---
title: "റോസ് ലാച്ചയിലെത്തിയ ഈ ക്യൂട്ട് സുന്ദരിക്കുട്ടിയെ ഓര്‍ക്കുന്നുണ്ടോ ?"
english_title: "Niranja's new photoshoot video is now viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/58642/niranjas-new-photoshoot-video-is-now-viral"
published_at: "2022-08-01T10:13:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e75a2c5a705_niranjaa.jpg"
keywords: []
---

# റോസ് ലാച്ചയിലെത്തിയ ഈ ക്യൂട്ട് സുന്ദരിക്കുട്ടിയെ ഓര്‍ക്കുന്നുണ്ടോ ?

> **Lead Summary:** സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് റോസ് ഫ്രോക്കിലെത്തിയ ഈ സുന്ദരിക്കുട്ടി. പലര്‍ക്കും ഒറ്റനോട്ടത്തില്‍ കുട്ടിയെ മനസ്സിലായെങ്കില്‍, ചിലര്‍ക്കെങ്കിലും രണ്ടാമതും നോക്കിയപ്പോഴാണ് ആളെ മനസ്സിലായത്. 'ജാനിക്കുട്ടി' തന്നെയോ ഇത് എന്നാണ് മൂക്കത്ത് വിരല് വച്ചുകൊണ്ട് പലരും ചോദിക്കുന്നത്.

## Article Content

സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് റോസ് ഫ്രോക്കിലെത്തിയ ഈ സുന്ദരിക്കുട്ടി. പലര്‍ക്കും ഒറ്റനോട്ടത്തില്‍ കുട്ടിയെ മനസ്സിലായെങ്കില്‍, ചിലര്‍ക്കെങ്കിലും രണ്ടാമതും നോക്കിയപ്പോഴാണ് ആളെ മനസ്സിലായത്. 'ജാനിക്കുട്ടി' തന്നെയോ ഇത് എന്നാണ് മൂക്കത്ത് വിരല് വച്ചുകൊണ്ട് പലരും ചോദിക്കുന്നത്.

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന 'മഞ്ഞുരുകും കാലം' (manjurukum kaalam) പരമ്പരയിലെ ജാനിക്കുട്ടിയായെത്തി മലയാളികളെ അതിശയിപ്പിച്ച നിരഞ്ജനയാണ് (baby niranjana) വീഡിയോയിലുള്ളത്. നിരഞ്ജന എന്നതിലുപരിയായി ജാനിക്കുട്ടി എന്ന് പറഞ്ഞാലാണ് ആളെ ആരാധകര്‍ക്ക് മനസ്സിലാകുകയുള്ളു.

മഞ്ഞുരുകും കാലം എന്ന പരമ്പര കൂടാതെ പല പരസ്യങ്ങളിലും നിരഞ്ജന അഭിനയിച്ചിട്ടുണ്ട്. ജോയ്‌സിയുടെ മഞ്ഞുരുകും കാലം എന്ന പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയുള്ള പരമ്പരയ്ക്ക് വളരെ നല്ല അഭിപ്രായമാണ് ഉണ്ടായിരുന്നത്. സ്‌ക്രീനില്‍ ഒട്ടേറെ ജാനി വന്നുപോകുന്നെങ്കിലും (വിവിധ പ്രായത്തിലുള്ള കഥാപാത്രങ്ങള്‍) പ്രേക്ഷകപ്രിയം കിട്ടിയത് ബേബി നിരഞ്ജനയ്ക്കായിരുന്നു.

പരമ്പരയില്‍ ഒട്ടേറെ ജാനിമാര്‍ വന്ന് പോകുന്നെങ്കിലും, അഭിനയം കൊണ്ട്, ആരാധകരുടെ പ്രിയപ്പെട്ട ജാനിയായി മാറിയത് നിരഞ്ജനയായിരുന്നു. നിരഞ്‌നയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. റോസ് ഫ്രോക്കില്‍ മെടഞ്ഞിട്ട മുടിയോടെ എത്തിയ നിരഞ്ജന ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ക്യൂട്ട് ജാനി എന്നാണ് വീഡിയോയ്ക്ക് ആരാധകരുടെ കമന്റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/58642/niranjas-new-photoshoot-video-is-now-viral)