---
title: "ലോകത്തിലെ മനോഹര ദ്വീപുകളിലൊന്നിൽ പുസ്തകം വിൽക്കുന്ന ജോലി, ശമ്പളം 59,000 രൂപ"
english_title: "Book delivery job in one of the most beautiful islands in the world, salary Rs 59,000"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58903/book-delivery-job-in-one-of-the-most-beautiful-islands-in-the-world-salary-rs-59000"
published_at: "2022-08-02T11:04:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e8b77261456_bookeseller.jpg"
keywords: []
---

# ലോകത്തിലെ മനോഹര ദ്വീപുകളിലൊന്നിൽ പുസ്തകം വിൽക്കുന്ന ജോലി, ശമ്പളം 59,000 രൂപ

> **Lead Summary:** നിങ്ങൾക്ക് പുസ്തകങ്ങളും ദ്വീപുകളും ഇഷ്ടമാണോ? എങ്കിൽ ഇത് നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന ജോലിയാകുമെന്ന് ഉറപ്പ്. മാലിദ്വീപിലെ കുൻഫുനാധൂ ദ്വീപിലെ ഒരു ആഡംബര റിസോർട്ട് പുസ്തകങ്ങൾ വിൽക്കുന്നതിനായി പുതിയ ഒരാളെ തേടുന്നു.

## Article Content

നിങ്ങൾക്ക് പുസ്തകങ്ങളും ദ്വീപുകളും ഇഷ്ടമാണോ? എങ്കിൽ ഇത് നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന ജോലിയാകുമെന്ന് ഉറപ്പ്. മാലിദ്വീപിലെ കുൻഫുനാധൂ ദ്വീപിലെ ഒരു ആഡംബര റിസോർട്ട് പുസ്തകങ്ങൾ വിൽക്കുന്നതിനായി പുതിയ ഒരാളെ തേടുന്നു.

ഒരു വർഷത്തെ കരാറിലായിരിക്കും ആളെ നിയമിക്കുക. 59,000 രൂപയാണ് ശമ്പളം. സോനേവ ഫുഷി റിസോർട്ട് അതിന്റെ പുസ്തകവിൽപ്പനക്കാരന്റെ സ്ഥാനത്തേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വർഷത്തേക്കാണ് ആളെ നിയമിക്കുക.

അൾട്ടിമേറ്റ് ലൈബ്രറിയുടെ സെയിൽസ് മാനേജരായ അലക്‌സ് മക്വീൻ, സാഹസികതയും, സർഗ്ഗാത്മകതയും ഒക്കെ ഇഷ്ടപ്പെടുന്ന, ദിവസം മുഴുവൻ നഗ്നപാദനായി നടക്കാൻ പ്രശ്‌നമില്ലാത്തതുമായ ഒരു പുസ്‌തക പ്രേമിയെ തേടുകയാണ് ഈ സ്ഥാനത്തേക്ക്.

ഈ ദ്വീപിൽ ഷൂ ധരിക്കാനുള്ള അനുവാദമില്ല. അതിനാലാണ് ന​ഗ്നപാദനായി നടക്കാൻ തയ്യാറുള്ള ഒരാളെ തേടുന്നത്. കരാർ ഒക്ടോബറിലാണ് തുടങ്ങുക. കൂടാതെ പുതിയതായി നിയമിക്കപ്പെടുന്ന ആൾ ദിവസവും ഒരു ബുക്ക് ഷോപ്പ് നടത്തുകയും അക്കൗണ്ടിംഗ്, സ്റ്റോക്ക് മാനേജ്‌മെന്റ് എന്നിവ നോക്കി നടത്തുകയും ചെയ്യണം.

[**https://www.instagram.com/barefootbooksellers/?utm_source=ig_embed&ig_rid=12d7faf8-6091-4439-adfd-e5ce030ade32**](https://www.instagram.com/barefootbooksellers/?utm_source=ig_embed&ig_rid=12d7faf8-6091-4439-adfd-e5ce030ade32)

അപേക്ഷകൻ എപ്പോഴും അവിടെ ഉണ്ടായിരിക്കുകയും ഈ കാര്യങ്ങളെല്ലാം സ്വയം നോക്കി നടത്തുകയും ചെയ്യേണ്ടി വരും എന്ന് മക്വീൻ പറഞ്ഞു.

