയ താരം 'ഹയ' എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് എത്തുകയാണ്.
മുൻപ് പുറത്തുവിട്ട ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന 'ഹയ ' ഒരു ക്യാമ്പസ് ത്രില്ലർ ചിത്രമാണ്. പ്രിയം, ഗോഡ്സ് ഓൺ കൺട്രി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു ശ്രദ്ധേയനായ വാസുദേവ് സനൽ തന്റെ പുതിയ ചിത്രമായ 'ഹയ'യിലൂടെ ഒരു കൂട്ടം പുതുമുഖങ്ങൾക്ക് സിനിമയിലേക്ക് അവസരം നൽകുകയാണ്.

ഭരത്കെയുടെ നായികയായി ആണ് ചൈതന്യ പ്രകാശ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മാധ്യമ പ്രവർത്തകനായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ തിരകഥ രചിക്കുന്നത്. ജിജു സണ്ണി ചായാഗ്രാഹണവും അരുൺ തോമസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. മസാല കോഫി എന്ന ബാന്റിന്റെ അമരക്കാരൻ വരുൺ സുനിലാണ് സംഗീത സംവിധായകൻ .
തിരുവനന്തപുരം മാർ ഇവനിയോസ് കോളേജിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയായ ചൈതന്യ പ്രകാശ് ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകളിലൂടെ ആണ് ശ്രദ്ധേയ ആകുന്നത്. അടുത്തിടെ ബോളിവുഡ് സൂപ്പർ താരം രൺബിർ കപൂറിന്റെ ചിത്രമായ 'ഷംഷേര'യുടെ പ്രമോഷൻ പ്രോഗ്രാമുകളുടെ ഭാഗമായിരുന്നു ചൈതന്യ.

ഇൻസ്റ്റഗ്രാമിൽ 1 ലക്ഷത്തിലധികം ആരാധകരാണ് ചൈതന്യയ്ക്കുള്ളത്. ട്രെൻഡിങ് റീൽസുമായി നിരന്തരം എത്തുന്ന താരം ഇപ്പോൾ എത്താറുള്ളത് റിക്രിയേറ്റിങ് വീഡിയോകളുമായാണ്. ഇൻസ്റ്റാഗ്രാം ലോകത്തെ മിന്നും താരമായ ചൈതന്യ സിനിമ ലോകത്തും മികവ് തെളിയിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
നടി ദിവ്യാ ഭാരതിക്കെതിരെ തട്ടിപ്പ് പരാതി; പ്രണയം നടിച്ച് 30 ലക്ഷം രൂപ തട്ടിയെന്ന് യൂട്യൂബർ
നടി ദിവ്യാ ഭാരതിക്കെതിരെ തട്ടിപ്പ് പരാതി. വിവാഹിതയാണെന്ന കാര്യം മറച്ചുവച്ച് പ്രണയം നടിച്ച് നടി ദിവ്യാ ഭാരതി 30 ലക്ഷം രൂപ തട്ടിയെന്നാണ് യൂട്യൂബർ ആനന്ദരാജ് പൊലീസിൽ നൽകിയ പരാതി.
കൊടൈകനാൽ സ്വദേശിയായ ആനന്ദരാജ് കവിതകളുമായി ബന്ധപ്പെട്ടാണ് വിഡിയോകൾ പോസ്റ്റ് ചെയ്യുന്നത്. ഈ വിഡിയോയിൽ അഭിനയിക്കുമോ എന്നാവശ്യപ്പെട്ടാണ് ദിവ്‌സാ ഭാരതിയെ സമീപിക്കുന്നത്.

ഇരുവരും തമ്മിൽ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായെന്നും എന്നാൽ വിവാഹക്കാര്യം പറയുമ്പോൾ താരം ഒഴിഞ്ഞുമാറുമായിരുന്നുവെന്നും ആനന്ദരാജ് പറയുന്നു. പല സാമ്പത്തിക ആവശ്യങ്ങൾക്കുമായി തന്നിൽ നിന്ന് 30 ലക്ഷം ദിവ്യാ ഭാരതി തട്ടിയെടുത്തുവെന്നും ആനന്ദരാജ് പറഞ്ഞു.
പിന്നീടാണ് ദിവ്യ വിവാഹിതയാണെന്നും ഈ സത്യം മറച്ചുവച്ച് തന്നെ കബിളിപ്പിക്കുകയാണെന്നും ആനന്ദരാജ് മനസിലാക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ആനന്ദരാജിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlight: Social media star to become heroine through 'Haya'



































