ടൊവിനോ ചിത്രം 'തല്ലുമാല'; തിയറ്ററുകളിലേക്ക്

 ടൊവിനോ ചിത്രം 'തല്ലുമാല';  തിയറ്ററുകളിലേക്ക്
2022-08-02T15:24:00 | By Susmitha Surendran

സമീപകാല മലയാള സിനിമയില്‍ പ്രോജക്റ്റുകള്‍ തെരഞ്ഞെടുക്കുന്നതില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരങ്ങളിലൊരാളാണ് ടൊവിനോ തോമസ് (Tovino Thomas). ടൊവിനോയുടെ വരാനിരിക്കുന്ന ചിത്രവും പ്രേക്ഷകരില്‍ ഇതിനകം കൗതുകമുണര്‍ത്തിയിട്ടുള്ള ഒന്നാണ്.

ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാലയാണ് (Thallumaala) ചിത്രം. കല്യാണി പ്രിയദര്‍ശന്‍ നായികയാവുന്ന ചിത്രം ഓഗസ്റ്റ് 12ന് ആണ് തിയറ്ററുകളില്‍ എത്തുക. ചിത്രത്തിന്‍റെ പുറത്തെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ എല്ലാം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.



ഇപ്പോഴിതാ ചിത്രത്തിന്‍റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്‍മാന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്.

മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



ചിത്രത്തിൽ ഇരുപതുവയസ്സുകാരനായാണ് ടൊവിനോ എത്തുന്നത്. ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്.

ഛായാഗ്രഹണം ജിംഷി ഖാലിദ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ്‌ മങ്ക്സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി.

വാശിക്കു ശേഷം തിയറ്ററുകളിലെത്തുന്ന ടൊവിനോ ചിത്രമാണ് ഇത്. വാർത്താ പ്രചരണം എ എസ് ദിനേശ്. മാര്‍ക്കറ്റിംഗ് പ്ലാന്‍ ഒബ്സ്ക്യൂറ എന്‍റര്‍ടെയ്ന്‍‍മെന്‍റ്.

കട്ടത്താടി ലുക്കില്‍ ദിലീപ്, ഒപ്പം കാവ്യയും; താരങ്ങളുടെ പുതിയ ചിത്രം ശ്രദ്ധനേടുന്നു



എന്നും മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് കാവ്യാ മാധവൻ . ബാലതാരമായി സിനിമയിൽ സജീവമായ താരത്തിനെ സ്വന്തം വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് പ്രേക്ഷകർ കാണാറുള്ളത് . ഇപ്പോള്‍ സിനിമയില്‍ അത്ര സജീവം അല്ലെങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബം തന്നെയാണ് നടന്‍ ദിലീപിന്റെത്. വിവാഹത്തോടെയാണ് നടി കാവ്യ സിനിമയില്‍ നിന്ന് മാറിനില്‍ക്കാന്‍ തുടങ്ങിയത്. ദിലീപ് തുടര്‍ന്നും സിനിമകള്‍ ചെയ്തു. എന്നാല്‍ ഇതില്‍ ഒട്ടുമിക്ക പടങ്ങളും പഴയതുപോലെ ഹിറ്റായില്ല.

ദിലീപിന്റെ നല്ലൊരു സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. നല്ല ഓഫറുകള്‍ വന്നുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു സിനിമയെ പോലും വെല്ലുന്ന ചില സംഭവങ്ങള്‍ ദിലീപിന്റെ ജീവിതത്തിലും ഉണ്ടായത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഒന്നും അത്ര സജീവമായിരുന്നില്ല ദിലീപ്.


ഇപ്പോഴിതാ ദിലീപിന്റെ ഒപ്പമുള്ള  കാവ്യയുടെ ഒരു ഫോട്ടോയാണ് പുറത്തുവന്നത്.കട്ടത്താടി ലുക്കിലുള്ള ദിലീപിനെയാണ് ചിത്രത്തില്‍ കാണുന്നത്. വോയ്സ് ഓഫ് സത്യനാഥന് വേണ്ടിയാണോ ഈ ലുക്കെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍.

ജിമിക്കിയിട്ട് ചിരിച്ച മുഖത്തോടെയായാണ് കാവ്യയും പോസ് ചെയ്തത്. നാളുകള്‍ക്ക് ശേഷമായാണ് കാവ്യയെ ഇത്രയും സന്തോഷത്തില്‍ കാണുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.



മകള്‍ മീനാക്ഷി മഹാലക്ഷ്മിയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ മീനാക്ഷി പങ്കിടുന്ന ഫോട്ടോസ് എല്ലാം നിമിഷ നേരം കൊണ്ട് വൈറല്‍ ആവാറുണ്ട്.

തന്റെ കുഞ്ഞനുജത്തി മഹാലക്ഷ്മിയെ കുറിച്ച് നേരത്തെ മീനാക്ഷി പറഞ്ഞിരുന്നു. മഹാലക്ഷ്മിക്കൊപ്പം ഉള്ള ഫോട്ടോസും മീനാക്ഷി പോസ്റ്റ് ചെയ്തിരുന്നു. ഇതെല്ലാം പെട്ടന്ന് തന്നെ ആരാധകരിലേക്ക് എത്തി.



Content Highlight: Tovino film 'Tallumala'; to the theatres

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup