---
title: "സ്വന്തം വിവാഹമോചന പാർട്ടിയിൽ വെച്ച് കണ്ട വെയിറ്ററുമായി പ്രണയത്തിലായി, പിന്നാലെ വിവാഹം"
english_title: "He fell in love with the waiter he met at his own divorce party,VRAL"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58995/he-fell-in-love-with-the-waiter-he-met-at-his-own-divorce-partyvral"
published_at: "2022-08-02T15:39:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e8f80ba7867_viral.jpg"
keywords: []
---

# സ്വന്തം വിവാഹമോചന പാർട്ടിയിൽ വെച്ച് കണ്ട വെയിറ്ററുമായി പ്രണയത്തിലായി, പിന്നാലെ വിവാഹം

> **Lead Summary:** സ്നേഹം വിചിത്രമായ പല സ്ഥലങ്ങളിലും വച്ച് നമ്മെ കണ്ടുമുട്ടും എന്ന് പറയാറുണ്ട്. ​ഗബ്രിയേല ലാൻഡോൽഫി എന്ന യുവതിയുടെ കേസിലും ഇത് തന്നെയാണ് സംഭവിച്ചത്. ഈ 29 -കാരി ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്ത് വെച്ചാണ് വീണ്ടും തന്റെ പ്രണയത്തെ കണ്ടുമുട്ടിയത്.

## Article Content

സ്നേഹം വിചിത്രമായ പല സ്ഥലങ്ങളിലും വച്ച് നമ്മെ കണ്ടുമുട്ടും എന്ന് പറയാറുണ്ട്. ​ഗബ്രിയേല ലാൻഡോൽഫി എന്ന യുവതിയുടെ കേസിലും ഇത് തന്നെയാണ് സംഭവിച്ചത്. ഈ 29 -കാരി ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്ത് വെച്ചാണ് വീണ്ടും തന്റെ പ്രണയത്തെ കണ്ടുമുട്ടിയത്.

അത് സ്വന്തം വിവാഹമോചനത്തെ തുടർന്ന് സംഘടിപ്പിച്ച പാർട്ടിക്കിടയിലാണ്. വിവാഹമോചനത്തിന്റെ പാർട്ടിയിൽ ഉണ്ടായിരുന്ന ഒരു വെയിറ്ററുമായി ​ഗബ്രിയേല പ്രണയത്തിലാവുകയായിരുന്നു. പിന്നീട് ഒരു മാസത്തെ ഡേറ്റിം​ഗിന് ശേഷം ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങി.

ഇപ്പോൾ അവർക്ക് ഒരു കുഞ്ഞുമുണ്ട്. ഈ പ്രണയം തുടങ്ങുന്നത് ഒരു മെസേജിലൂടെയാണ്. വിവാഹമോചനത്തിന്റെ പാർട്ടി കഴിഞ്ഞു പോയ ശേഷം വെയിറ്ററായിരുന്ന ജോൺ ലാൻഡോൽഫി എന്ന 28 -കാരൻ അവൾക്ക് മെസേജ് അയക്കുകയായിരുന്നു. ​

> ഗബ്രിയേല ഓക്കേയാണോ എന്ന് അറിയാനായിരുന്നു മെസേജ്. അങ്ങനെയാണ് വ്യത്യസ്തമായ ഈ പ്രണയത്തിന്റെ ആരംഭം. "എന്റെ വിവാഹമോചന പാർട്ടിക്കായി ഞാൻ വാടകയ്‌ക്കെടുത്ത വെയിറ്ററായിരുന്നു ജോൺ. ആ ടോപ്‍ലെസ് വെയിറ്ററുമായി ഒരു ബന്ധത്തിലാവുമെന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.

> അവനെ അടുത്തറിഞ്ഞപ്പോഴാണ് എത്ര നല്ല വ്യക്തിയാണ് അവൻ എന്ന് എനിക്ക് മനസിലാവുന്നത്" എന്ന് ഗബ്രിയേല SWNS -നോട് പറഞ്ഞു. 2019 മാർച്ചിലാണ് ​ഗബ്രിയേലയുടെ വിവാഹമോചന പാർട്ടി നടക്കുന്നതും അവിടെ വെച്ച് ഇരുവരും തമ്മിൽ പ്രണയത്തിലാവുന്നതും.

ആ വിവാഹമോചനാഘോഷം തന്റെ ജീവിതം എന്നേക്കുമായി മാറ്റിത്തീർക്കുമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല. 'അവസാനം ഞാൻ സ്വതന്ത്രയായി എന്ന് തിരിച്ചറിഞ്ഞപ്പോൾ അത് ഞാൻ ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു. അന്ന് ജോൺ കൂടുതൽ സംസാരിച്ചതായോ ഒന്നും എനിക്ക് ഓർമ്മയില്ല.

എന്നാൽ, അവിടെ നിന്നും പോയി കഴിഞ്ഞ് എനിക്ക് മെസേജ് അയക്കുകയായിരുന്നു' എന്ന് ​ഗബ്രിയേല പറയുന്നു. പിന്നീട്, ഇരുവരും കാണാൻ തുടങ്ങി. ഇരുവർക്കും പരസ്പരം ഇഷ്ടപ്പെട്ട് തുടങ്ങി.

ഏപ്രിൽ മാസത്തിൽ ഇരുവരും ഔ​ദ്യോ​ഗികമായി ഡേറ്റിം​ഗ് തുടങ്ങി. അങ്ങനെ 2020 -ൽ ഇരുവരും വിവാഹിതരായി. ജോണിന് നേരത്തെ ഒരു ബന്ധത്തിൽ ഒരു മകളുണ്ട്. ​ഇപ്പോൾ ​ഗബ്രിയേലയ്ക്കും ജോണിനും ഒരു മകൻ കൂടി ഉണ്ട്.

ടൊവിനോ ചിത്രം 'തല്ലുമാല'; തിയറ്ററുകളിലേക്ക്

സമീപകാല മലയാള സിനിമയില്‍ പ്രോജക്റ്റുകള്‍ തെരഞ്ഞെടുക്കുന്നതില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരങ്ങളിലൊരാളാണ് ടൊവിനോ തോമസ് (Tovino Thomas). ടൊവിനോയുടെ വരാനിരിക്കുന്ന ചിത്രവും പ്രേക്ഷകരില്‍ ഇതിനകം കൗതുകമുണര്‍ത്തിയിട്ടുള്ള ഒന്നാണ്.

ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാലയാണ് (Thallumaala) ചിത്രം. കല്യാണി പ്രിയദര്‍ശന്‍ നായികയാവുന്ന ചിത്രം ഓഗസ്റ്റ് 12ന് ആണ് തിയറ്ററുകളില്‍ എത്തുക. ചിത്രത്തിന്‍റെ പുറത്തെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ എല്ലാം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്‍റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്‍മാന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്.

മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ ഇരുപതുവയസ്സുകാരനായാണ് ടൊവിനോ എത്തുന്നത്. ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്.

ഛായാഗ്രഹണം ജിംഷി ഖാലിദ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ്‌ മങ്ക്സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി.

വാശിക്കു ശേഷം തിയറ്ററുകളിലെത്തുന്ന ടൊവിനോ ചിത്രമാണ് ഇത്. വാർത്താ പ്രചരണം എ എസ് ദിനേശ്. മാര്‍ക്കറ്റിംഗ് പ്ലാന്‍ ഒബ്സ്ക്യൂറ എന്‍റര്‍ടെയ്ന്‍‍മെന്‍റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/58995/he-fell-in-love-with-the-waiter-he-met-at-his-own-divorce-partyvral)