---
title: "അടിപൊളി ലുക്കില്‍ ഗോപി സുന്ദറും അമൃതയും, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ "
english_title: "Gopi Sundar and Amrita shared a new photo, the pictures went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58670/gopi-sundar-and-amrita-shared-a-new-photo-the-pictures-went-viral"
published_at: "2022-08-01T11:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e7704225bc2_amrutha_suresh_and_gopi_sundhar.jpg"
keywords: []
---

# അടിപൊളി ലുക്കില്‍ ഗോപി സുന്ദറും അമൃതയും, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ 

> **Lead Summary:** സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരങ്ങളാണ് അമൃത സുരേഷും ഗോപി സുന്ദറും. പ്രണയം തുറന്നു പറഞ്ഞത് മുതല്‍ ഈ താരങ്ങള്‍ പങ്കുവെക്കുന്ന ഓരോ പോസ്റ്റിനും കാഴ്ചക്കാരും ഏറെയാണ്.

## Article Content

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരങ്ങളാണ് അമൃത സുരേഷും ഗോപി സുന്ദറും. പ്രണയം തുറന്നു പറഞ്ഞത് മുതല്‍ ഈ താരങ്ങള്‍ പങ്കുവെക്കുന്ന ഓരോ പോസ്റ്റിനും കാഴ്ചക്കാരും ഏറെയാണ്.

ഇപ്പോഴിതാ താരങ്ങള്‍ പങ്കുവെച്ച പുതിയ ഫോട്ടോ ആണ് വൈറല്‍ ആവുന്നത്. ചിത്രത്തില്‍ വെള്ള ഷര്‍ട്ടും മുണ്ടും ആണ് ഗോപി സുന്ദര്‍ ധരിച്ചിരിയ്ക്കുന്നത്. റോസ് നിറത്തിലുള്ള സാരിയാണ് അമൃതയുടെ വേഷം.

തലയില്‍ മുല്ലപ്പൂവ് എല്ലാം ചൂടി, ഗോപി സുന്ദറിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയില്‍ അമൃതയുടെ ചിരിയും ഒരു നല്ല ആകര്‍ഷണമാണ്.

തേവരെ തൊഴുതു എന്ന് സൂചിപ്പിയ്ക്കുന്നതാണ് ക്യാപ്ഷന്‍. ഐഡിയ സ്റ്റാര്‍ സിംഗറിന്റെ വേദിയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് അമൃത.

ഇതിന് പിന്നാലെ യൂട്യൂബ് ചാനല്‍ കൂടി ആരംഭിച്ചതോടെയാണ് അമൃതയെ പ്രേക്ഷകര്‍ കൂടുതല്‍ അറിഞ്ഞത്. പിന്നീട് സിനിമയിലും പാടാന്‍ അവസരം ലഭിച്ചു താരത്തിന്.

### Related Links & Sources
- [Original Story Source](https://moviemax.in/news/58670/gopi-sundar-and-amrita-shared-a-new-photo-the-pictures-went-viral)