---
title: "കമല്‍ ഹാസൻ  ചിത്രം  'വിക്രം' വീഡിയോ സോംഗ് പുറത്ത് "
english_title: "Now the makers have released a video song from the film."
publisher: "moviemax.in"
canonical_url: "https://moviemax.in/news/58946/now-the-makers-have-released-a-video-song-from-the-film"
published_at: "2022-08-02T13:01:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e8d55771885_vikram.jpg"
keywords: []
---

# കമല്‍ ഹാസൻ  ചിത്രം  'വിക്രം' വീഡിയോ സോംഗ് പുറത്ത് 

> **Lead Summary:** കമല്‍ ഹാസന്‍റെ താരപരിവേഷം പുതിയ കാലത്തിന് അനുയോജ്യമായ രീതിയില്‍ അവതരിപ്പിച്ചതോ ഫഹദും വിജയ് സേതുപതിയും അടക്കമുള്ള താരനിരയോ മാത്രമായിരുന്നില്ല വിക്രം വന്‍ വിജയം നേടാനുള്ള കാരണം.

## Article Content

കമല്‍ ഹാസന്‍റെ താരപരിവേഷം പുതിയ കാലത്തിന് അനുയോജ്യമായ രീതിയില്‍ അവതരിപ്പിച്ചതോ ഫഹദും വിജയ് സേതുപതിയും അടക്കമുള്ള താരനിരയോ മാത്രമായിരുന്നില്ല വിക്രം വന്‍ വിജയം നേടാനുള്ള കാരണം.

മറിച്ച് ചിത്രം പ്രേക്ഷകരുമായി ഉണ്ടാക്കിയ വൈകാരികമായ ഒരു കണക്ഷന്‍ ഏറെ പ്രധാനമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കമല്‍ ഹാസന്‍ എന്ന അഭിനേതാവിന്‍റെ ഭാവപ്രകടനങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ ഗാനരംഗം.

പോര്‍കണ്ട സിങ്കം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിഷ്ണു ഇടവന്‍ ആണ്. സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍. കൊവിഡിനു ശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു വിക്രം. കമല്‍ ഹാസന്‍റെ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വിജയവും.

തിയറ്റര്‍ റിലീസിനു പിന്നാലെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഒടിടി റിലീസ് ആയും എത്തിയിരുന്നു. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു.

രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് ഡിസ്നി.

ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി.

മലയാളത്തിലെ ഈ യുവ നടിയെ മനസ്സിലായോ? ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയായിരിക്കും.  ഇപ്പോൾ ഒരു യുവ നടിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

വളരെ ഫാഷനബിൾ ആയിട്ടുള്ള വസ്ത്രത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ ഒരാളാണ് ഇവർ. എന്നിട്ടും കടുത്ത ആരാധകർക്ക് പോലും ഇവരെ ഇങ്ങനെ കണ്ടിട്ട് മനസ്സിലായില്ല എന്നതാണ് വസ്തുത.

അന്ന ബെൻ ആണ് ഈ ചിത്രത്തിൽ ഉള്ള നടി എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പെട്ടെന്ന് വിശ്വസിക്കാൻ നിങ്ങൾക്ക് ഒരു ചെറിയ ബുദ്ധിമുട്ട് ഉണ്ടാകും. 

കാരണം അത്രയും ഗംഭീരം മേക്കോവറിൽ ആണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങൾ ഇരുകുകയും നീട്ടി ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് അന്ന ബെൻ. ധാരാളം ആരാധകരെ ആണ് താരം വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സ്വന്തമാക്കിയിട്ടുള്ളത്. സമൂഹമാധ്യമങ്ങളിൽ തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്കു വെയ്ക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/58946/now-the-makers-have-released-a-video-song-from-the-film)