വ്യക്തിപരമായി വര്‍ഷങ്ങളുടെ ആത്മബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്; മമ്മൂട്ടിയെക്കുറിച്ച് രമേശ് ചെന്നിത്തല

വ്യക്തിപരമായി വര്‍ഷങ്ങളുടെ ആത്മബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്; മമ്മൂട്ടിയെക്കുറിച്ച് രമേശ് ചെന്നിത്തല
2022-08-02T11:22:00 | By Susmitha Surendran

മലയാളി പ്രേക്ഷകരുടെ പ്രിയ നടനാണ് മമ്മൂട്ടി . താരത്തിന്റെ ഓരോ സിനിമകളും പ്രേക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് . താരത്തെ ഒന്ന് കാണാൻ കൊതിക്കുന്ന ആരാധകരാണ് താരത്തിന് ഉള്ളത് .

ഹരിപ്പാട് വസ്ത്രശാലയുടെ ഉദ്ഘാടനത്തിനെത്തിയ മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ആലപ്പുഴ എംപി എ എം ആരിഫ്, ഹരിപ്പാട് എം എല്‍എ രമേശ് ചെന്നിത്തല എന്നിവരും ചടങ്ങിനെത്തിയിരുന്നു.



ഇപ്പോഴിതാ പരിപാടിക്കിടെ മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് രമേശ് ചെന്നിത്തല വെളിപ്പെടുത്തി. ‘ഞാന്‍ ഇദ്ദേഹത്തെ ഈ മണ്ണിലേക്ക് സ്വാഗതം ചെയ്യുകയാണ്. എന്റെ മകന്റെ വിവാഹം ഒരമ്മാവന്റെ സ്ഥാനത്തുനിന്ന് നടത്തി തന്ന ആളാണ് മമ്മൂട്ടി.

വളരെ വ്യക്തിപരമായി വര്‍ഷങ്ങളുടെ ആത്മബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്.’- അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയെ കാണാന്‍ നൂറ് കണക്കിനാളുകളാണ് സ്ഥലത്തെത്തിയത്. ഇതോടെ ഗതാഗതം സ്തംഭിച്ചു.



തുടര്‍ന്ന് ജനങ്ങളെ നിയന്ത്രിക്കാന്‍ മമ്മൂട്ടിക്ക് തന്നെ ഇടപെടേണ്ടി വന്നു. ‘ഇത്രയും നേരം നമ്മള്‍ റോഡ് ബ്ലോക്ക് ചെയ്ത് നിര്‍ത്തിയേക്കുകയാണ്.

അതുകൊണ്ട് വേഗം ഈ പരിപാടി തീര്‍ത്ത് പോയാലേ ഒരുപാട് അത്യാവശ്യക്കാര്‍ക്ക് പോകാനാകൂ. നമ്മള്‍ സന്തോഷിക്കുന്നവരായിരിക്കും. പക്ഷേ അവര്‍ ഒരുപാട് ആവശ്യമുള്ളവരായിരിക്കും.അതുകൊണ്ട് ഞാന്‍ ഈ പരിപാടി തീര്‍ത്ത് വേഗം പോകുകയാണ്. നിങ്ങളെ വീണ്ടും കാണാം.’- മമ്മൂട്ടി പറഞ്ഞു.

ലോകത്തിലെ മനോഹര ദ്വീപുകളിലൊന്നിൽ പുസ്തകം വിൽക്കുന്ന ജോലി, ശമ്പളം 59,000 രൂപ



നിങ്ങൾക്ക് പുസ്തകങ്ങളും ദ്വീപുകളും ഇഷ്ടമാണോ? എങ്കിൽ ഇത് നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന ജോലിയാകുമെന്ന് ഉറപ്പ്. മാലിദ്വീപിലെ കുൻഫുനാധൂ ദ്വീപിലെ ഒരു ആഡംബര റിസോർട്ട് പുസ്തകങ്ങൾ വിൽക്കുന്നതിനായി പുതിയ ഒരാളെ തേടുന്നു.

