---
title: "ഗര്‍ഭിണിയായതിനാല്‍ വിശ്രമം ആവശ്യമായി വരുമോയെന്ന് ചോദ്യം; മറുപടിയുമായി  ആലിയ"
english_title: "The question is whether she will need rest because she is pregnant; Alia replied"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59171/the-question-is-whether-she-will-need-rest-because-she-is-pregnant-alia-replied"
published_at: "2022-08-03T12:02:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea16c5cc9df_aliya_bhatt.jpg"
keywords: []
---

# ഗര്‍ഭിണിയായതിനാല്‍ വിശ്രമം ആവശ്യമായി വരുമോയെന്ന് ചോദ്യം; മറുപടിയുമായി  ആലിയ

> **Lead Summary:** ബോളിവുഡിലെ പ്രിയപ്പെട്ട താരമാണ് ആലിയ ഭട്ട് . താരത്തിന്റെ സിനിമകൾ എല്ലാം തന്നെ താരത്തിന്റെ ആരാധകർക്ക് വളരെയേറെ പ്രിയപ്പെട്ടതാണ് . സോഷ്യൽ മീഡിയകളിൽ വളരെയേറെ സജീവമാണ് ആലിയ ഭട്ട് . ഇപ്പോഴിതാ താരം അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് .

## Article Content

ബോളിവുഡിലെ പ്രിയപ്പെട്ട താരമാണ് ആലിയ ഭട്ട് . താരത്തിന്റെ സിനിമകൾ എല്ലാം തന്നെ താരത്തിന്റെ ആരാധകർക്ക് വളരെയേറെ പ്രിയപ്പെട്ടതാണ് . സോഷ്യൽ മീഡിയകളിൽ വളരെയേറെ സജീവമാണ് ആലിയ ഭട്ട് . ഇപ്പോഴിതാ താരം അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് .

എന്നാല്‍ ഇതിനിടയിലും സിനിമയില്‍ നിന്ന് കാര്യമായ ഇടവേളയൊന്നും ആലിയ എടുത്തിട്ടില്ല. എന്ന് മാത്രമല്ല, തന്‍റെ പുതിയ ചിത്രം 'ഡാര്‍ലിംഗ്സി'ന്‍റെ പ്രമോഷൻ പരിപാടികളില്‍ സജീവവുമാണ് ആലിയ.

കഴിഞ്ഞ ദിവസം 'ഡാര്‍ലിംഗ്സ്' പ്രമോഷൻ പരിപാടിക്കിടെ ഗര്‍ഭിണിയായതിനാല്‍ ആലിയയ്ക്ക് വിശ്രമം ആവശ്യമായി വരുമോ, ( Pregnancy Care ) അങ്ങനെയെങ്കില്‍ സിനിമയില്‍ നിന്ന് ഇടവേളയെടുക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആലിയയോട് ചോദിച്ചിരുന്നു.

ഇതിന് ആലിയ പറഞ്ഞ മറുപടി ശ്രദ്ധേയമാവുകയാണ്. നമ്മള്‍ ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെങ്കില്‍ ഗര്‍ഭാവസ്ഥയില്‍ വിശ്രമം ആവശ്യമായി വരില്ലെന്നാണ് ആലിയ മറുപടിയായി പറഞ്ഞത്. ജോലി ചെയ്യുന്നതില്‍ സന്തോഷമാണുള്ളതെന്നും ആലിയ പറഞ്ഞു. 'നമ്മള്‍ ഫിറ്റ് ആണെങ്കില്‍, ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെങ്കില്‍ ഗര്‍ഭാവസ്ഥയിലും നമുക്ക് വിശ്രമം ( Pregnancy Care ) ആവശ്യമായി വരില്ല.

ജോലി ചെയ്യുന്നത് എനിക്ക് സമാധാനം നല്‍കുന്നതാണ്. അതെന്‍റെ പാഷൻ ആണ്. എന്‍റെ ഹൃദയത്തെയും ആത്മാവിനെയും എന്നെ മുഴുവനായും തന്നെ അത് ചാര്‍ജ് ചെയ്യും. നൂറ് വയസ് വരെയും ജോലി ചെയ്യണമെന്നാണ് എന്‍റെ ആഗ്രഹം...'- ആലിയ പറഞ്ഞു.

