---
title: "കട്ട് ചെയ്ത് എടുക്കാമെന്നാണ് എല്ലാവരും പറയാറുള്ളത്; മാഫിയ ശശി"
english_title: "A new interview of Mafia Sashi is getting attention now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/59175/a-new-interview-of-mafia-sashi-is-getting-attention-now"
published_at: "2022-08-03T12:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea1ce0a5926_mafiya_sasi.jpg"
keywords: []
---

# കട്ട് ചെയ്ത് എടുക്കാമെന്നാണ് എല്ലാവരും പറയാറുള്ളത്; മാഫിയ ശശി

> **Lead Summary:** ദുല്‍ഖറിന്റെ അരങ്ങേറ്റ സിനിമയില്‍ തന്നെ ഭാഗമാകാന്‍ സാധിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി മാഫിയ ശശി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മനസ്സുതുറന്നത്.

## Article Content

ദുല്‍ഖറിന്റെ അരങ്ങേറ്റ സിനിമയില്‍ തന്നെ ഭാഗമാകാന്‍ സാധിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി മാഫിയ ശശി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മനസ്സുതുറന്നത്.

ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് തുടങ്ങിയ യുവതാരങ്ങളുടെ ആദ്യ സിനിമയില്‍ ഞാനും ഭാഗമായിരുന്നു. അവരെ സ്റ്റണ്ട് പഠിപ്പിക്കാനും സാധിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സെക്കന്റ് ഷോയില്‍ ഫൈറ്റ് ചെയ്യുമ്പോള്‍ മമ്മൂക്കയോ സഹായി ജോര്‍ജോ ഇടയ്ക്കിടെ വിളിച്ച് അന്വേഷിക്കും.

’മകന്‍ ആദ്യമായി ഫൈറ്റ് ചെയ്യുകയാണ് എന്നുള്ള ഭയവും പേടിയും കൊണ്ടാണ് ഇടയ്ക്കിടെ കാര്യങ്ങള്‍ വിളിച്ച് അന്വേഷിക്കും എങ്ങനെ ദുല്‍ഖര്‍ ഫൈറ്റ് ചെയ്യുന്നുണ്ടെന്ന് അറിയാന്‍ വേണ്ടി.’

‘എല്ലാ മക്കളെ കുറിച്ചും മാതാപിതാക്കള്‍ക്ക് പേടിയുണ്ടാകുമല്ലോ.കട്ട് ചെയ്ത് എടുക്കാമെന്നാണ് എല്ലാവരും പറയാറുള്ളത്. പ്രണവായാലും ഫൈറ്റിനോട് ഇഷ്ടമുള്ള ആളാണ്. അതുകൊണ്ട് തന്നെ ഇവരെ കൊണ്ട് ചെയ്യിപ്പിക്കാനും തോന്നും.

നടന്‍ സൂര്യയടക്കമുള്ളവര്‍ മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലിക്കുന്നുണ്ട്. ‘അതിനുശേഷമാണ് ഫൈറ്റ് ചെയ്യാന്‍ വരുന്നത്. ഒന്ന്, രണ്ട് പടം ചെയ്ത് കഴിയുമ്പോള്‍ താരങ്ങള്‍ക്ക് ചെയ്യേണ്ട ടൈമിങ് മനസിലാകും. മാഫിയ ശശി കൂട്ടിച്ചേര്‍ത്തു.

ഗര്‍ഭിണിയായതിനാല്‍ വിശ്രമം ആവശ്യമായി വരുമോയെന്ന് ചോദ്യം; മറുപടിയുമായി ആലിയ

ബോളിവുഡിലെ പ്രിയപ്പെട്ട താരമാണ് ആലിയ ഭട്ട് . താരത്തിന്റെ സിനിമകൾ എല്ലാം തന്നെ താരത്തിന്റെ ആരാധകർക്ക് വളരെയേറെ പ്രിയപ്പെട്ടതാണ് . സോഷ്യൽ മീഡിയകളിൽ വളരെയേറെ സജീവമാണ് ആലിയ ഭട്ട് . ഇപ്പോഴിതാ താരം അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് .

എന്നാല്‍ ഇതിനിടയിലും സിനിമയില്‍ നിന്ന് കാര്യമായ ഇടവേളയൊന്നും ആലിയ എടുത്തിട്ടില്ല. എന്ന് മാത്രമല്ല, തന്‍റെ പുതിയ ചിത്രം 'ഡാര്‍ലിംഗ്സി'ന്‍റെ പ്രമോഷൻ പരിപാടികളില്‍ സജീവവുമാണ് ആലിയ.

കഴിഞ്ഞ ദിവസം 'ഡാര്‍ലിംഗ്സ്' പ്രമോഷൻ പരിപാടിക്കിടെ ഗര്‍ഭിണിയായതിനാല്‍ ആലിയയ്ക്ക് വിശ്രമം ആവശ്യമായി വരുമോ, ( Pregnancy Care ) അങ്ങനെയെങ്കില്‍ സിനിമയില്‍ നിന്ന് ഇടവേളയെടുക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആലിയയോട് ചോദിച്ചിരുന്നു.

ഇതിന് ആലിയ പറഞ്ഞ മറുപടി ശ്രദ്ധേയമാവുകയാണ്. നമ്മള്‍ ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെങ്കില്‍ ഗര്‍ഭാവസ്ഥയില്‍ വിശ്രമം ആവശ്യമായി വരില്ലെന്നാണ് ആലിയ മറുപടിയായി പറഞ്ഞത്. ജോലി ചെയ്യുന്നതില്‍ സന്തോഷമാണുള്ളതെന്നും ആലിയ പറഞ്ഞു. 'നമ്മള്‍ ഫിറ്റ് ആണെങ്കില്‍, ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെങ്കില്‍ ഗര്‍ഭാവസ്ഥയിലും നമുക്ക് വിശ്രമം ( Pregnancy Care ) ആവശ്യമായി വരില്ല.

ജോലി ചെയ്യുന്നത് എനിക്ക് സമാധാനം നല്‍കുന്നതാണ്. അതെന്‍റെ പാഷൻ ആണ്. എന്‍റെ ഹൃദയത്തെയും ആത്മാവിനെയും എന്നെ മുഴുവനായും തന്നെ അത് ചാര്‍ജ് ചെയ്യും. നൂറ് വയസ് വരെയും ജോലി ചെയ്യണമെന്നാണ് എന്‍റെ ആഗ്രഹം...'- ആലിയ പറഞ്ഞു.

ജൂണിലാണ് താൻ അമ്മയാകാൻ പോകുന്ന വിവരം ആലിയ ( Alia Bhatt ) ഏവരെയും അറിയിച്ചത്. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം ഏപ്രില്‍ 14നായിരുന്നു ആലിയ- രണ്‍ബീര്‍ കപൂര്‍ വിവാഹം.

മുംബൈ, ബാന്ദ്രയില്‍ രണ്‍ബീറിന്‍റെ വസതിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇതിന് ശേഷം വൈകാതെ തന്നെ താരങ്ങള്‍ തങ്ങള്‍ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയതായി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/59175/a-new-interview-of-mafia-sashi-is-getting-attention-now)