---
title: "ചെമ്പുഖനിക്ക് സമീപം ദുരൂഹമായൊരു കുഴി, 25 മീറ്റർ വീതി, 200 മീറ്റർ ആഴം"
english_title: "A Mysterious Pit Near Copper Mine, 25 Meters Wide, 200 Meters Deep"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58955/a-mysterious-pit-near-copper-mine-25-meters-wide-200-meters-deep"
published_at: "2022-08-02T13:23:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e8d82d04706_viral.jpg"
keywords: []
---

# ചെമ്പുഖനിക്ക് സമീപം ദുരൂഹമായൊരു കുഴി, 25 മീറ്റർ വീതി, 200 മീറ്റർ ആഴം

> **Lead Summary:** ചിലിയിലെ ഒരു ചെമ്പ് ഖനിക്ക് സമീപം ദുരൂഹമായ നിലയിൽ ഒരു തുറന്ന വലിയ കുഴി കണ്ടെത്തി. ഇതേ കുറിച്ച് അധികൃതർ ഇപ്പോൾ അന്വേഷണം നടത്തി വരികയാണ്. തലസ്ഥാനമായ സാന്റിയാഗോയിൽ നിന്ന് 665 കിലോമീറ്റർ വടക്ക് അൽകാപറോസ എന്ന സ്ഥലത്താണ് കുഴി പ്രത്യക്ഷപ്പെട്ടത്.

## Article Content

ചിലിയിലെ ഒരു ചെമ്പ് ഖനിക്ക് സമീപം ദുരൂഹമായ നിലയിൽ ഒരു തുറന്ന വലിയ കുഴി കണ്ടെത്തി. ഇതേ കുറിച്ച് അധികൃതർ ഇപ്പോൾ അന്വേഷണം നടത്തി വരികയാണ്. തലസ്ഥാനമായ സാന്റിയാഗോയിൽ നിന്ന് 665 കിലോമീറ്റർ വടക്ക് അൽകാപറോസ എന്ന സ്ഥലത്താണ് കുഴി പ്രത്യക്ഷപ്പെട്ടത്.

25 മീറ്റർ വീതിയുണ്ട് ഈ ദ്വാരത്തിന്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്ന് ചിലി നാഷണൽ സർവീസ് ഓഫ് ജിയോളജി ആൻഡ് മൈനിംഗ് ഡയറക്ടർ ഡേവിഡ് മോണ്ടിനെഗ്രോ പറഞ്ഞു.

200 മീറ്റർ ആഴത്തിലാണ് കുഴിയുള്ളത് എന്നും മോണ്ടിനെ​ഗ്രോ പറഞ്ഞു. എന്നാൽ, താഴെ എന്തെങ്കിലും തരത്തിലുള്ള വസ്തുക്കളോ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. പകരം അവിടെ എല്ലാം വെള്ളമാണ്. അപകടകരമായി മറ്റൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും കുഴി കണ്ടെത്തിയതിന് ശേഷം ഇവിടുത്തെ ജോലി താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ് എന്ന് സൈറ്റ് പ്രവർത്തിപ്പിക്കുന്ന കനേഡിയൻ കമ്പനിയായ ലുൻഡിൻ മൈനിംഗ് പറഞ്ഞു.

ചിലിയൻ മാധ്യമങ്ങൾ ഇതിന്റെ ആകാശ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. കുഴി കണ്ടെത്തിയതിനെ തുടർന്ന് ഉടനടി തന്നെ സ്ഥലം ഒഴിപ്പിച്ചു. അവിടെയുള്ള ആളുകൾക്കോ, ഉപകരണങ്ങൾക്കോ ഒന്നും തന്നെ കുഴിയെ തുടർന്ന് അപകടങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ല എന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് പുറത്തിറക്കിയ പ്രസ്താവനയിൽ, ലുൻഡിൻ മൈനിംഗ് അറിയിച്ചു.

> "ഏറ്റവും അടുത്തുള്ള വീട് തന്നെ 600 മീറ്ററിൽ അധികം (1,969 അടി) അകലെയാണ്, ഏതെങ്കിലും ജനവാസ മേഖലയോ പൊതുസേവന മേഖലകളോ ഒക്കെ ഏകദേശം ഒരു കിലോമീറ്റർ അകലെയാണ്" എന്നും പ്രസ്താവനയിൽ പറയുന്നു.

സ്ഥലത്തിന്റെ 80 ശതമാനവും ലുൻഡിൻ മൈനിം​ഗിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. ബാക്കി ജപ്പാനിലെ സുമിതോമോ കോർപറേഷന്റെ അധീനതയിലാണ്.

കമല്‍ ഹാസൻ ചിത്രം 'വിക്രം' വീഡിയോ സോംഗ് പുറത്ത്

കമല്‍ ഹാസന്‍റെ (Kamal Haasan) താരപരിവേഷം പുതിയ കാലത്തിന് അനുയോജ്യമായ രീതിയില്‍ അവതരിപ്പിച്ചതോ ഫഹദും വിജയ് സേതുപതിയും അടക്കമുള്ള താരനിരയോ മാത്രമായിരുന്നില്ല വിക്രം (Vikram Movie) വന്‍ വിജയം നേടാനുള്ള കാരണം.

മറിച്ച് ചിത്രം പ്രേക്ഷകരുമായി ഉണ്ടാക്കിയ വൈകാരികമായ ഒരു കണക്ഷന്‍ ഏറെ പ്രധാനമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കമല്‍ ഹാസന്‍ എന്ന അഭിനേതാവിന്‍റെ ഭാവപ്രകടനങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ ഗാനരംഗം.

പോര്‍കണ്ട സിങ്കം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിഷ്ണു ഇടവന്‍ ആണ്. സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍. കൊവിഡിനു ശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു വിക്രം. കമല്‍ ഹാസന്‍റെ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വിജയവും.

തിയറ്റര്‍ റിലീസിനു പിന്നാലെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഒടിടി റിലീസ് ആയും എത്തിയിരുന്നു. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു.

രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് ഡിസ്നി.

ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി.

### Related Links & Sources
- [Original Story Source](https://moviemax.in/news/58955/a-mysterious-pit-near-copper-mine-25-meters-wide-200-meters-deep)