---
title: "'വിശുദ്ധ മെജോ' വീഡിയോ സോംഗ് പുറത്ത് "
english_title: "'vishydha mejo' video song out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58845/vishydha-mejo-video-song-out"
published_at: "2022-08-01T23:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e80fe5a9f7a_vishudha__mejo.jpg"
keywords: []
---

# 'വിശുദ്ധ മെജോ' വീഡിയോ സോംഗ് പുറത്ത് 

> **Lead Summary:** ലിജോമോള്‍ ജോസ്, മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്‍ത വിശുദ്ധ മെജോയിലെ വീഡിയോ ഗാനം പുറത്തെത്തി. ആറാം നാള്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്.

## Article Content

ലിജോമോള്‍ ജോസ്, മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്‍ത വിശുദ്ധ മെജോയിലെ വീഡിയോ ഗാനം പുറത്തെത്തി. ആറാം നാള്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്.

സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. വിപിന്‍ ലാല്‍, മീര ജോണി, ജസ്റ്റിന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍ നിർവ്വഹിച്ചിരിക്കുന്നു.

ഡിനോയ് പൌലോസ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നു. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എ എസ്, സിദ്ധാര്‍ത്ഥന്‍, ശബ്ദമിശ്രണം വിഷ്ണു സുജാതന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനീത് ഷൊര്‍ണൂര്‍, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, കലാസംവിധാനം നിമേഷ് താനൂർ.

വസ്ത്രാലങ്കാരം റാഫി കണ്ണാടിപ്പറമ്പ്, മേക്കപ്പ് സിനൂപ് രാജ്, കളറിസ്റ്റ് ഷണ്‍മുഖ പാണ്ഡ്യന്‍ എം, സ്റ്റിൽസ് വിനീത് വേണുഗോപാലന്‍, ഡിസൈൻ പ്രത്തൂല്‍ എന്‍ ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഫിലിപ്പ് ഫ്രാൻസിസ്, പിആർഒ എ എസ് ദിനേശ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/58845/vishydha-mejo-video-song-out)