മൂന്നാം സ്റ്റേജിലാണ് ക്യാൻസറാണെന്ന് കണ്ട് പിടിക്കുന്നത്; സുധീർ

മൂന്നാം സ്റ്റേജിലാണ് ക്യാൻസറാണെന്ന് കണ്ട് പിടിക്കുന്നത്; സുധീർ
2022-08-02T07:31:00 | By Susmitha Surendran

സ്ഥിരം വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് സുധീർ. സിഐഡി മൂസയിലൂടെ വില്ലനായെത്തിയ സുധീർ, വിനയൻ സംവിധാനം ചെയ്ത ‘ഡ്രാക്കുള’ എന്ന സിനിമയിലൂടെ നായകനായി ബിഗ് സ്‌ക്രീനിൽ നിറയുകയും ചെയ്തിരുന്നു.

എന്നാൽ തന്റെ ജീവിതത്തിൽ വില്ലനായെത്തിയ രോ​ഗത്തെക്കുറിച്ചും പീന്നിടുണ്ടായ ജീവിതത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് സുധീറിപ്പോൽ. ആരോഗ്യകാര്യത്തിൽ കൃത്യമായ രീതി പിന്തുടർന്ന തനിക്ക് പെട്ടന്ന് ഒരു ദിവസമാണ് ക്യാൻസറാണെന്ന് അറിയുന്നത്.



അതും കോളൻ ക്യാൻസർ. എന്നെപ്പോലെ ഒരാൾക്ക് ഇത് പിടിപെട്ടാൽ മറ്റാർക്കും ഇതും വരാം. കാരണം ആഹാരം കഴിക്കുന്നതിലും വ്യായാമം ചെയ്യുന്ന കാര്യത്തിലും കൃത്യമായ ഒരു രീതി പിന്തുടരുന്ന ആളായിരുന്നു താൻ.

ആ എനിക്ക് കോളൻ ക്യാൻസർ ആണെന്ന് കേട്ടപ്പോൾ ആദ്യം ഒരു ഞെട്ടലായിരുന്നു’, സുധീർ പറഞ്ഞു.’പിന്നീടാണ് അതിനോട് പൊരുത്തപ്പെട്ട് അതിൽ നിന്ന് മുക്തി നേടാൻ ശ്രമിച്ചത്. അസുഖം സ്ഥിരീകരിക്കുന്നതിന് കുറച്ച് നാൾ മുമ്പ് ചെറിയ രീതിയിൽ ബ്ലീഡിംഗ് ഒക്കെ വരുമായിരുന്നു.

പക്ഷെ ആ സമയം അതൊന്നും വലിയ കാര്യമാക്കിയിരുന്നുല്ല. പിന്നീട് ഒരിക്കൽ മൂന്നാർ പോയപ്പോൾ അവിടെവെച്ച് വലിയ തോതിൽ ബ്ലീഡിംഗ് ഉണ്ടായി. അങ്ങനെയാണ് ആശുപത്രിയിലേക്ക് പോകുന്നത്. ആശുപത്രിയിൽ എത്തി പരിശോധനകൾ എല്ലാം ചെയ്തപ്പോഴാണ് ക്യാൻസർ ആണെന്ന് സ്ഥീരികരിച്ചത്.


ഡോക്ടർമാർക്ക് ആദ്യം ഇക്കാര്യം തന്നോട് പറയാൻ ബുദ്ധിമുട്ടായിരുന്നു. താൻ ആ സമയം അങ്ങോട്ടാണ് ചോദിച്ചത് ക്യാൻസർ ആണോ എന്ന്. പരിശോധിച്ചപ്പോഴേക്കും അസുഖത്തിൻ്റെ മൂന്നാം സ്റ്റേജിലെത്തിയിരുന്നു. ആദ്യം മനസ്സ് ശൂന്യമായിരുന്നു. കാരണം, ആരുമില്ല ഇനി മുന്നോട്ടുള്ള യാത്ര എങ്ങനെ എന്ന കാര്യം ചിന്തിച്ചപ്പോൾ.

