logo

റോഷ്‌നയെ ജീവിതസഖിയാക്കി കിച്ചു

Published at Nov 29, 2020 02:29 PM റോഷ്‌നയെ ജീവിതസഖിയാക്കി കിച്ചു

ലോക്ഡൗണില്‍ വീണ്ടുമൊരു താരവിവാഹം കൂടി നടന്നിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ കിച്ചു ടെല്ലസും നടി റോഷ്‌ന ആന്‍ റോയിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ താരങ്ങള്‍ പുറത്ത് വിട്ടിരുന്നു.

അടുത്തിടെ ഇരുവരുടെയും മനസ്സമ്മതവും നടത്തി. ഇന്നിതാ റോഷ്‌നയുടെ കഴുത്തില്‍ കിച്ചു മിന്നു ചാര്‍ത്തിയിരിക്കുകയാണ്. വിവാഹശേഷമുള്ള താരങ്ങളുടെ ഫോട്ടോസ് സമൂഹ മാധ്യമങ്ങൡലൂടെ പുറത്ത് വന്നു.

കൊറോണ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ പ്രോട്ടോകോള്‍ പാലിച്ച് അടുത്ത ബന്ധുക്കളും സഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കുചേര്‍ന്നത്. ലൈറ്റ് ഓറഞ്ച് നിറമുള്ള ഗൗണ്‍ ആണ് വിവാഹത്തിന് റോഷ്‌ന ധരിച്ച്.

സില്‍വര്‍ നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു കിച്ചുവിന്റെ വേഷം. സെന്റ് ആന്റണീസ് ചര്‍ച്ചില്‍ വെച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്.


വിവാഹചിത്രങ്ങള്‍ പുറത്ത് വന്നതോടെ പുതിയ താരദമ്പതിമാര്‍ക്ക് എല്ലാവിധ ആശംസകളുമായി അടുത്ത സുഹൃത്തുക്കളും സിനിമാ താരങ്ങളുമെല്ലാം എത്തിയിരിക്കുകയാണ്. നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസ് അങ്കമാലി ഡയറീസിലൂടെയാണ് ശ്രദ്ധേയനാവുന്നത്.

ഈ സിനിമയുടെ ഓഡിഷന് പോയപ്പോഴാണ് കിച്ചുവും റോഷ്‌നും തമ്മില്‍ പരിചയത്തിലാവുന്നത്. 'വര്‍ണ്യത്തില്‍ ആശങ്ക' എന്ന സിനിമയില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി ഇരുവരും അഭിനയിച്ചിട്ടുണ്ട്. ഒരു അഡാറ് ലവില്‍ സ്‌കൂള്‍ ടീച്ചറുടെ വേഷത്തിലെത്തി റോഷ്‌ന ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലപ്പുറം പെരിന്തല്‍മണ്ണ ഫാത്തിമ മാതാ പള്ളിയില്‍ വച്ചാണ് മനസമ്മതം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരുടെയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് വിപുലമായി മെഹന്തി ചടങ്ങളും ഹല്‍ദി ആഘോഷങ്ങള്‍ നടത്തിയിരുന്നു.

കിച്ചുവിനും റോഷ്‌നയ്ക്കുമൊപ്പം കസിന്‍സും കൂടി ചേര്‍ന്ന് മഞ്ഞ നിറമുള്ള വസ്ത്രത്തില്‍ ഡാന്‍സ് കളിക്കുന്നതടക്കം നിരവധി ചിത്രങ്ങളും വീഡിയോസും വൈറലായിരുന്നു.


കിച്ചുവിനൊപ്പമുള്ള ചില സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു.ഇതുമാത്രമല്ല റോഷ്‌നയുടെ അടുത്ത സുഹൃത്തുക്കളായ അനാര്‍ക്കലി മരക്കാര്‍ അടക്കമുള്ള നടിമാര്‍ക്കൊപ്പം ബാച്ചിലേഴ്‌സ് പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു.

സ്വീമിങ്ങ് പൂളിലേക്ക് വധുവിനെ തള്ളിയിട്ടതിന് ശേഷം കൂട്ടുകാരികളെല്ലാം വെള്ളത്തിലിറങ്ങി ഡാന്‍സ് കളിച്ചുമൊക്കെ രസകരമായ ആചാരങ്ങളോടെയാണ് പാര്‍ട്ടി നടത്തിയത്. കൂട്ടുകാരികള്‍ക്കൊപ്പമുള്ള ഫോട്ടോസ് ഇന്‍സ്റ്റാഗ്രാമിലൂടെ റോഷ്‌ന തന്നെയാണ് പോസ്റ്റ് ചെയ്തിരുന്നത്.സത്യത്തില്‍ ഞങ്ങള്‍ പ്രണയം പരസ്പരം തുറന്ന് പറഞ്ഞിട്ടൊന്നുമില്ല.

പ്രണയമാണെന്ന് പരസ്പരം മനസിലാക്കുകയായിരുന്നു എന്ന് വിവാഹത്തോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തില്‍ റോഷ്‌ന പറഞ്ഞിരുന്നു. കിച്ചുവിന്റെ അമ്മയാണ് നിങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലാണോന്ന് ആദ്യം ചോദിക്കുന്നത്. പ്രേമിച്ചാല്‍ അമ്മച്ചിയ്ക്ക് എന്തേലും കുഴപ്പമുണ്ടോന്ന് തമാശ രൂപേണ കിച്ചു ചോദിച്ചു. പക്ഷേ അമ്മച്ചിയ്ക്ക് പൂര്‍ണ സമ്മതമായിരുന്നു.

മകന് ഇഷ്ടപ്പെട്ട കുട്ടിയെ വിവാഹം കഴിക്കട്ടെ എന്ന നിലപാടിലായിരുന്നു അമ്മ. ഇതോട രണ്ട് വീട്ടുകാരും ആലോചിച്ച് വിവാഹം തീരുമാനിക്കുകയായിരുന്നു എന്നും നടി വെളിപ്പെടുത്തിയിരുന്നു.

Another star wedding has taken place at Lockdown. The marriage between actor Kichu Tellus and actress Roshna Ann Roy was arranged months ago

Related Stories
ജയസൂര്യയുടെ മകളുടെ പിറന്നാള്‍ ആഘോഷം ; ചിത്രങ്ങള്‍ കാണാം

Dec 31, 2020 02:53 PM

ജയസൂര്യയുടെ മകളുടെ പിറന്നാള്‍ ആഘോഷം ; ചിത്രങ്ങള്‍ കാണാം

മലയാളികളുടെ പ്രിയതാരമാണ് ജയസൂര്യ. ഏതൊരു കഥാപാത്രത്തെയും അതിന്റെ അംശം ഒട്ടും ചോർന്ന് പോകാതെ അവതരിപ്പിക്കാൻ ജയസൂര്യയ്ക്ക്...

Read More >>
നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് നവ്യനായര്‍ ; ഒപ്പം വിനായകനും

Dec 31, 2020 01:17 PM

നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് നവ്യനായര്‍ ; ഒപ്പം വിനായകനും

നവ്യ നായര്‍ നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ്...

Read More >>
Trending Stories