---
title: "ഹീറോ രാത്രി മൂന്ന് മണിയ്ക്ക് വിളിച്ച് വീട്ടിലേക്ക് വരാന്‍ പറയും; അനുഭവം പറഞ്ഞ് മല്ലിക  "
english_title: "Hero calls at three o'clock in the night and tells him to come home; Mallika tells about her experience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58958/hero-calls-at-three-oclock-in-the-night-and-tells-him-to-come-home-mallika-tells-about-her-experience"
published_at: "2022-08-02T13:47:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e8ddc4464da_mallika_sharavath.jpg"
keywords: []
---

# ഹീറോ രാത്രി മൂന്ന് മണിയ്ക്ക് വിളിച്ച് വീട്ടിലേക്ക് വരാന്‍ പറയും; അനുഭവം പറഞ്ഞ് മല്ലിക  

> **Lead Summary:** ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു മല്ലിക ഷെറാവത്ത്. ബോളിവുഡും കടന്ന് ഹോളിവുഡിലും സാന്നിധ്യം അറിയിക്കാന്‍ മല്ലികയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു മല്ലിക. ഇപ്പോഴിതാ താരം തിരികെ എത്തിയിരിക്കുകയാണ്.

## Article Content

ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു മല്ലിക ഷെറാവത്ത്. ബോളിവുഡും കടന്ന് ഹോളിവുഡിലും സാന്നിധ്യം അറിയിക്കാന്‍ മല്ലികയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു മല്ലിക. ഇപ്പോഴിതാ താരം തിരികെ എത്തിയിരിക്കുകയാണ്.

ഇപ്പോഴിതാ സിനിമാ ലോകത്ത് നിലനില്‍ക്കുന്ന മോശം പ്രവണതകളെക്കുറിച്ച് മനസ് തുറക്കുകയാണ് മല്ലിക. സിനിമാ ലോകത്ത് നിലനില്‍ക്കണമെങ്കില്‍ നായകന്മാരെ സന്തോഷിപ്പിച്ച് നിര്‍ത്തേണ്ടി വരുമെന്നാണ് മല്ലിക പറയുന്നത്. ''എല്ലാ എ ലിസ്റ്റ് നടന്മാരും എനിക്കൊപ്പം അഭിനയിക്കുന്നത് എതിര്‍ത്തു. കാരണം ഞാന്‍ കോമ്പര്‍മെെസിന് തയ്യാറാകില്ലെന്നതായിരുന്നു.

കാര്യം ലളിതമാണ്, അവര്‍ക്ക് ഇഷ്ടം അവര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്ന, അവരോട് കോമ്പര്‍മൈസ് ചെയ്യുന്ന നടിമാരെയാണ്. ഞാന്‍ അതല്ല. അതല്ല എന്റെ വ്യക്തിത്വം. മറ്റൊരാളുടെ ആഗ്രഹത്തിന് അനുസരിച്ച് എനിക്ക് ജീവിക്കേണ്ട'' എന്നാണ് താരം പറഞ്ഞത്. 

എന്താണ് കോമ്പര്‍മൈസ് എന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും മല്ലിക വ്യക്തമാക്കുന്നുണ്ട്. ''ഇരിക്ക്, നില്‍ക്ക്, എല്ലാം. നായകന്‍ രാത്രി മൂന്ന് മണിയ്ക്ക് വിളിച്ച് എന്റെ വീട്ടിലേക്ക് വാ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ പോകണം. നിങ്ങള്‍ ആ സര്‍ക്കിളിലാണെങ്കില്‍, ആ സിനിമയില്‍ അഭിനയിക്കുന്നുണ്ടെങ്കില്‍ പോകണം. പോയില്ലെങ്കില്‍ സിനിമയില്‍ നിന്നും പുറത്താക്കും'' എന്നാണ് താരം പറയുന്നത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താന്‍ ബോളിവുഡ് സിനിമകള്‍ കുറയ്ക്കുകയും പകരം ഹോളിവുഡ് സിനിമകളില്‍ ശ്രദ്ധിക്കുകയാണെന്നുമാണ് മല്ലിക പറയുന്നത്. മര്‍ഡറിന്റെ വിജയം തനിക്ക് രാജ്യാന്തര ശ്രദ്ധ നേടി തന്നുവെന്നും ഇതാണ് പിന്നീട് ജാക്കി ചാനൊപ്പം അഭിനയിക്കാനുള്ള അവസരം നല്‍കിയതെന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെ കാണാനുള്ള അവസരം നല്‍കിയതുമെന്നും മല്ലിക പറയുന്നുണ്ട്. 

അതേസമയം ഇന്ത്യന്‍ സ്ത്രീകള്‍ തന്നെ എന്നും വിമര്‍ശിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും മല്ലിക പറയുന്നുണ്ട്. ''എനിക്ക് തോന്നുന്നത് അവര്‍ക്ക് ഗ്ലാമര്‍ എന്നത് അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. ഞാന്‍ അതില്‍ നാണിക്കുന്നില്ല. ഞാന്‍ മര്‍ഡറില്‍ ബിക്കിനി ധരിച്ചെത്തിയിരുന്നു.

എനിക്കു മുമ്പും നായികമാര്‍ ബിക്കിനി ധരിച്ചിരുന്നുവെങ്കിലും എന്നെപ്പോലെയായിരുന്നില്ല. എനിക്ക് നല്ല ശരീരമുണ്ടെന്ന പോലെയായിരുന്നു ഞാന്‍ പെരുമാറിയത്.'' മല്ലിക പറയുന്നു. ''ബീച്ചില്‍ സാരിയുടുക്കുമോ? ഇല്ല. ഞാന്‍ ബിക്കിനി ധരിക്കുകയും എന്റെ ശരീരത്തെ ആഘോഷിക്കുകയും ചെയ്യും.

പക്ഷെ അത് ജനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിലും അപ്പുറത്തായിരുന്നു. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. പുരുഷന്മാര്‍ക്ക് എന്നോട് പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. ഇന്ത്യയിലെ പുരുഷന്മാര്‍ക്ക് എന്നെ ഇഷ്ടമാണ്. ഞാന്‍ അവരേയും ഇഷ്ടപ്പെടുന്നു. പക്ഷെ ചില സ്ത്രീകള്‍ക്ക് എന്നോട് ദേഷ്യമാണ്'' എന്നും മല്ലിക പറയുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/58958/hero-calls-at-three-oclock-in-the-night-and-tells-him-to-come-home-mallika-tells-about-her-experience)