---
title: "അദ്ദേഹം എനിക്കെപ്പോഴും സ്പെഷലാണ്, വികാരഭരിതയായി സുപ്രിയ മേനോന്റെ പോസ്റ്റ് "
english_title: "He is always special to me, supriya menon"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58693/he-is-always-special-to-me-supriya-menon"
published_at: "2022-08-01T13:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e78355a6dbe_supriya_menon.jpg"
keywords: []
---

# അദ്ദേഹം എനിക്കെപ്പോഴും സ്പെഷലാണ്, വികാരഭരിതയായി സുപ്രിയ മേനോന്റെ പോസ്റ്റ് 

> **Lead Summary:** മലയാളികളുടെ പ്രിയ താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെയേറെ താല്പര്യം ആണ് . സോഷ്യൽ മീഡിയകളിൽ സജീവമാണ് സുപ്രിയ . അതുകൊണ്ട് തന്നെ സുപ്രിയ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വളരെപ്പെട്ടന്നാണ് സോഷ്യൽ മീഡിയകളിൽ വൈറലാകാറുള്ളത് .

## Article Content

മലയാളികളുടെ പ്രിയ താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെയേറെ താല്പര്യം ആണ് . സോഷ്യൽ മീഡിയകളിൽ സജീവമാണ് സുപ്രിയ . അതുകൊണ്ട് തന്നെ സുപ്രിയ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വളരെപ്പെട്ടന്നാണ് സോഷ്യൽ മീഡിയകളിൽ വൈറലാകാറുള്ളത് .

ഇന്നലെയായിരുന്നു സുപ്രിയയുടെ പിറന്നാൾ . പിറന്നാളാശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നത് . ഇപ്പോഴിതാ അച്ഛനൊപ്പമില്ലാത്ത തന്റെ ആദ്യ പിറന്നാളിനെക്കുറിച്ചുള്ള സുപ്രിയ മേനോന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുന്നു. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അവര്‍ സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.

എന്റെ കല്യാണത്തിന് തലേന്നുള്ള ചിത്രങ്ങളാണിത്. മെഹന്ദി നൈറ്റില്‍ ഞാനും ഡാഡിയും ഡാന്‍സ് ചെയ്യുന്ന ഫോട്ടോയാണിത്. ഒരു ഫ്രണ്ട് പാട്ട് പ്ലേ ചെയ്തപ്പോള്‍ മറ്റൊരാള്‍ ഞങ്ങളുടെ വീഡിയോ പകര്‍ത്തി.

കല്യാണ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്ന ഡാഡി കുറച്ച് സമയം ആശ്വാസത്തോടെ ഞങ്ങള്‍ക്കൊപ്പം ചുവടുവെക്കുകയായിരുന്നു. അദ്ദേഹം എനിക്കെപ്പോഴും സ്പെഷലാണ്.

ആശംസകള്‍ അറിയിച്ചവരോടെല്ലാം നന്ദി പറയുന്നു. ഡാഡി ഉള്ള സമയത്തെ പോലെ ഇപ്പോള്‍ പിറന്നാളാഘോഷിക്കാന്‍ ശ്രമിക്കുന്നു എന്നുമായിരുന്നു സുപ്രിയ കുറിച്ചത്. ഭാര്യയ്ക്ക് ആശംസയുമായി പൃഥ്വിരാജും എത്തിയിരുന്നു.

നീ കൂടെയുണ്ടെങ്കില്‍ ഏത് യാത്രയും കഠിനമല്ല, ഏത് വഴക്കും നീണ്ടതല്ല, എന്നും എപ്പോഴും അതങ്ങനെ തന്നെയാണ്, ഹാപ്പി ബര്‍ത്ത് ഡേ പാര്‍ട്നര്‍ എന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/58693/he-is-always-special-to-me-supriya-menon)