മലയാള സിനിമയുടെ പ്രിയപ്പെട്ട നാടാനാണ് സുരേഷ് ഗോപി. മാസ് ഡയലോഗുകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടൻ, ഒരിടവേളയക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകുകയാണ്. സിനിമയിലെത്തിയതിനു ശേഷം താൻ അനുഭവിക്കുന്ന ഏറ്റവും വലിയ ടെൻഷനെപ്പറ്റി തുറന്ന് പറയുകയാണ് സുരേഷ് ഗോപിയിപ്പോൾ.
ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ടെൻഷനെപ്പറ്റി തുറന്ന് പറഞ്ഞത്. ഒരോ സിനിമ റീലീസാകുമ്പോഴും താൻ അനുഭവിക്കുന്നത് പ്രസവ വേദനയാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല.

പൊതുവേ ആരെയും വിളിക്കാത്ത താൻ സിനിമ 7 മണിക്കാണെങ്കിൽ 6.55 നെ താൻ ആരെയെലും വിളിച്ച് തിയേറ്ററിലാണോ എങ്ങനെയുണ്ട് പ്രേക്ഷകരുടെ അഭിപ്രായം, തന്റെ ആ ഡയലോഗുണ്ടോ അല്ലെങ്കിൽ മറ്റ് എന്തെങ്കിലുമുണ്ടോ എന്ന് ഒക്കെ ചോദിക്കും.
റീലിസിന് മുൻപുള്ള ആ പ്രസവ വേദനയ്ക്ക് ഇത്ര വർഷമായിട്ടും കുറവ് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദുൽഖറിനും പ്രണവിനുമെക്കെയുള്ളതിന്റെ പകുതി പ്രഷർ ഗോകുലിന് കൊടുത്തിട്ടില്ലെന്നും ഇനി അങ്ങനെയൊന്ന് ഗോകുലിന് വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

ഗോകുൽ എന്താണോ അങ്ങനെ തന്നെയാകും. താൻ അങ്ങനെ ചെയ്തിരുന്നു അത് കൊണ്ട് ഗോകുലും ചെയ്യണമെന്ന് ആരും പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് ഗോപി ജോഷി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പാപ്പൻ തിയേറ്ററുകളിൽ വിജയകരമായി മാറിയിരുന്നു.
മികച്ച ഒരു ഫാമിലി ക്രൈം ത്രില്ലറാണ് പാപ്പൻ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്.
സിന്ദൂരവും, താലിയുമണിഞ്ഞ് ഷഹീനൊപ്പം അമൃത, ചിത്രങ്ങൾ വൈറൽ
സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് സിദ്ദിഖിന്റെ മകൻ ഷഹീനും മരുമകൾ അമൃതയും ഒരുമിച്ചുള്ള ചിത്രങ്ങളാണ്. ഷഹീനൊപ്പം സിന്ദൂരവും താലിയും അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളാണ് അമൃത പങ്കുവെച്ചിരിക്കുന്നത്.
കുറച്ചു മാസങ്ങൾക്കു മുൻപാണ് ഇരുവരും വിവാഹിതരായത്. മലയാളത്തിലെ താര രാജാക്കന്മാർ അടക്കം പല മുന്നിലെ താരങ്ങളും ഇവരുടെ വിവാഹത്തിന് സന്നിഹിതരായിരുന്നു.

ഒരു ഡോക്ടർ ആണ് അമൃത. മതങ്ങളും കാലഹരണപ്പെട്ട വിശ്വാസങ്ങളും അല്ല മറിച്ച് മനുഷ്യത്വമാണ് രണ്ടുപേർ തമ്മിൽ ചേരുമ്പോൾ ഉണ്ടാകേണ്ടത് എന്ന് ഇപ്പോഴുള്ള ഇവരുടെ ചിത്രങ്ങൾ വിളിച്ചു പറയുന്നു.
മറ്റ് കാപട്യങ്ങൾ ഒന്നുമില്ലാതെ ഇങ്ങനെ തന്നെയാണ് ഇത് മുന്നോട്ടു പോകേണ്ടത് എന്നും പക്വതയുള്ള ചിന്തയുള്ളവർക്ക് ഇത് കാണുമ്പോൾ മനസ്സിലാകും. നീയില്ലാതെ എന്റെ സൗന്ദര്യം പൂർണ്ണമാകുന്നില്ല എന്ന് കുറിച്ചുകൊണ്ടാണ് അമൃത ചിത്രങ്ങൾ പങ്കുവെച്ചത്.

ഒരു നടനാണ് ഷഹീൻ. പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം അരങ്ങേറുന്നത്. മമ്മൂട്ടി ആയിരുന്നു ഈ ചിത്രത്തിൽ നായകൻ. മമ്മൂട്ടിയുടെ മകൻറെ വേഷമാണ് ഷഹീൻ ചിത്രത്തിൽ ചെയ്യതത്.
പിന്നീട് നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. മമ്മൂട്ടി തനിക്ക് ഗുരു തുല്യമാണ് എന്ന് ഷഹീൻ മുൻപ് പറഞ്ഞിരുന്നു. നിരവധി ചിത്രങ്ങളിലായി പല വേഷങ്ങൾ ആണ് താരം ഇതുവരെ ചെയ്തിട്ടുള്ളത്. എന്തായാലും മികച്ച ശ്രദ്ധനേടി ചിത്രങ്ങൾ ഇപ്പോൾ ട്രെൻഡിങ് ആയി കൊണ്ടിരിക്കുകയാണ്.
Content Highlight: Years have passed and nothing has changed; Suresh Gopi




































