---
title: " 'ഷെഫീക്കിന്റെ സന്തോഷം' സെക്കന്റ് ലുക്ക് പുറത്ത് "
english_title: "'Shefiinte santhosham' second look is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58664/shefiinte-santhosham-second-look-is-out"
published_at: "2022-08-01T11:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e76b0b0c6bc_shefiqinte_santhosham.jpg"
keywords: []
---

#  'ഷെഫീക്കിന്റെ സന്തോഷം' സെക്കന്റ് ലുക്ക് പുറത്ത് 

> **Lead Summary:** നടൻ ഉണ്ണി മുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് 'ഷെഫീക്കിന്റെ സന്തോഷം' . തിരക്കഥ എഴുതി സിനിമ സംവിധാനം ചെയ്യുന്നത് നവാ​ഗതനായ അനൂപ് പന്തളമാണ്.

## Article Content

നടൻ ഉണ്ണി മുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് 'ഷെഫീക്കിന്റെ സന്തോഷം' . തിരക്കഥ എഴുതി സിനിമ സംവിധാനം ചെയ്യുന്നത് നവാ​ഗതനായ അനൂപ് പന്തളമാണ്.

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അറബി വേഷം കെട്ടി ഒട്ടകപ്പുറത്തിരിക്കുന്ന ഉണ്ണി മുകുന്ദനെയാണ് പോസ്റ്ററിൽ കാണാനാവുക.

പിന്നാലെ നിരവധി പേരാണ് താരത്തിനും ചിത്രത്തിനും ആശംസകളുമായി രം​ഗത്തെത്തുന്നത്. മേപ്പടിയാന്റെ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് 'ഷെഫീക്കിന്റെ സന്തോഷം'. ചിത്രത്തില്‍ അച്ഛനും അഭിനയിക്കുന്ന സന്തോഷം ഉണ്ണി നേരത്തെ പങ്കുവെച്ചിരുന്നു.

[**https://www.facebook.com/IamUnniMukundan/videos/755909489167308/?t=5**](https://www.facebook.com/IamUnniMukundan/videos/755909489167308/?t=5)

മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും മറ്റ് മുഖ്യവേഷങ്ങളിലുണ്ട്. ഷാൻ റഹ്മാനാണ് സം​ഗീത സംവിധാനം. എൽദോ ഐസക് ഛായാ​ഗ്രഹണം. നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു.

'പാറത്തോട്' എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ 'ഷെഫീഖ് 'എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മറ്റുള്ളവരെ സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ആളാണ് 'ഷെഫീഖ്'.

ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‍നര്‍ എന്ന വിഭാഗത്തിലായിരിക്കും ചിത്രം എത്തുക. പ്രൊഡക്ഷൻ കണ്‍ട്രോളര്‍- വിനോദ് മംഗലത്ത് ആണ്. മേക്കപ്പ്- അരുണ്‍ ആയൂര്‍. വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍. സ്റ്റില്‍സ്- അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജൻ എന്നിവരുമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/58664/shefiinte-santhosham-second-look-is-out)