ജോലി കിട്ടുന്നവർക്ക് സൗജന്യമായി ഭക്ഷണവും താമസ സൗകര്യവും ലഭിക്കും. ഇൻസ്റ്റഗ്രാമിൽ ജോലിയെക്കുറിച്ച് പോസ്റ്റ് ചെയ്തുകൊണ്ട് ദി ബെയർഫൂട്ട് ബുക്ക്സെല്ലേഴ്‌സ് എഴുതിയത് ഇങ്ങനെയാണ്:

> "സോനേവയുമായി സഹകരിച്ച് സോനേവ ഫുഷിക്കായി ഞങ്ങളുടെ അടുത്ത ബെയർഫൂട്ട് ബുക്ക് സെല്ലറെ തിരയുന്നു! പുസ്തകപ്രേമിയായ ഒരാളെ സംബന്ധിച്ച് ഇത് സ്വപ്ന ജോലി ആയിരിക്കും, ഈ പുസ്തക വിൽപ്പന നടത്തേണ്ടത് ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നിലാണ്." ഭാഗ്യവാനായ ആ വ്യക്തി സോനേവ ഫുഷി ടീമിൽ ചേരാൻ പന്ത്രണ്ട് മാസത്തെ പ്ലേസ്‌മെന്റിനായി ഒക്‌ടോബർ ആദ്യം തന്നെ മാലിദ്വീപിലേക്ക് പറക്കേണ്ടി വരും എന്നും അവർ കൂട്ടിച്ചേർത്തു.

'കോബ്ര' റിലീസ് നീളും; പുതിയ തീയതി സെന്‍സറിംഗിനു ശേഷം

കദരം കൊണ്ടാനു ശേഷം തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്ന വിക്രം (Vikram) ചിത്രമാണ് കോബ്ര (Cobra Movie). ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ആര്‍ അജയ് ജ്ഞാനമുത്തു ആണ്. ഓഗസ്റ്റ് 11 ന് തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പോസ്റ്റ് പ്രൊഡക്ഷന്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്ന ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി സെന്‍സറിംഗ് പൂര്‍ത്തിയായതിനു ശേഷം മാത്രമാവും പ്രഖ്യാപിക്കുക. എന്നിരിക്കിലും ഓഗസ്റ്റ് 31ന് ആവും ചിത്രം എത്തുകയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തിട്ടുണ്ട്.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണെങ്കിലും പാട്ടുകള്‍ക്ക് പ്രാധാന്യമുണ്ട്. എ ആര്‍ റഹ്‍മാന്‍ ആണ് സംഗീതം പകരുന്നതെന്ന പ്രത്യേകതയുമുണ്ട്. മഹാന് ശേഷമെത്തുന്ന വിക്രം ചിത്രമാണിത്. എന്നാല്‍ മഹാന്‍ ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസ് ആയിരുന്നു.

കൊവിഡിനു മുന്‍പ് പ്രദര്‍ശനത്തിനെത്തിയ കദരം കൊണ്ടാന്‍ ആണ് അവസാനം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് കോബ്ര. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നേരത്തെ പുറത്തെത്തിയ ടീസറും ആരാധകപ്രീതി നേടിയിരുന്നു. ഇമൈക നൊടികൾ, ഡിമോണ്ടെ കോളനി എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജ്ഞാനമുത്തു.

കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, ആനന്ദ്‍രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

7 സ്ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. എ ആര്‍ റഹ്‍മാന്‍ ആണ് സംഗീത സംവിധാനം. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍. ചീഫ് കോ ഡയറക്ടര്‍ മുഗേഷ് ശര്‍മ്മ.

### Related Links & Sources
- [Original Story Source](https://moviemax.in/news/58903/book-delivery-job-in-one-of-the-most-beautiful-islands-in-the-world-salary-rs-59000)