രു വർഷത്തെ കരാറിലായിരിക്കും ആളെ നിയമിക്കുക. 59,000 രൂപയാണ് ശമ്പളം. സോനേവ ഫുഷി റിസോർട്ട് അതിന്റെ പുസ്തകവിൽപ്പനക്കാരന്റെ സ്ഥാനത്തേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വർഷത്തേക്കാണ് ആളെ നിയമിക്കുക.

അൾട്ടിമേറ്റ് ലൈബ്രറിയുടെ സെയിൽസ് മാനേജരായ അലക്‌സ് മക്വീൻ, സാഹസികതയും, സർഗ്ഗാത്മകതയും ഒക്കെ ഇഷ്ടപ്പെടുന്ന, ദിവസം മുഴുവൻ നഗ്നപാദനായി നടക്കാൻ പ്രശ്‌നമില്ലാത്തതുമായ ഒരു പുസ്‌തക പ്രേമിയെ തേടുകയാണ് ഈ സ്ഥാനത്തേക്ക്.

ഈ ദ്വീപിൽ ഷൂ ധരിക്കാനുള്ള അനുവാദമില്ല. അതിനാലാണ് ന​ഗ്നപാദനായി നടക്കാൻ തയ്യാറുള്ള ഒരാളെ തേടുന്നത്. കരാർ ഒക്ടോബറിലാണ് തുടങ്ങുക. കൂടാതെ പുതിയതായി നിയമിക്കപ്പെടുന്ന ആൾ ദിവസവും ഒരു ബുക്ക് ഷോപ്പ് നടത്തുകയും അക്കൗണ്ടിംഗ്, സ്റ്റോക്ക് മാനേജ്‌മെന്റ് എന്നിവ നോക്കി നടത്തുകയും ചെയ്യണം.

https://www.instagram.com/barefootbooksellers/?utm_source=ig_embed&ig_rid=12d7faf8-6091-4439-adfd-e5ce030ade32

അപേക്ഷകൻ എപ്പോഴും അവിടെ ഉണ്ടായിരിക്കുകയും ഈ കാര്യങ്ങളെല്ലാം സ്വയം നോക്കി നടത്തുകയും ചെയ്യേണ്ടി വരും എന്ന് മക്വീൻ പറഞ്ഞു.

ജോലി കിട്ടുന്നവർക്ക് സൗജന്യമായി ഭക്ഷണവും താമസ സൗകര്യവും ലഭിക്കും. ഇൻസ്റ്റഗ്രാമിൽ ജോലിയെക്കുറിച്ച് പോസ്റ്റ് ചെയ്തുകൊണ്ട് ദി ബെയർഫൂട്ട് ബുക്ക്സെല്ലേഴ്‌സ് എഴുതിയത് ഇങ്ങനെയാണ്:

"സോനേവയുമായി സഹകരിച്ച് സോനേവ ഫുഷിക്കായി ഞങ്ങളുടെ അടുത്ത ബെയർഫൂട്ട് ബുക്ക് സെല്ലറെ തിരയുന്നു! പുസ്തകപ്രേമിയായ ഒരാളെ സംബന്ധിച്ച് ഇത് സ്വപ്ന ജോലി ആയിരിക്കും, ഈ പുസ്തക വിൽപ്പന നടത്തേണ്ടത് ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നിലാണ്." ഭാഗ്യവാനായ ആ വ്യക്തി സോനേവ ഫുഷി ടീമിൽ ചേരാൻ പന്ത്രണ്ട് മാസത്തെ പ്ലേസ്‌മെന്റിനായി ഒക്‌ടോബർ ആദ്യം തന്നെ മാലിദ്വീപിലേക്ക് പറക്കേണ്ടി വരും എന്നും അവർ കൂട്ടിച്ചേർത്തു.



Content Highlight: We have a personal relationship of many years; Ramesh Chennithala on Mammootty

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup