---
title: "നടി ദിവ്യാ ഭാരതിക്കെതിരെ തട്ടിപ്പ് പരാതി; പ്രണയം നടിച്ച്  30 ലക്ഷം രൂപ തട്ടിയെന്ന് യൂട്യൂബർ "
english_title: "Cheating complaint against actress Divya Bharti; YouTuber claims to have cheated 30 lakh rupees by pretending to be in love"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59292/cheating-complaint-against-actress-divya-bharti-youtuber-claims-to-have-cheated-30-lakh-rupees-by-pretending-to-be-in-love"
published_at: "2022-08-03T21:38:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea9dfbadb8f_divya_bharathi.jpg"
keywords: []
---

# നടി ദിവ്യാ ഭാരതിക്കെതിരെ തട്ടിപ്പ് പരാതി; പ്രണയം നടിച്ച്  30 ലക്ഷം രൂപ തട്ടിയെന്ന് യൂട്യൂബർ 

> **Lead Summary:** **ന**ടി ദിവ്യാ ഭാരതിക്കെതിരെ തട്ടിപ്പ് പരാതി. വിവാഹിതയാണെന്ന കാര്യം മറച്ചുവച്ച് പ്രണയം നടിച്ച് നടി ദിവ്യാ ഭാരതി 30 ലക്ഷം രൂപ തട്ടിയെന്നാണ് യൂട്യൂബർ ആനന്ദരാജ് പൊലീസിൽ നൽകിയ പരാതി.

## Article Content

**ന**ടി ദിവ്യാ ഭാരതിക്കെതിരെ തട്ടിപ്പ് പരാതി. വിവാഹിതയാണെന്ന കാര്യം മറച്ചുവച്ച് പ്രണയം നടിച്ച് നടി ദിവ്യാ ഭാരതി 30 ലക്ഷം രൂപ തട്ടിയെന്നാണ് യൂട്യൂബർ ആനന്ദരാജ് പൊലീസിൽ നൽകിയ പരാതി.

കൊടൈകനാൽ സ്വദേശിയായ ആനന്ദരാജ് കവിതകളുമായി ബന്ധപ്പെട്ടാണ് വിഡിയോകൾ പോസ്റ്റ് ചെയ്യുന്നത്. ഈ വിഡിയോയിൽ അഭിനയിക്കുമോ എന്നാവശ്യപ്പെട്ടാണ് ദിവ്‌സാ ഭാരതിയെ സമീപിക്കുന്നത്.

**

ഇരുവരും തമ്മിൽ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായെന്നും എന്നാൽ വിവാഹക്കാര്യം പറയുമ്പോൾ താരം ഒഴിഞ്ഞുമാറുമായിരുന്നുവെന്നും ആനന്ദരാജ് പറയുന്നു. പല സാമ്പത്തിക ആവശ്യങ്ങൾക്കുമായി തന്നിൽ നിന്ന് 30 ലക്ഷം ദിവ്യാ ഭാരതി തട്ടിയെടുത്തുവെന്നും ആനന്ദരാജ് പറഞ്ഞു.

പിന്നീടാണ് ദിവ്യ വിവാഹിതയാണെന്നും ഈ സത്യം മറച്ചുവച്ച് തന്നെ കബിളിപ്പിക്കുകയാണെന്നും ആനന്ദരാജ് മനസിലാക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ആനന്ദരാജിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മീൻകാരനെ കാണാൻ നേരിട്ട് വന്ന് നിത്യ മേനോൻ, വീഡിയോ വൈറൽ**

**

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിത്യ മേനോൻ. അതേസമയം മലയാള സിനിമയിലും താരം വളരെ സജീവമാണ്. അടുത്തിടെ പുറത്തിറങ്ങിയ 19 (1)എ എന്ന സിനിമയിൽ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

വിജയ് സേതുപതി ആണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോൾ നടിയുടെ ഒരു വാർത്ത ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

താരം കൊച്ചിയിലെ ഒരു സ്ഥലത്തെത്തി അവിടെയുള്ള ഒരു മീൻകാരനെ നേരിട്ടു കണ്ടു സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

**

**

എന്തിനാണ് നിത്യ മേനോൻ ഇദ്ദേഹത്തെ കാണുവാൻ എത്തിയത് എന്ന് അറിയുമോ? ആദ്യം ആളുകൾ കരുതിയത് സിനിമയുടെ പ്രമോഷന് വേണ്ടിയാണ് നിത്യ മേനോൻ ഇങ്ങനെ ചെയ്തത് എന്നാണ്. എന്നാൽ സംഗതി അതല്ല. ഇതിന് പിന്നിൽ രസകരമായ മറ്റൊരു കഥയുണ്ട്. അതറിഞ്ഞപ്പോൾ എല്ലാവരും നടിയുടെ എളിമയെ പുകഴ്ത്തുകയാണ് ഇപ്പോൾ.

ഇദ്ദേഹത്തിന് ആയിരുന്നു അടുത്തിടെ ലോട്ടറി അടിച്ചത്. 75 ലക്ഷം രൂപയുടെ ലോട്ടറി ആയിരുന്നു ഇദ്ദേഹത്തിന് അടിച്ചത്. ഇദ്ദേഹത്തിന് ലോട്ടറി അടിച്ച വാർത്ത അറിഞ്ഞ ശേഷമാണ് നിത്യ മേനോൻ ഇദ്ദേഹത്തെ കാണുവാൻ വേണ്ടി എത്തിയത്.

കൊച്ചിയിലുള്ള ഇദ്ദേഹത്തിന്റെ കടയിൽ എത്തി നേരിട്ട് സന്ദർശനം നടത്തുകയായിരുന്നു താരം. താരം തന്നെയാണ് ഈ വാർത്ത സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചത്.

> “മീൻ ചേട്ടൻ ഒപ്പം സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങൾ. എനിക്ക് ഏറ്റവും പ്രിയപ്പെട്ട പഴംപൊരി കഴിക്കുന്നു. മുന്നിൽ മീനുകളെ കാണാം. ഞങ്ങളുടെ സംസാരം എന്താണെന്ന് പറയാം.

ചിത്രീകരണ സമയത്ത് ഇവിടെയുള്ള ഒരു ചേട്ടന് ലോട്ടറി അടിച്ചു എന്ന വാർത്ത പറഞ്ഞിരുന്നു. ആ ആകാംക്ഷ ആണ് ഇവിടെ എത്തിച്ചത്. കാരണം ലോട്ടറി അടിച്ച ഒരു വ്യക്തിയെ ഞാൻ ഇതുവരെ നേരിൽ കണ്ടിട്ടില്ല. പക്ഷേ ആ ചേട്ടൻ ലോട്ടറി അടിച്ചു എന്ന കാര്യം സമ്മതിക്കുന്നില്ല” – നിത്യ മേനോൻ പറയുന്നു.

**

### Related Links & Sources
- [Original Story Source](https://moviemax.in/news/59292/cheating-complaint-against-actress-divya-bharti-youtuber-claims-to-have-cheated-30-lakh-rupees-by-pretending-to-be-in-love)