---
title: "'ഏജന്റ് ടീന' ഇനി മമ്മൂട്ടിക്കൊപ്പം, ഫോട്ടോ ശ്രദ്ധ നേടുന്നു"
english_title: "'Agent Tina' now with Mammootty, photo grabs attention"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59146/agent-tina-now-with-mammootty-photo-grabs-attention"
published_at: "2022-08-03T11:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea0b556a1c3_mamootty.jpg"
keywords: []
---

# 'ഏജന്റ് ടീന' ഇനി മമ്മൂട്ടിക്കൊപ്പം, ഫോട്ടോ ശ്രദ്ധ നേടുന്നു

> **Lead Summary:** കമല്‍ഹാസന്‍ നായകനായ 'വിക്രം' എന്ന ഹിറ്റ് ചിത്രത്തിലെ ശ്രദ്ധയ കഥാപാത്രമായിരുന്നു 'ഏജന്റ് ടീന'. നായകനായ വിക്രമിന്റെ സംഘത്തിലുള്ള ആളായിരുന്നു 'ടീന'. വാസന്തിയാണ് 'ടീന'യെ അവതരിപ്പിച്ചത്.

## Article Content

കമല്‍ഹാസന്‍ നായകനായ 'വിക്രം' എന്ന ഹിറ്റ് ചിത്രത്തിലെ ശ്രദ്ധയ കഥാപാത്രമായിരുന്നു 'ഏജന്റ് ടീന'. നായകനായ വിക്രമിന്റെ സംഘത്തിലുള്ള ആളായിരുന്നു 'ടീന'. വാസന്തിയാണ് 'ടീന'യെ അവതരിപ്പിച്ചത്.

ഇപ്പോഴിതാ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിലാണ് വാസന്തി അഭിനയിക്കുന്നത്. ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം വാസന്തിയും അഭിനയിക്കുന്നത്.

മമ്മൂട്ടിക്കൊപ്പമുള്ള വാസന്തിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയുമാണ്. ഉദയകൃഷ്‍ണ ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

പൂയംകുട്ടിയില്‍ ആണ് മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. വണ്ടിപ്പെരിയാറും ചിത്രത്തിന്‍റെ ലൊക്കേഷനാണ്. മമ്മൂട്ടി ബി ഉണ്ണികൃഷ്‍ണൻ ചിത്രത്തില്‍ അഭിനയിക്കാൻ എത്തുന്നതിന്റെ വീഡിയോ ആണ് അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരുന്നു

മോഹന്‍ലാല്‍ നായകനായെത്തിയ 'ആറാട്ടി'നു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുക 'ആറാട്ടി'നു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്‍. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. കൂടാതെ ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഓപ്പറേഷൻ ജാവയുടെ ക്യാമറ കൈകാര്യം ചെയ്‍ത ഫൈസ് സിദ്ദിഖ് ആണ്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീൺവർമ്മ, ചമയം ജിതേഷ് പൊയ്യ, നിർമ്മാണ നിർവ്വഹണം അരോമ മോഹൻ, കൊച്ചി, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന സിനിമയുടെ നിർമ്മാണം ആർ ഡി ഇല്യൂമിനേഷന്‍സ് ആണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/59146/agent-tina-now-with-mammootty-photo-grabs-attention)