വിജയ് ദേവരകൊണ്ടയെ കാണാൻ എത്തിയ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ? സംഭവം ഇങ്ങനെ

വിജയ് ദേവരകൊണ്ടയെ കാണാൻ എത്തിയ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ? സംഭവം ഇങ്ങനെ
2022-08-01T22:27:00 | By Susmitha Surendran

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ് ദേവരകൊണ്ട. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഇതിന് കാരണം ഇദ്ദേഹത്തിൻറെ ഗീതാഗോവിന്ദം എന്ന ചിത്രം കേരളത്തിലും വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത് എന്നതുകൊണ്ടാണ്.

ഇപ്പോൾ പൂരി ജഗന്നാഥ് സംവിധാനം ലൈഗർ എന്ന സിനിമയിലാണ് താരം അടുത്തതായി പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡ് താരം അനന്യ പാണ്ടെ ആണ് ഈ സിനിമയിൽ നായികയായി എത്തുന്നത്. ഓഗസ്റ്റ് 25-ാം തീയതി ആണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.



ഇപ്പോൾ ഈ സിനിമയുടെ പ്രചാരണ പരിപാടികളിൽ സജീവമായി പങ്കെടുത്ത് കൊണ്ടിരിക്കുകയാണ് താരങ്ങളും സംവിധായകനും എല്ലാം തന്നെ. എല്ലാ ഭാഷകളിലും റിലീസ് ചെയ്യുന്ന സിനിമയാണ് ലൈഗർ എന്നതുകൊണ്ടുതന്നെ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ഇവർ ഗംഭീരമായ പ്രചാരണ പരിപാടികൾ ആണ് ഒരുക്കുന്നത്.

ഇപ്പോൾ ഇവർ മുംബൈയിലാണ് കാര്യമായി പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. നവി മുംബൈയിലെ ഒരു മാളിൽ ആയിരുന്നു പ്രമോഷൻ പരിപാടികളുടെ ഭാഗമായി അണിയറക്കാർ എല്ലാവരും എത്തിയത്. ഇവരെ കാണുവാൻ വേണ്ടി വലിയ ജനക്കൂട്ടം ആയിരുന്നു ഇവിടെ തടിച്ചു കൂടിയത്.



വലിയ തിക്കും തിരക്കും ആയിരുന്നു അനുഭവപ്പെട്ടത്. ഒരു പെൺകുട്ടി കുഴഞ്ഞുവീണ സംഭവവും ഇവിടെ ഉണ്ടായി. ഇതിനെ തുടർന്ന് പ്രചാരണ പരിപാടി നിർത്തിവെക്കുകയാണ് ചെയ്തത്. പരിപാടി തുടങ്ങി ഏകദേശം പകുതി ആയതോടെ ആയിരുന്നു പരിപാടി നിർത്തിവച്ചത്. പ്രിയപ്പെട്ട താരങ്ങളെ കാണുവാൻ നിരവധി ആളുകൾ ആയിരുന്നു തടിച്ചു കൂടിയത്. പരിപാടി നിർത്തിയതിനെ കുറിച്ച് താരം ഇങ്ങനെയാണ് പറയുന്നത്:


“നിങ്ങളുടെ സ്നേഹം എന്നെ ഒരുപാട് സ്പർശിച്ചു. നിങ്ങളെല്ലാവരും സുരക്ഷിതരായി വീട്ടിൽ മടങ്ങിയെത്തി എന്ന് പ്രതീക്ഷിക്കുന്നു. ഇത്രയും കാലം ഞാൻ നിങ്ങളുടെ ഒപ്പം തന്നെ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്. ഞാൻ ഉറങ്ങാൻ പോകുമ്പോൾ നിങ്ങളെ എല്ലാവരെയും കുറിച്ച് ചിന്തിക്കുകയാണ്. ഗുഡ് നൈറ്റ് മുംബൈ” – ഇതായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിജയ് ദേവരകൊണ്ട കുറിച്ചത്.

തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി മല്ലിക ശറാവത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മല്ലിക ശരാവത്ത്. ഹിന്ദി സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ബോളിവുഡിലെ ഔട്ട്സ്പോക്കൻ ആയിട്ടുള്ള നടിമാരിൽ ഒരാൾ കൂടിയാണ് മല്ലിക ശരാവത്. തൻറെ അഭിപ്രായങ്ങൾ തുറന്നു പറയുവാൻ താരം ഒരു മടിയും കാണിക്കാറില്ല.

അതേസമയം കഴിഞ്ഞ് കുറെ വർഷങ്ങളായി ബോളിവുഡിൽ നിലനിൽക്കുന്ന കാസ്റ്റിംഗ് കൗച്ച് എന്ന പ്രവണതയെ കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് നിരവധി നടിമാർ ആണ് രംഗത്തെത്തിയിട്ടുള്ളത്. ഇപ്പോൾ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ട് എത്തുകയാണ് മല്ലിക ശറാവത്ത്.




തനിക്കും അത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറയുന്നത്. വിട്ടുവീഴ്ച ചെയ്യുവാൻ സമ്മതമല്ലാത്തതുകൊണ്ട് പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് താരം വെളിപ്പെടുത്തുന്നത്. 

“ഇത് വളരെ സിമ്പിൾ ആണ്. അവർക്ക് നിയന്ത്രിക്കാൻ സാധിക്കും എന്ന് തോന്നുന്ന നടിമാരെ അവർ ഇഷ്ടപ്പെടുന്നു. അവരുടെ എടുത്ത് പല വിട്ടുവീഴ്ചകളും ചെയ്യും. നായകൻ വിളിച്ചിട്ട് മൂന്നു മണിക്ക് റൂമിലേക്ക് വരൂ എന്ന് പറഞ്ഞാൽ, നിങ്ങൾ ചെന്നിരിക്കണം.



ഇല്ലെങ്കിൽ നിങ്ങൾ ആ സിനിമയിൽ നിന്നും പുറത്തു പോകും. പക്ഷേ എന്നെ അതിനു കിട്ടില്ല. കാരണം എൻറെ വ്യക്തിത്വം അങ്ങനെയല്ല. ആരുടെയെങ്കിലും ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല” – മല്ലിക പറയുന്നു.

“ഞാൻ എനിക്ക് കഴിയുന്ന രീതിയിൽ പരമാവധി ശ്രമിച്ചു. നല്ല വേഷങ്ങൾ കണ്ടെത്തുവാൻ ഒരുപാട് പരിശ്രമിച്ചു. എല്ലാവരും ചെയ്യുന്നതുപോലെ ഞാനും ചില തെറ്റുകൾ ചെയ്തിട്ടുണ്ട്.



ചില മികച്ച വേഷങ്ങൾ തിരഞ്ഞെടുത്തു. എന്നാൽ ചില തിരഞ്ഞെടുപ്പുകൾ ശരിയായില്ല. ഇത് ഒരു അഭിനേതാവിന്റെ കരിയറിലെ യാത്രയുടെ ഭാഗം മാത്രമാണ്. എന്നാൽ മൊത്തത്തിൽ നോക്കുമ്പോൾ അത് അതിശയകരം തന്നെയാണ്” – മല്ലിക പറയുന്നു.



Content Highlight: Did you see what happened to the girl who came to meet Vijay Devarakonda? This is how it happened

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup