---
title: "മലയാള സിനിമയിലേക്ക്  അരങ്ങേറ്റം കുറിച്ച്  നടുവണ്ണൂർ സ്വദേശി "
english_title: "Arjun Sarangi, a native of Natuvannur, is coming to Malayalam cinema."
publisher: "moviemax.in"
canonical_url: "https://moviemax.in/news/58700/arjun-sarangi-a-native-of-natuvannur-is-coming-to-malayalam-cinema"
published_at: "2022-08-01T13:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e7880c19075_arnjun_sarangi.jpg"
keywords: []
---

# മലയാള സിനിമയിലേക്ക്  അരങ്ങേറ്റം കുറിച്ച്  നടുവണ്ണൂർ സ്വദേശി 

> **Lead Summary:** പ്രതിലിപി ക്രീയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന 'പടച്ചോന്റെ കഥകൾ' എന്ന ആന്തോളജി സിനിമയിലൂടെ മലയാള സിനിമയിലേക്ക് സഹനടനായി അജയൻ എന്ന കഥാ പാത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടുവണ്ണൂർ കാവിൽ സ്വദേശി അർജുൻ സാരംഗി .

## Article Content

പ്രതിലിപി ക്രീയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന 'പടച്ചോന്റെ കഥകൾ' എന്ന ആന്തോളജി സിനിമയിലൂടെ മലയാള സിനിമയിലേക്ക് സഹനടനായി അജയൻ എന്ന കഥാ പാത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടുവണ്ണൂർ കാവിൽ സ്വദേശി അർജുൻ സാരംഗി .

മലയാളത്തിലെ പ്രമുഖ താരങ്ങളായ ബിജു സോപാനം, ഷെല്ലി, കബനി വി. കെ ബൈജു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബിജിബാൽ ആണ് .

അഖിൽ ജി ബാബു ആണ് പടച്ചോന്റെ കഥകൾ സംവിധാനം ചെയ്തിരിക്കുന്നത്  . പേരാമ്പ്ര കൂത്താളി എയുപി സ്കൂൾ അധ്യാപകനായ അർജുൻ ഷോർട്ട് ഫിലിമുകളിലൂടെയും മ്യൂസിക്കൽ വീഡിയോകളിലൂടെയുമാണ് അഭിനയ രംഗത്തേക്ക് വരുന്നത് .

കൂടാതെ നിരവധി ആൽബം ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട് .  പന്ത്രണ്ട് വർഷത്തോളമായി അർജുൻ കലാ മേഖലയിൽ സജീവ സാനിധ്യമാണ്  . കേരള പൊലീസ് വകുപ്പിന് വേണ്ടി അരുത് ചങ്ങായി, എക്സൈസ് വകുപ്പിന് വേണ്ടി നിയമകണ്ണ്, തുടങ്ങിയ ഷോട്ട് ഫിലിമുകൾ ചെയ്തിട്ടുണ്ട് .

മലയാളത്തിലെ പ്രമുഖ ടി.വി ചാനലുകളിൽ അർജുന്റെ പ്രോഗ്രാമുകൾ ടെലികാസ്റ്റ് ചെയ്തിട്ടുണ്ട് .കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്, കേരള ഫോക്ക്ലോർ അവാർഡ്.

അന്താരാഷ്ട്ര ഫോക്ക്ലോർ ചലച്ചിത്രമേളയിൽ സ്പെഷ്യൽ ജൂറി അവാർഡ്, ശാന്താ ദേവി പുരസ്കാരം Qffk പുരസ്കാരം സൗത്ത് ഇന്ത്യൻ ടെലിവിഷൻ അവാർഡ് മീഡിയ സിറ്റി അവാർഡ് എന്നിങ്ങനെ നിരവധി അവാർഡുകൾ ഇതിനോടകം തന്നെ അർജുൻ സ്വന്തമാക്കിയിട്ടുണ്ട് . 

### Related Links & Sources
- [Original Story Source](https://moviemax.in/news/58700/arjun-sarangi-a-native-of-natuvannur-is-coming-to-malayalam-cinema)