---
title: "'ഒരിക്കലും ഒരു നടനെ ഡേറ്റ് ചെയ്യില്ല';  തപ്സി പന്നു  പറയുന്നു "
english_title: "'would never date an actor'; Taapsee Pannu says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58712/would-never-date-an-actor-taapsee-pannu-says"
published_at: "2022-08-01T13:59:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e78f453ea39_thapsi_ponnu.jpg"
keywords: []
---

# 'ഒരിക്കലും ഒരു നടനെ ഡേറ്റ് ചെയ്യില്ല';  തപ്സി പന്നു  പറയുന്നു 

> **Lead Summary:** ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് തപ്സി പന്നു. പിങ്ക്, ബഡ്ല, മൻമറസിയാൻ, ഥപ്പഡ്, നാം ശബാന, സബാഷ് മിതു, രശ്മി റോക്കറ്റ് തുടങ്ങി ഒരുപിടി സിനിമകളിൽ നടി ഇതിനകം അഭിനയിച്ച് കഴിഞ്ഞു. 

## Article Content

ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് തപ്സി പന്നു. പിങ്ക്, ബഡ്ല, മൻമറസിയാൻ, ഥപ്പഡ്, നാം ശബാന, സബാഷ് മിതു, രശ്മി റോക്കറ്റ് തുടങ്ങി ഒരുപിടി സിനിമകളിൽ നടി ഇതിനകം അഭിനയിച്ച് കഴിഞ്ഞു. 

കരിയറിനെക്കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുന്ന താപ്സി നേരത്തെ തന്റെ ഡേറ്റിം​ഗ് ലൈഫിനെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. ബാഡ്മിന്റൺ പ്ലേയറും കോച്ചുമായ മതിയാസ് ബോവ് ആണ് താപ്സിയുടെ കാമുകൻ. ഡാനിഷ് പൗരനാണ് ഇദ്ദേഹം.

വർഷങ്ങളായി ഇരുവരും ഡേറ്റിം​ഗിലാണ്. ഈ വർഷമാണ് ഇതേപറ്റി തപ്സി സംസാരിച്ചത്. 'വളരെ ബഹുമാനം നിറഞ്ഞ ഒരു ബന്ധമാണത്. എനിക്ക് വളരെ ആശ്ചര്യമായിരുന്നു. കാരണം ഞാൻ തെരഞ്ഞെടുത്ത ഒരു കാര്യത്തിൽ ആദ്യമായി എന്റെ പിതാവ് എതിരഭിപ്രായം പറഞ്ഞില്ല,' തപ്സി പറഞ്ഞതിങ്ങനെ.

ഒരു നടനുമായി താനൊരിക്കലും പ്രണയത്തിലാവില്ലെന്നും താപ്സി തുറന്നു പറഞ്ഞിരുന്നു. 2016 ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു തപ്സി ഇക്കാര്യം പറഞ്ഞത്. 'ഒരു ബന്ധത്തിൽ ഒരു താരമേ ഉണ്ടാവാൻ പാടുള്ളൂ എന്ന് ഞാൻ കരുതുന്നു. എനിക്ക് ജോലി ചെയ്യുമ്പോഴും പിന്നീട് വീട്ടിൽ തിരിച്ചെത്തുമ്പോഴും സിനിമയെ പറ്റി മാത്രം സംസാരിക്കാൻ പറ്റില്ല' .

'എന്റെ പ്രൊഫഷണൽ ജീവിതവും വ്യക്തി ജീവിതവും തമ്മിൽ എനിക്ക് വ്യക്തമായ അതിർത്തി വേണം. രണ്ടും കൂട്ടിക്കുഴയ്ക്കാതിരിക്കാനാണ് എന്റെ ശ്രമം.

ജോലിയല്ലാതെ എനിക്ക് മറ്റൊരു ജീവിതമുണ്ട്. കരിയർ ജീവിതത്തിന്റെ ഭാ​ഗമാണെന്ന് എനിക്ക് തോന്നുന്നു. അതോടൊപ്പം നിങ്ങളുടെ ജീവിതത്തെ പൂർണമാക്കുന്ന മറ്റ് നിരവധി ഭാ​ഗങ്ങളുണ്ട്,' തപ്സി പറഞ്ഞതിങ്ങനെ. ഒരു നടനും നടിയും തമ്മിലുള്ള ബന്ധം വിജയിക്കില്ലെന്നാണ് താൻ കരുതുന്നതെന്നും തപ്സി പറഞ്ഞിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/58712/would-never-date-an-actor-taapsee-pannu-says)