ആശുപത്രിയിൽ അഡ്മിറ്റായി മുന്നോട്ടുള്ള കാര്യത്തെക്കുറിച്ച് ആലോചിച്ച് ഇരുന്നപ്പോൾ ഒരു ലേഡി വന്നു പറഞ്ഞു. സുരേഷ് ഗോപി വിളിച്ചിരുന്നു. സുധീറിന് ആവശ്യമായ എല്ലാ ചികിത്സകളും വേണ്ട രീതിയിൽ ചെയ്യണം.

ഒരു കുറവും വരുത്തരുതെന്ന്, എന്ത് സഹായം വേണമെങ്കിലും വിളിക്കണം എന്നും പറഞ്ഞു.നടൻ സുരേഷ് ഗോപി തന്നെയാണോ എന്ന് താൻ വീണ്ടും ചോദിച്ചിരുന്നു.

സുരേഷ് ചേട്ടൻ വിളിച്ച് പറഞ്ഞു എന്നറിഞ്ഞപ്പോൾ അത്ഭുതമായിരുന്നു തനിക്കെന്നും സുധീർ വ്യക്തമാക്കി. അദ്ദേഹം മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ള വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്റെ ഫോട്ടോ കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി; തുറന്നടിച്ച് മഞ്ജു

മലയാളികള്‍ക്ക് സുപരിചിതയാണ് മഞ്ജു പത്രോസ്. ടെലിവിഷനിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ മഞ്ജു ഇന്ന് സിനിമയിലും സീരിയലിലുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. നേരത്തെ ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയുമായിരുന്നു മഞ്ജു പത്രോസ്.

അതേസമയം നിരന്തരം സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും മഞ്ജു ഇരായകാറുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് മഞ്ജു പത്രോസ്. സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസ് തുറന്നത്.

വിശദമായി വായിക്കാം തുടര്‍ന്ന്.

നിറത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലും നിരന്തരം അധിക്ഷേപം നേരിടേണ്ടി വരാറുണ്ടല്ലോ എന്നായിരുന്നു ചോദ്യം. എപ്പോഴുമുണ്ട്. ഇപ്പോഴുമുണ്ട്. അത് ഉടനെയൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ലെന്നാണ് മഞ്ജു പറയുന്നത്. ഇതിന്റെയൊക്കെ അളവ് കോല്‍ എവിടെയാണ് വച്ചേക്കുന്നതെന്ന് അറിയില്ല.




ആളുകള്‍ക്ക് ഇങ്ങനെ പറയുമ്പോള്‍ ഭയങ്കര സുഖമാണ്. തിരക്കഥ എഴുതുമ്പോള്‍ പോലും ഇങ്ങനെ എഴുതിവെക്കാറുണ്ട്. സെറ്റില്‍ വന്നാല്‍ അറിയാം ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് തല്ല് പിടിക്കുന്നത് ഞാന്‍ മാത്രമായിരിക്കും. ഇതൊന്നും മാറാനേ പോകുന്നില്ല. അതിനാല്‍ ഇപ്പോള്‍ ഇങ്ങനെയുള്ളതിലേക്ക് വിളിക്കുമ്പോള്‍ ഞാന്‍ ചെയ്യാറില്ലെന്നും മഞ്ജു പറയുന്നു.

തെറിവിളിക്കാന്‍ വേണ്ടി മാത്രം ഇരിക്കുന്നവരുണ്ടല്ലോ, അവര്‍ ജീവിതത്തില്‍ ഒരു എഫേര്‍ട്ടും എടുക്കാത്തവരായിരിക്കും. വീട്ടിലേക്ക് ഒരു നേരത്തേക്കുള്ള അരി പോലും മേടിച്ച് കൊടുക്കാത്തവന്മാരായിരിക്കും ഇങ്ങനെയിരുന്ന് തെറിവിളിക്കാന്‍ മാത്രം വരുന്നത്.

അവര്‍ക്ക് ഒരാളെ ഇഷ്ടപ്പെടാതിരിക്കാനുള്ളത് പോലെ തന്നെ എനിക്കും എന്റെ മുന്നില്‍ വരുന്ന എല്ലാവരേയും ഇഷ്ടപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എനിക്ക് എന്റെ വേവ് ലെങ്തുള്ളവരെയെ സ്‌നേഹിക്കാന്‍ പറ്റൂവെന്നും താരം പറയുന്നു.



അവര്‍ക്കും അങ്ങനെയല്ലെ. രജിത് സാറിനെ ഇഷ്ടമുള്ള ഒരുപാട് ആളുകളുണ്ട്. എന്നെ ഇഷ്ടമില്ലാത്തവരുമുണ്ട്. എനിക്ക് ഇഷ്ടമില്ലാത്തവരുമുണ്ട്. അത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമല്ലേ. അതിനെ പരസ്പരം ബഹുമാനിക്കണ്ടേ.

അവര്‍ക്ക് ഇഷ്ടമില്ലാത്തപ്പോള്‍ അവര്‍ എന്നെ തെറി വിളിക്കും, ഞാന്‍ വിളിച്ചാല്‍ അത് വലിയ പ്രശ്‌നമാകും. നീ മാത്രമാണ് ഇങ്ങനെ തിരിച്ച് പറയുന്നതെന്ന് പറഞ്ഞിട്ടുണ്ട്. അവര്‍ പറയുന്നത് ഞാന്‍ മിണ്ടാതെ നിന്ന് കേള്‍ക്കണമെന്നാണ്, അത് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതിയെന്നും താരം പറയുന്നു.

തന്റേതെന്ന് പറഞ്ഞു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും മനസ് തുറക്കുന്നുണ്ട്. 



പ്രതികരിക്കാനില്ല. പ്രതികരിച്ചിട്ടും കാര്യമില്ല. ഇപ്പോള്‍ കുറവാണെന്ന് തോന്നുന്നു. ഇതൊന്നും ഞാനായിട്ട് ഇടുന്നതല്ല. ഞാനൊരു സാരിയുടുത്തിട്ടുണ്ടെങ്കില്‍ മുന്‍ ഭാഗം ട്രാന്‍സ്പരന്റാക്കിയിട്ട് ക്ലീവേജൊക്കെ വരച്ച് വെക്കും. ഒരു ദിവസം ഒരു ഫോട്ടോ കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി. ഒരു കുട്ടി അയച്ച് തന്നതായിരുന്നു.

കണ്ടാല്‍ വിചാരിക്കും ഒറിജിനല്‍ ഇതാണെന്ന്. ഒറിജനല്‍ മര്യാദയ്ക്കുള്ള ഫോട്ടോയായിരുന്നു. ഇവര്‍ക്കൊരു സുഖത്തിന് വേണ്ടി ചെയ്യുന്നതായിരിക്കും. അത്രയും ലൈംഗിക അരാജകത്വമാണ് ഇത് ചെയ്യുന്നവര്‍ക്കുള്ളതെന്ന് മാത്രം മനസിലാക്കിയാല്‍ മതിയെന്നാണ് മഞ്ജു പറയുന്നത്. 

വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെയാണ് മഞ്ജു താരമായി മാറുന്നത്. പിന്നീട് മറിമായം എന്ന പരിപാടിയിലൂടെയും കയ്യടി നേടി. പിന്നാലെ സിനിമയിലും സജീവമായി മാറുകയായിരുന്നു മഞ്ജു. ടമാര്‍ പഡാര്‍, ജിലേബി, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, തൊട്ടപ്പന്‍, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് മഞ്ജു.



ഇപ്പോള്‍ അളിയന്‍സ് എന്ന ഹിറ്റ് പരമ്പരയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് മഞ്ജു പത്രോസ്. ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനലും മഞ്ജുവിനുണ്ട്. യാത്ര വീഡിയോകളാണ് ചാനലില്‍ പങ്കുവെക്കാറുള്ളത്.



Content Highlight: Now Sudhir's words about his illness are getting attention.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup