---
title: "പുതിയ അംഗീകാരം സ്വന്തമാക്കി രശ്മിക മന്ദാന"
english_title: "Reshmika Mandana gets new recognition;"
publisher: "moviemax.in"
canonical_url: "https://moviemax.in/news/5901/reshmika-mandana-gets-new-recognition"
published_at: "2021-10-18T21:23:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d98edcbf49_rashmika.jpg"
keywords: []
---

# പുതിയ അംഗീകാരം സ്വന്തമാക്കി രശ്മിക മന്ദാന

> **Lead Summary:** കന്നട സിനിമയില്‍ തുടങ്ങി, തെലുങ്ക് സിനിമാ ലോകത്തിലൂടെ പ്രശസ്ത നേടി ഇപ്പോള്‍ കോളിവുഡിലും ബോളിവുഡിലും തിരക്കുള്ള നായികമാരില്‍ ഒരാളായി മാറിയിരിയ്ക്കുകയാണ് രശ്മിക മന്ദാന. താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളും ഫോട്ടോകളും ഒക്കെ ആരാധകർക്ക് ആഘോഷം തന്നെയാണ്.

## Article Content

കന്നട സിനിമയില്‍ തുടങ്ങി, തെലുങ്ക് സിനിമാ ലോകത്തിലൂടെ പ്രശസ്ത നേടി ഇപ്പോള്‍ കോളിവുഡിലും ബോളിവുഡിലും തിരക്കുള്ള നായികമാരില്‍ ഒരാളായി മാറിയിരിയ്ക്കുകയാണ് രശ്മിക മന്ദാന. താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളും ഫോട്ടോകളും ഒക്കെ ആരാധകർക്ക് ആഘോഷം തന്നെയാണ്.

ഇപ്പോഴിതാ ചർച്ചയാകുന്നത് നടി നേടിയ പുതിയ അംഗീകാരമാണ്. സമൂഹമാധ്യമത്തിൽ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട താരം എന്ന പദവിയാണ് ഇപ്പോൾ രശ്മികയെ തേടിയെത്തിയിരിക്കുന്നത്.

സാമന്തയേയും വിജയ് ദേവരകൊണ്ടയെയും കന്നടതാരം യാഷിനെയും അടക്കമുള്ള യുവതാരങ്ങളെ പിന്തള്ളിയാണ് രശ്മിക സമൂഹമാധ്യമത്തിൽ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്.

തെന്നിന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളായ നടി രശ്മിക മന്ദാന ഫോർബ്സ് ഇന്ത്യയുടെ കണക്കുകൾ പ്രകാരമാണ് സമൂഹമാധ്യമത്തിൽ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട താരം എന്ന പദവി രശ്മികയെ തേടിയെത്തിയത്.

താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ ഫോളോവേഴ്സിൻ്റെ എണ്ണത്തിനൊപ്പം തന്നെ ആവറേജ് ലൈക്കുകളും കമന്‌റുകളും, എൻഗേജ്മെന്റ് റേറ്റും വീഡിയോ കാഴ്ചക്കാരുടെ എണ്ണം എന്നിവയെ ആസ്പദമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.

സോഷ്യൽ മീഡിയാ പേജുകളിൽ രശ്മിക നടത്തിയത് വൻ മുന്നേറ്റമാണ്. ഇൻസ്റ്റഗ്രാമിൽ 22 മില്യണിലേറെ പേരാണ് രശ്മികയെ പിന്തുടരുന്നത്. രശ്മികയ്ക്ക് പിന്നാലെ രണ്ടാം സ്ഥാനത്ത് നടൻ വിജയ് ദേവരകൊണ്ടയും മൂന്നാം സ്ഥാനത്ത് യാഷുമെത്തി. തൊട്ടുപിന്നാലെ നാലാം സ്ഥാനത്താണ് നടി സാമന്ത ഇടം നേടിയിരിക്കുന്നത്. തൊട്ടു പുറകെ അഞ്ചാം സ്ഥാനത്ത് അല്ലു അർജുനുമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/5901/reshmika-mandana-gets-new-recognition)