ജൂണിലാണ് താൻ അമ്മയാകാൻ പോകുന്ന വിവരം ആലിയ ( Alia Bhatt ) ഏവരെയും അറിയിച്ചത്. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം ഏപ്രില്‍ 14നായിരുന്നു ആലിയ- രണ്‍ബീര്‍ കപൂര്‍ വിവാഹം.

മുംബൈ, ബാന്ദ്രയില്‍ രണ്‍ബീറിന്‍റെ വസതിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇതിന് ശേഷം വൈകാതെ തന്നെ താരങ്ങള്‍ തങ്ങള്‍ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയതായി അറിയിച്ചു.

ഒരു ദിവസം ഒരു ഫോട്ടോ കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി; മഞ്ജു പത്രോസ് പറയുന്നു

പ്രേക്ഷകർക്ക് സുപരിചിതനായ നടിയാണ് മഞ്ജു പത്രോസ് . ഇപ്പോഴിതാ മഞ്ജു പത്രോസിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത് . തനിക്ക് നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നടി മഞ്ജു പത്രോസ്.

വലിയ ബോഡിഷെയ്മിംഗ് തന്നെ തനിക്ക് നേരിടേണ്ടി വന്നുവെന്നാണ് അവര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. നിറത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലും അധിക്ഷേപിക്കുന്നത് ആളുകള്‍ക്ക് ഭയങ്കര സുഖമാണ്.

തിരക്കഥ എഴുതുമ്പോള്‍ പോലും ഇങ്ങനെ എഴുതിവെക്കാറുണ്ട്. സെറ്റില്‍ വന്നാല്‍ അറിയാം ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് തല്ല് പിടിക്കുന്നത് ഞാന്‍ മാത്രമായിരിക്കും. ഇതൊന്നും മാറാനേ പോകുന്നില്ല. അതിനാല്‍ ഇപ്പോള്‍ ഇങ്ങനെയുള്ളതിലേക്ക് വിളിക്കുമ്പോള്‍ ഞാന്‍ ചെയ്യാറില്ലെന്നും മഞ്ജു പറയുന്നു.

തെറിവിളിക്കാന്‍ വേണ്ടി മാത്രം ഇരിക്കുന്നവരുണ്ടല്ലോ, അവര്‍ ജീവിതത്തില്‍ ഒരു എഫേര്‍ട്ടും എടുക്കാത്തവരായിരിക്കും. വീട്ടിലേക്ക് ഒരു നേരത്തേക്കുള്ള അരി പോലും മേടിച്ച് കൊടുക്കാത്തവന്മാരായിരിക്കും ഇങ്ങനെയിരുന്ന് തെറിവിളിക്കാന്‍ മാത്രം വരുന്നത്.

അവര്‍ക്ക് ഒരാളെ ഇഷ്ടപ്പെടാതിരിക്കാനുള്ളത് പോലെ തന്നെ എനിക്കും എന്റെ മുന്നില്‍ വരുന്ന എല്ലാവരേയും ഇഷ്ടപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എനിക്ക് എന്റെ വേവ് ലെങ്തുള്ളവരെയെ സ്നേഹിക്കാന്‍ പറ്റൂ താരം പറഞ്ഞു. തന്റേതെന്ന് പറഞ്ഞു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും മഞ്ജു പറഞ്ഞു.

പ്രതികരിക്കാനില്ല. പ്രതികരിച്ചിട്ടും കാര്യമില്ല. ഒരു ദിവസം ഒരു ഫോട്ടോ കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി. ഒരു കുട്ടി അയച്ച് തന്നതായിരുന്നു. കണ്ടാല്‍ വിചാരിക്കും ഒറിജിനല്‍ ഇതാണെന്ന്.

ഒറിജനല്‍ മര്യാദയ്ക്കുള്ള ഫോട്ടോയായിരുന്നു. ഇവര്‍ക്കൊരു സുഖത്തിന് വേണ്ടി ചെയ്യുന്നതായിരിക്കും. അത്രയും ലൈംഗിക അരാജകത്വമാണ് ഇത് ചെയ്യുന്നവര്‍ക്കുള്ളതെന്ന് മാത്രം മനസിലാക്കിയാല്‍ മതിയെന്നാണ് മഞ്ജു പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/59171/the-question-is-whether-she-will-need-rest-because-she-is-pregnant-alia-replied)