---
title: "വിവാഹമായാല്‍ ഞാന്‍ മറച്ചുവെയ്ക്കില്ല; ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി സുബി"
english_title: "I won't hide it if I get married; Subi answered the doubts of the fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58653/i-wont-hide-it-if-i-get-married-subi-answered-the-doubts-of-the-fans"
published_at: "2022-08-01T10:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e75fcedfa8e_subi_suresh.jpg"
keywords: []
---

# വിവാഹമായാല്‍ ഞാന്‍ മറച്ചുവെയ്ക്കില്ല; ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി സുബി

> **Lead Summary:** നടി സുബി സുരേഷ് വിവാഹിതയാവാന്‍ പോകുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണമുണ്ടായിരുന്നു. വിവാഹ വേഷത്തില്‍ ഒരു പുരുഷന്റെ തോളില്‍ കൈവച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയായിരുന്നു ഇത്.

## Article Content

നടി സുബി സുരേഷ് വിവാഹിതയാവാന്‍ പോകുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണമുണ്ടായിരുന്നു. വിവാഹ വേഷത്തില്‍ ഒരു പുരുഷന്റെ തോളില്‍ കൈവച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയായിരുന്നു ഇത്.

ആ ദിവസത്തിനായി കാത്തു നില്‍ക്കുന്നുവെന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സുബി കുറിച്ചിരിക്കുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സുബി. ട്വന്റിഫോര്‍ ന്യൂസ് ഡോട്ട് കോമിനോടായിരുന്നു സുബിയുടെ പ്രതികരണം.

അത് വിവാഹ ചിത്രങ്ങളെല്ലെന്നും ഒരു ബ്യൂട്ടി പാര്‍ലറിന്റെ പ്രമോഷന് വേണ്ടിയുള്ള ചിത്രങ്ങളാണെന്നുമാണ് സുബി വ്യക്തമാക്കുന്നത്.

‘വിവാഹമായാല്‍ ഞാന്‍ മറച്ചുവെയ്ക്കില്ല. എന്തായാലും തുറന്ന് പറയും. എന്റെ എല്ലാ ആഗ്രഹങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്നവരാണ് എന്റെ വീട്ടുകാര്‍. അതുകൊണ്ട് അത്തരം പേടികളൊന്നും ഇല്ലെന്നും സുബി പറയുന്നുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം തനിക്കുണ്ടായ ആരോഗ്യപ്രശ്‌നത്തെക്കുറിച്ചുള്ള സുബിയുടെ വാക്കുകള്‍ വലിയ വാര്‍ത്തയായിരുന്നു. പത്ത് ദിവസത്തോളം തനിക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നുവെന്നായിരുന്നു സുബി അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/58653/i-wont-hide-it-if-i-get-married-subi-answered-the-doubts-of-the-fans)